മണൽ മാഫിയക്കെതിരെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വീണ്ടും നടപടി ശക്തമാക്കി; 2 തോണികൾ പിടികൂടി
Dec 10, 2021, 22:02 IST
കുമ്പള: (www.kasargodvartha.com 10.12.2021) മണൽ മാഫിയക്കെതിരെ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ വീണ്ടും നടപടി ശക്തമാക്കി. രണ്ട് തോണികൾ പിടികൂടി. ഷിറിയ പുഴയിൽ കളപ്പാറ എന്ന സ്ഥലത്ത് അനധികൃതമായി മണൽ വാരലിൽ ഏർപെട്ട തോണികളാണ് ഇവയെന്ന് പൊലീസ് പറഞ്ഞു.
കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായർ, കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്, എസ് ഐ അനീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ അഭിലാഷ്, കാശിഫ്, മിൻഹാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തേ ശക്തമായ റെയിഡിനെ തുടർന്ന് അൽപം കുറഞ്ഞ മണൽകടത്ത് വീണ്ടും സജീവമായതിനെ തുടർന്നാണ് പൊലീസ് നടപടി കർശനമാക്കിയത്.
Keywords: Kerala, News, Kasaragod, Kumbala, Boat, Illegal sand, Sand, Police, Case, Video, DYSP, Illegal sand mining; 2 boats seized.
< !- START disable copy paste -->