city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Merchant's Protest | ഭക്ഷ്യവസ്തുക്കള്‍ക്ക് ജി എസ് ടി; വ്യാപാരികളുടെ കലക്ട്രേറ്റ് ധര്‍ണ ജൂലൈ 27ന്

കാസര്‍കോട്: (www.kasargodvartha.com) കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ 27 ന് കലക്ട്രേറ്റ് ധര്‍ണ നടത്തുമെന്ന് ജില്ലാ കമിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്ലാസ്റ്റിക് നിരോധനം, വര്‍ധിപ്പിച്ച വൈദ്യുതി നിരക്കിന്റെ പേരില്‍ മൂന്ന് മാസത്തെ ബില്‍ തുകയുടെ ഏകദേശം കണക്കാക്കി അധിക ഡെപോസിറ്റ് അടയ്ക്കണമെന്ന നോടീസ്, അവശ്യവസ്തുക്കള്‍ക്ക് അഞ്ച് ശതമാനം ജി എസ് ടി ഏര്‍പെടുത്തി പൊതുജനങ്ങളെ കൊള്ളയടിക്കുന്ന സര്‍കാറുകളുടെ നയം എന്നിവയ്ക്കെതിരെയും ദേശീയപാത വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുമാണ് സമരം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
                     
Merchant's Protest | ഭക്ഷ്യവസ്തുക്കള്‍ക്ക് ജി എസ് ടി; വ്യാപാരികളുടെ കലക്ട്രേറ്റ് ധര്‍ണ ജൂലൈ 27ന്

'കോലു മിഠായിലെ കോല് പ്ലാസ്റ്റികിന്റേതാണെന്ന് പറഞ്ഞ് ഇവയുടെ നിര്‍മാതാക്കളെ വെറുതെ വിട്ടിട്ട് കടകള്‍ തോറും കയറിയിറങ്ങി ഉദ്യോഗസ്ഥര്‍ പതിനായിരം രൂപ വരെ പിഴ ഈടാക്കുന്നു. മിക്ക ഭക്ഷ്യവക്കളും പ്ലാസ്റ്റിക് പാകുകളിലാണ് വരുന്നത്. അവ കംപനികളില്‍ നിരോധിക്കാതെ വ്യാപാരികളില്‍ നിന്ന് ഭീമമായ തുക പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കണം. വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാനമൊട്ടുക്ക് നടത്തുന്ന സമരത്തിന്റെ ഭാഗമായിട്ടാണ് ജില്ലയിലും കലക്ട്രേറ്റ് ധര്‍ണ സംഘടിപ്പിക്കുന്നത്. 27 ന് രാവിലെ 10 മണി മുതല്‍ ബിസി റോഡ് ജംഗ്ഷനിലാണ് ധര്‍ണ സമരം നടത്തുന്നത്', ഭാരവാഹികള്‍ വ്യക്തമാക്കി.


വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ അഹ്മദ് ശരീഫ്, ട്രഷറര്‍ മാഹിന്‍ കോളിക്കര, എ എ അസീസ്, ടി എ ഇല്യാസ്, കെ ദിനേഷ് എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Video, Press Meet, Protest, Merchant, Merchant-Association, Collectorate, March, Plastic, GST on food items; Merchant's Collectorate Dharna on 27th July.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia