കാണുമ്പോള്‍ കൊതിയൂറും; പക്ഷേ, വായില്‍ വെച്ചാല്‍ വയറിന് പണികിട്ടും; ആരോഗ്യവിഭാഗം കണ്ടെടുത്തത് ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണ വിഭവങ്ങള്‍, ഒരു തട്ടുകട പൂട്ടിച്ചു, 7 ഹോട്ടലുകള്‍ക്ക് നോട്ടീസ്
Aug 27, 2019, 16:53 IST
ചെര്‍ക്കള: (www.kasargodvartha.com 27.08.2019) ചെങ്കള ഗ്രാമപഞ്ചായത്തിലെ നായന്മാര്‍മൂല, സന്തോഷ്‌നഗര്‍, ചെര്‍ക്കള തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടല്‍, ബേക്കറി, തട്ടുകട, കൂള്‍ബാര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അഷ്‌റഫിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഹെല്‍ത്തി കേരളയുടെ ഭാഗമായാണ് പരിശോധന. പഴകിയ ബീഫ് കറി, ചിക്കന്‍കറി, ചിക്കന്‍ ഫ്രൈ, പൂപ്പല്‍ ബാധിച്ച മസാല കൂട്ട്, പുഴു കയറിയ തൈര്, അച്ചാര്‍, ചീഞ്ഞളിഞ്ഞ ഉള്ളി, പഴകിയ ചീഞ്ഞ മുളക് തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും, ശുചിത്വം പാലിക്കാതെയും, മതിയായ രേഖകള്‍ ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന ഏഴ് സ്ഥാപനങ്ങള്‍ നോട്ടീസ് നല്‍കി. ചെര്‍ക്കളയില്‍പ്രവര്‍ത്തിക്കുന്ന ഒരു തട്ടുകട അടച്ചുപൂട്ടാനും നിര്‍ദേശിച്ചിട്ടുണ്ട്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഹഫീസ് ഷാഫി, രാജേഷ്, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് ആശമോള്‍ എന്നിവര്‍ പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.
ചെങ്കള ഗ്രാമപഞ്ചായത്തിലെ ഭക്ഷണം കൈകാര്യം ചെയ്യുന്ന 300 ഓളം തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഈ വര്‍ഷം തന്നെ നല്‍കാനുള്ള പദ്ധതി ഗ്രാമപഞ്ചായത്ത് ഉണ്ടാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലുമുള്ളത്. ഇവര്‍ക്ക് വൈദ്യ പരിശോധന, ലാബ് പരിശോധന തുടങ്ങിയവ നടത്തി ഹെല്‍ത്ത് കാര്‍ഡ് നല്‍കും. മഞ്ഞപ്പിത്തം, ടൈഫോയിഡ് മറ്റു ജലജന്യ രോഗങ്ങള്‍, പകര്‍ച്ച വ്യാധികള്‍ തുടങ്ങിയ രോഗങ്ങള്‍ തടയാന്‍ ഇതുമൂലം സാധിക്കും. ഹോട്ടലുകള്‍ക്ക് നിലവാരം നിശ്ചയിച്ച് സമ്മാനവും പദ്ധതി മുഖേന നല്‍കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cherkala, Food, Raid, health, Health-Department, Health-Department Raid in Hotels; Old foods seized
< !- START disable copy paste -->