city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐ എന്‍ എല്‍ - ഐ എം സി സി ബൈത്തു നൂര്‍ സമര്‍പ്പണം- LIVE

കാസര്‍കോട്: (www.kasaragodvartha.com 13/09/2017) ഐ എന്‍ എല്‍ എരിയാല്‍ മേഖലാ കമ്മിറ്റി ഐ എം സി സിയുടെ സഹകരണത്തോടെ നിര്‍മിച്ച് നല്‍കുന്ന ബൈത്തു നൂര്‍ സമര്‍പ്പണം സെപ്റ്റംബര്‍ 15 ന് വൈകുന്നേരം അഞ്ചു മണിക്ക് എരിയാല്‍ സഫുവാന്‍ നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം മില്ലത്ത് സാന്ത്വനം പദ്ധതിയിലൂടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടി കീഴ്ഘടകങ്ങള്‍ നടപ്പിലാക്കി കൊണ്ടുവരുന്ന ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ബൈത്തു നൂര്‍ നിര്‍മിച്ചത്.



ഐ എന്‍ എല്‍ - ഐ എം സി സി ബൈത്തു നൂര്‍ സമര്‍പ്പണം- LIVE

ആറര പതിറ്റാണ്ട് കാലം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വ്യക്തി വിശുദ്ധിയോടും ആദര്‍ശ നിഷ്ഠതയോടും പൊതുജീവിതം നയിച്ച് സമൂഹത്തിന് മാതൃക കാണിച്ച ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിന്റെ സ്മരണാര്‍ത്ഥമാണ് പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കുന്നത്. ആദര്‍ശം മുറുകെ പിടിച്ച് അവിഹിതമായി ഒന്നും സമ്പാദിക്കാതെ മാതൃകാ പ്രവര്‍ത്തനത്തിനാണ് സുലൈമാന്‍ സേട്ട് മുന്‍ തൂക്കം നല്‍കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

സത്യസന്ധതയോടെയും കൃത്യനിഷ്ഠതയോടെയും പൊതുജീവിതം നയിക്കുന്നതിനിടെ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴാണ് സേട്ട് സാഹിബിന് അദ്ദേഹത്തിന്റെ ബൈത്തു നൂര്‍ എന്ന വീട് വില്‍ക്കേണ്ടി വന്നത്. സമൂഹത്തിന് വേണ്ടി തന്റെ പുരുഷായുസ്സിന്റെ നല്ലൊരു ഭാഗവും മാറ്റി വെച്ച സേട്ടു സാഹിബിന്റെ സാഹചര്യം കൊണ്ട് വില്‍ക്കേണ്ടി വന്ന വീടിന്റെ പേര് എന്നെന്നും നില നിര്‍ത്തുന്നതിന് വേണ്ടിയാണ് ഐ എന്‍ എല്‍ പാവപ്പെട്ടവര്‍ക്ക് നിര്‍മിച്ച് നല്‍കുന്ന വീടുകള്‍ക്ക് ബൈത്തു നൂര്‍ എന്ന് നാമം ചെയ്യുന്നത്.

9.5 ലക്ഷം രൂപ ചിലവഴിച്ചാണ് എരിയാലില്‍ ബൈത്തു നൂര്‍ നിര്‍മിച്ചത്. എരിയാലില്‍ വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തില്‍ ഖലീല്‍ എരിയാല്‍ (ബൈത്തുനൂര്‍ നിര്‍മാണ കമ്മിറ്റി അംഗം) സ്വാഗതം പറയും. പോസ്റ്റ് മുഹമ്മദ് കുഞ്ഞി (ബൈത്തുനൂര്‍ നിര്‍മാണ കമ്മിറ്റി അംഗം) അധ്യക്ഷത വഹിക്കും. ഐ എന്‍ എല്‍ അഖിലേന്ത്യ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും തമിഴ്‌നാട് മുന്‍ എം എല്‍ എയുമായ അഡ്വ. എം ജി കെ നിസാമുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാനുമായ പ്രൊഫ. എ പി അബ്ദുല്‍ വഹാബ് താക്കോല്‍ ദാനം നിര്‍വഹിക്കും. ബൈത്തു നൂര്‍ കോര്‍ഡിനേറ്റര്‍ മുസ്തഫ എരിയാല്‍ താക്കോല്‍ ഏറ്റുവാങ്ങും.

ഐ എം സി സി യു എ ഇ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞാവുട്ടി എ ഖാദര്‍, ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് കെ എസ് ഫക്രുദ്ദീന്‍, സംസ്ഥാന സെക്രട്ടറി എം എ ലത്വീഫ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഖാസിം ഇരിക്കൂര്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, സി പി ഐ ജില്ലാ ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഐ എന്‍ എല്‍ ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, എന്‍ വൈ എല്‍ സംസ്ഥാന പ്രസിഡന്റ് അജിത് കുമാര്‍ ആസാദ്, എന്‍ എല്‍ യു സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ പടുപ്പ്, ഐ എന്‍ എല്‍ കാസര്‍കോട് മണ്ഡലം പ്രസിഡന്റ് മൊയ്തീന്‍ ഹാജി ചാല, എരിയാല്‍ മേഖല കമ്മിറ്റി പ്രസിഡന്റ് ഇ എ എര്‍മു, ബൈത്തുനൂര്‍ നിര്‍മാണ കമ്മിറ്റി അംഗങ്ങളായ സുക്കൂര്‍ എരിയാല്‍, നിസാര്‍ കണ്ടത്തില്‍ തുടങ്ങിയവര്‍ സംബന്ധിക്കും. നിര്‍മാണ കമ്മിറ്റി അംഗം നൗഷാദ് എരിയാല്‍ നന്ദി പറയും. 

വാര്‍ത്താ സമ്മേളനത്തില്‍ അസീസ് കടപ്പുറം, മുനീര്‍ കണ്ടാളം, പോസ്റ്റ് മുഹമ്മദ് കുഞ്ഞി, മുസ്തഫ എരിയാല്‍, ഖലീല്‍ എരിയാല്‍, നൗഷാദ് എരിയാല്‍, ഹൈദര്‍ കുളങ്കര, ശുക്കൂര്‍ എരിയാല്‍ എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, INL, Eriyal, House, Press Meet, Committee, Programme, Inauguration, Baithu Noor.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia