city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | സന്തോഷ് ട്രോഫി നേടിയ കേരള ടീം ഫിസിയോ തെറാപിസ്റ്റ് മുഹമ്മദ് പട്‌ലയ്ക്ക് അവഗണന: മധൂര്‍ പഞ്ചായത് മുസ്ലിം ലീഗ് ധര്‍ണ ജൂലൈ 30ന്

കാസര്‍കോട്: (www.kasargodvartha.com) സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ജേതാക്കള്‍ക്ക് സംസ്ഥാന സര്‍കാര്‍ നല്‍കിയ സ്വീകരണത്തില്‍ നിന്നും ടീം ഫിസിയോ തെറാപിസ്‌റ് മുഹമ്മദ് പട്‌ലയെ ഒഴിവാക്കിയ സംഭവം ഖേദകരമാണെന്ന് മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് കമിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
                       
Protest | സന്തോഷ് ട്രോഫി നേടിയ കേരള ടീം ഫിസിയോ തെറാപിസ്റ്റ് മുഹമ്മദ് പട്‌ലയ്ക്ക് അവഗണന: മധൂര്‍ പഞ്ചായത് മുസ്ലിം ലീഗ് ധര്‍ണ ജൂലൈ 30ന്

സന്തോഷ് ട്രോഫി ജേതാക്കളായ കേരളത്തിന്റെ ടീം ഫിസിയോ മുഹമ്മദ് പട്‌ലയെ സര്‍കാര്‍ നല്‍കിയ സ്വീകരണത്തില്‍ നിന്ന് ഒഴിവാക്കുകയും അദ്ദേഹത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കിട്ടാത്ത പോവുകയും ചെയ്തപ്പോള്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ കായിക മന്ത്രി വി അബ്ദുര്‍ റഹ് മാനോട് ഇക്കാര്യം സൂചിപ്പിക്കുകയും തൃപ്തികരമായ മറുപടി ലഭിക്കാത്തപ്പോള്‍ നിയമസഭയില്‍ സബ്മിഷന്‍ കൊണ്ടുവരികയും ചെയ്തിരുന്നു. എന്നാല്‍ മന്ത്രിയുടെ മറുപടി അവ്യക്തമായിരുന്നു.

ജില്ലയില്‍ നിന്ന് ഫിസിയോ തെറാപിസ്റ്റ് സന്തോഷ് ട്രോഫി ടീമിന്റെ ഭാഗമായപ്പോള്‍ എല്ലാവരും സന്തോഷിക്കുകയും ഭാവി തലമുറയ്ക്ക് പ്രത്യേകിച്ച് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പ്രചോദനവുമായിരുന്നു മുഹമ്മദ് പട്‌ല. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഇദ്ദേഹത്തോട് ബാങ്ക് അകൗണ്ട് ആവശ്യപ്പെടുകയും അദ്ദേഹം അത് അയച്ചുകൊടുക്കുകയും ചെയ്തു. പക്ഷെ സ്വീകരണ പരിപാടിയില്‍ ക്ഷണിക്കാത്ത കാര്യം ഫുട്‌ബോള്‍ അസോസിയേഷന്‍ പറയുമ്പോഴാണ് ഇദ്ദേഹത്തിന് മനസിലായത്.

സര്‍കാരിന്റെയും കായിക വകുപ്പിന്റെയും അനാസ്ഥക്കെതിരെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിന് മുന്നില്‍ 30ന് 10 മണിക്ക് മധൂര്‍ പഞ്ചായത് മുസ്ലിം ലീഗ് കമിറ്റി പ്രതിഷേധ ധര്‍ണ നടത്തും. ആനുകുല്യങ്ങള്‍ ലഭിക്കുന്നതുവരെ സമര പരിപാടികളമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഭാരവാഹികള്‍ പറഞ്ഞു.

മധൂര്‍ പഞ്ചായത് ഭരണസമിതിയില്‍ ബിജെപിയുമായി യുഡിഎഫ് ധാരണ എന്ന രീതിയില്‍ സിപിഎം നടത്തുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ മെമ്പര്‍മാരുടെ വാര്‍ഡുകളിലേക്ക് വികസന തുക അനുവദിക്കുന്നകാര്യത്തില്‍ പഞ്ചായത് ഭരിക്കുന്ന ബിജെപി വിവേചനം കാണിക്കുകയാണ്. ഇതിനെതിരെ ഭരണ സമിതി യോഗത്തിലും പുറത്തും ശക്തമായ പോരാട്ടം നടത്തിയത് യുഡിഎഫ് മാത്രമാണ്. ഇത് മറച്ചുവെച്ചാണ് സിപിഎം കള്ള പ്രചാരണം നടത്തുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ഹാരിസ് ചൂരി, യു ബശീര്‍, മജീദ് പട്‌ള,ഹബീബ് ചെട്ടുങ്കുഴി, ഹനീഫ് ചൂരി, ശിഹാബ് പാറക്കെട്ട് സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Protest, Collectorate, March, Muslim-league, Press Meet, Video, Panchayath, Madhur Panchayat Muslim League, Ignoring Muhammad Patla: Madhur Panchayat Muslim League will held dharna on July 30.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia