ബേക്കറിക്കാരെ കുടുക്കാന്‍ ഭക്ഷണം മോശമാക്കിയ ആരോഗ്യവകുപ്പ് ജീവനക്കാരന്‍ ക്യാമറയില്‍ കുടുങ്ങി
May 24, 2017, 23:12 IST
കോട്ടയം: (www.kasargodvartha.com 24.05.2017) കോട്ടയത്തെ ഹോട്ടലുകളില്‍ മോശം ഭക്ഷണം പിടിച്ചു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഒരു ഹോട്ടലില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരന്‍ കാണിച്ച വെട്ടിപ്പ് ക്യാമറയില്‍ കുടുങ്ങിയിരിക്കുന്നു. കോട്ടയത്ത് ഒരു ബേക്കറിയില്‍ മോശം ഭക്ഷണമെന്ന് വരുത്തി തീര്‍ക്കാന്‍ നഗരസഭ ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ കാണിച്ച കള്ളത്തരം സി സി ടി വി ക്യാമറയില്‍ കുടുങ്ങി.
പരിശോധനയ്ക്ക് എത്തിയ ആരോഗ്യ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ചെയ്ത ചതി എന്ന പേരില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഹോട്ടലിന്റെ അടുക്കള ഭാഗത്തു പരിശോധന നടത്തുന്നതിനായി എത്തുന്ന ഹെല്‍ത്ത് വകുപ്പിലെ ഉദ്യോഗസ്ഥന്‍ കേക്കുകള്‍ സൂക്ഷിക്കുന്ന റാക്കില്‍ നിന്നും നിലത്തേയ്ക്കു വലിച്ചിടുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്.
തുടര്‍ന്ന് അവിടെയെത്തുന്ന പെണ്‍കുട്ടിയോട് ഇക്കാര്യം എഴുതിയെടുക്കാന്‍ കാണിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. കേക്കുകള്‍ വൃത്തിഹീനമായ നിലത്ത് ഇരിക്കുന്നുവെന്ന് എന്ന് പറഞ്ഞുകൊണ്ടു തുടര്‍നടപടികള്‍ സ്വീകരിക്കുകയായിരുന്നെന്നും ബേക്കറി ഉടമ പറഞ്ഞു. തങ്ങളെ കൂട്ടാതെയാണ് ഉദ്യോഗസ്ഥര്‍ പരിശോനയ്ക്കായി ഉള്ളില്‍ പ്രവേശിച്ചതെന്നും തുടര്‍ന്ന് കള്ളത്തരം കാണിക്കുകയായിരുന്നെന്നും ഹോട്ടല്‍ ഉടമ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kottayam, Hotel, Bakery, Health-Department, Kerala, Top-Headlines, News, Video.