മഞ്ഞപ്പിത്ത വ്യാപനം തടയാന്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്, പ്രതിരോധ പ്രവര്‍ത്തനത്തിന് പ്രത്യേക സംഘം
Jul 25, 2019, 18:03 IST
കാസര്‍കോട്: (www.kasargodvartha.com 25.07.2019) ജില്ലയില്‍ മഞ്ഞപ്പിത്ത വ്യാപനം തടയാന്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രതിരോധ പ്രവര്‍ത്തനത്തിന് പ്രത്യേക സംഘവും രൂപീകരിച്ചിട്ടുണ്ട്. നഗരസഭയിലെ ബെദിര, ചാല, കടവത്ത്, ചാലക്കുന്ന് എന്നീ മേഖലകളില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്. രോഗബാധ തടയുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ പി ദിനേശ് കുമാറാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി അഷ്റഫിന്റെ നേതൃത്വത്തില്‍ പത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നത്. ജനപ്രതിനിധികള്‍, നഴ്സിങ് വിദ്യാര്‍ഥികള്‍, ആശ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, എം എസ് ഡബ്ല്യു വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
രോഗബാധിത പ്രദേശത്തുള്ള മുഴുവന്‍ വീടുകളിലും പത്ത് ഗ്രൂപ്പുകളായാണ് സംഘം പ്രവര്‍ത്തിച്ചു വരുന്നത്. കുടിവെള്ള സ്രോതസുകളുടെ പരിശോധന, ക്ലോറിനേഷന്, മെഡിക്കല്‍ ക്യാമ്പ്, സ്കൂള്‍, അംഗനവാടി പരിശോധന, മൈക്ക് അനൗണ്‍സ്മെന്റ്, ബോധവല്‍ക്കരണ ക്ലാസുകള്‍, മേഖലകളിലെ ഹോട്ടല്‍, ബേക്കറി, വഴിയോര കച്ചവട സ്ഥാപനങ്ങളിലെ പരിശോധന എന്നിങ്ങനെ സമഗ്രമായ പരിപാടികളാണ് രോഗപ്രതിരോധത്തിനായി നടത്തി വരുന്നത്. ഈ പ്രദേശങ്ങളിലെ കിണറുകളില്‍ ക്ലോറിനേഷന് നടത്തുന്നത് പൂര്‍ത്തിയായി വരികയാണ്. കൂടാതെ വീടുകളില്‍ ക്ലോറിന്‍ ടാബ്ലറ്റുകളും നല്‍കുന്നുണ്ട്. 20 ലിറ്റര്‍ വെള്ളത്തില്‍ ഒരു ടാബ്ലറ്റ് വീതമാണ് പ്രയോഗിക്കേണ്ടത്. ഇതിനകം 155 വീടുകളില്‍ ആരോഗ്യസംഘം സന്ദര്‍ശനം നടത്തി.
കഴിഞ്ഞ ദിവസം ചാല മദ്രസയില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ 324 പേര് പങ്കെടുത്തു. 47 പേരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ചാല സ്കൂളില്‍ ആരോഗ്യസംഘം സന്ദര്‍ശനം നടത്തി. ഡോ. ബിമല്‍രാജ്, ഡോ. റസീന എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ബെദിര ജുമാ മസ്ജിദ് പരിസരത്ത് മഞ്ഞപ്പിത്ത വ്യാപനത്തിനെതിരേ ബോധവല്‍ക്കരണം നടത്തും.
ശനിയാഴ്ച ബെദിര എയുപി സ്കൂളില്‍ പിടിഎയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യക്ലാസ് സംഘടിപ്പിക്കും. ഇതില്‍ 300ഓളം പേര് പങ്കെടുക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് നഗരസഭാ ഹാളില്‍ ചേര്‍ന്ന യോഗം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി അഷറഫ് കര്‍മപദ്ധതി വിശദീകരിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ ഹമീദ് ബെദിര, മുംതാസ്, സമീറ റസാഖ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബാബു, കെ എസ് രാജേഷ്, കൃഷ്ണകുമാര്‍, അബ്ദുര്‍ റഹ് മാന്‍, അഭിലാഷ്, രവീന്ദ്രന്, ഷൗക്കത്തലി, ആര് വി നിധിന്, രാഹുല്‍ രാജ്, ജോഗേഷ്, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Kasaragod, Kerala, News, Health, Health-Department, Top-Headlines, Health dept starts preventive actions for Jaundice.