city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലോക്ഡൗൺ മൂന്നാം നാളിലും പരിശോധന കർശനം; ഓൺലൈൻ പാസ് അത്യാവശ്യക്കാർക്ക് മാത്രമെന്ന് പൊലീസ്, അപേക്ഷകരുടെ വൻ തിരക്ക്

കാസർകോട്: (www.kasargodvartha.com 10.05.2021) ലോക്ഡൗണിന്റെ മൂന്നാം നാളിലും നിയന്ത്രണങ്ങൾ കർശനമായി തുടരുന്നു. ജില്ലയിൽ ടൗണുകൾക്ക് പുറമെ ഉൾപ്രദേശങ്ങളിലും പരിശോധന നടക്കുന്നുണ്ട്. 75 ഇടങ്ങളിൽ ബാരികേഡ് വെച്ചാണ് പൊലീസ് നിലയുറപ്പിച്ചിട്ടുള്ളത്. അത്യാവശ്യ യാത്രക്കാരെ മാത്രം രേഖകൾ പരിശോധിച്ച് കടത്തിവിടുന്നു. അനാവശ്യ യാത്രക്കാരെ പൊലീസ് തിരിച്ചയക്കുന്നു.

48 ബൈക് പട്രോൾ, വനിതകൾ മാത്രമുള്ള ഏഴ് ബൈക് പട്രോൾ, 51 മൊബൈൽ പട്രോൾ എന്നിവയും വിന്യസിച്ചിട്ടുണ്ട്. ബൈക് പട്രോളിലൂടെ പ്രധാനമായും ക്വാറന്റൈനിൽ ഉള്ളവരെ നിരീക്ഷിക്കുകയാണ് ചെയ്യുന്നത്. അന്യസംസ്ഥാനത്ത് നിന്ന് വരുന്നവരുടെ ആർടിപിസിആർ ഫലവും ജാഗ്രത പോർടലിൽ രജിസ്റ്റർ ചെയ്ത വിവരങ്ങളും പരിശോധിച്ചതിന് ശേഷമാണ് കടത്തിവിടുന്നത്. കണ്ടെയ്‌ൻമെൻറ് സോണിൽ നിന്ന് പുറത്ത് പോകാനും അകത്തേക്ക് പ്രവേശിക്കാനും അനുവദിക്കില്ല.

ലോക്ഡൗൺ മൂന്നാം നാളിലും പരിശോധന കർശനം; ഓൺലൈൻ പാസ് അത്യാവശ്യക്കാർക്ക് മാത്രമെന്ന് പൊലീസ്, അപേക്ഷകരുടെ വൻ തിരക്ക്

അതിനിടെ യാത്രക്കാർക്ക് പൊലീസിന്റെ ഓൺലൈൻ പാസുകളും അനുവദിച്ചു തുടങ്ങി. അത്യാവശ്യ യാത്രക്കാർക്ക് മാത്രമാണ് പാസുകൾ നൽകുന്നത്. ജില്ലയിൽ ആദ്യ ദിവസം തന്നെ 4000 ൽ അധികം പേരാണ് പാസിനായി അപേക്ഷിച്ചത്. എന്നാൽ ഇതിൽ ഭൂരിഭാഗം പേർക്കും പാസുകൾ ലഭിക്കില്ല. അവശ്യസെർവീസ് വിഭാഗത്തിലെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്കും വീട്ടുജോലിക്കാർ, തൊഴിലാളികൾ എന്നിവർക്കുമാണ് ഓൺലൈനായി അപേക്ഷിക്കാവുന്നത്. എന്നാൽ പലരും അനാവശ്യമായി അപേക്ഷിച്ചിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.

കോവിഡ് അതിരൂക്ഷമായതിനെ തുടര്‍ന്ന് മെയ് 16 വരെയാണ് കേരളത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്.


Keywords:  Kerala, News, Kasaragod, Top-Headlines, Video, COVID-19, Corona, Lockdown, Police, Health, Inspection tightens on third day of lockdown; Police says the online pass is only for those in need.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia