city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Stolen from house | വീട്ടുകാർ പുറത്തുപോയ സമയത്ത് മോഷണം; സ്വർണാഭരണങ്ങളും പണവും കവർന്നു; നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഒരാൾ പിടിയിൽ; മറ്റൊരാൾ ഓടി രക്ഷപ്പെട്ടു; 'ചോദ്യം ചെയ്യലിൽ കൂടുതൽ കവർചകൾ വെളിപ്പെടുത്തി'

തളങ്കര: (www.kasargodvartha.com) വീട്ടുകാർ പുറത്തുപോയ സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം. ആറ് പവൻ സ്വർണാഭരണങ്ങളും കുട്ടികൾ ഭണ്ഡാരത്തിൽ സൂക്ഷിച്ചിരുന്ന പണവും കവർന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഒരാൾ പിടിയിലായി. മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി തളങ്കര പള്ളിക്കാലിൽ റെയിൽവേ ട്രാകിന് സമീപത്തെ ശിഹാബ് തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. കണ്ണൂർ ജില്ലയിലെ വിജേഷ് (29) ആണ് പിടിയിലായത്.
                      
Stolen from house | വീട്ടുകാർ പുറത്തുപോയ സമയത്ത് മോഷണം; സ്വർണാഭരണങ്ങളും പണവും കവർന്നു; നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഒരാൾ പിടിയിൽ; മറ്റൊരാൾ ഓടി രക്ഷപ്പെട്ടു; 'ചോദ്യം ചെയ്യലിൽ കൂടുതൽ കവർചകൾ വെളിപ്പെടുത്തി'

പുതിയ വീടിന്റെ പണി നടക്കുന്നതിനാൽ ശിഹാബും കുടുംബവും അവിടെ പോയിരുന്നു. തിരിച്ചുവരുന്നതിനിടെ വീട്ടിൽ നിന്ന് ഒരാൾ ഇറങ്ങിവരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ശിഹാബ് പിടികൂടാൻ ശ്രമിച്ചു. ശക്തമായ ബലപ്രയോഗത്തിനൊടുവിൽ ഒരാൾ പിടിയിലാവുകയും മറ്റൊരാൾ രക്ഷപ്പെടുകയും ചെയ്തു. അതിനിടെ പിടിയിലായയാളും കുതറി ഓടി രക്ഷപ്പെട്ടു.

തുടർന്ന് നാട്ടുകാർ ഓടികൂടുകയും അവരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് സമീപത്തെ ഗഫൂറിന്റെ വീടിന്റ ടെറസിൽ നിന്ന് യുവാവിനെ പിടികൂടിയത്. പിടികൂടാതിരിക്കാൻ ഒളിച്ച് കിടന്ന നിലയിലായിരുന്നു യുവാവ്. ശേഷം വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തി ഇയാളെ ചോദ്യം ചെയ്യുകയും മോഷണ വിവരം സമ്മതിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. കവർന്ന സ്വർണവും പണവും ഓടി രക്ഷപ്പെട്ടയാളുടെ കയ്യിലാണെന്ന് മൊഴി നൽകിയിട്ടുണ്ട്. എസ് ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. മോഷണത്തിന് ഉപയോഗിച്ചതായി പറയുന്ന കമ്പിപ്പാരയ്ക്ക് വേണ്ടി തിരച്ചിൽ നടത്തുന്നുണ്ട്.

അതേസമയം വിജേഷിനെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ ചെർക്കള സ്‌കൂളിൽ നടന്ന മോഷണത്തിലും പങ്കുള്ളതായി സമ്മതിച്ചതായും ഇയാൾ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. വിശദമായി ചോദ്യം ചെയ്ത് കൂടുതൽ മോഷണക്കേസുകളിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ് ഉദ്യോഗസ്ഥർ.

അതിനിടെ ഈ ഭാഗത്ത് നേരത്തെയും സമാന രീതിയിൽ മോഷണം നടന്നതായി നാട്ടുകാർ പറഞ്ഞു. മൂന്ന് മാസം മുമ്പ് ഫിറോസ് എന്നയാളുടെ വീട്ടിലും ഒരുവർഷം മുമ്പ് പൊലീസ് അബ്ദുല്ല എന്നയാളുടെ വീട്ടിലും മോഷണം നടന്നിരുന്നു. കൂടാതെ വ്യാപാരിയായ റഊഫിന്റെ വീട്ടിൽ നിന്ന് 40 പവൻ സ്വർണാഭരണങ്ങളും കവർന്നിരുന്നു. അതിനിടെയാണ് വീണ്ടും മോഷണം നടന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഈ ഭാഗങ്ങളിൽ ശക്തമായ പൊലീസ് പട്രോളിംഗ് നടത്തണമെന്ന് നഗരസഭ കൗൺസിലർ സകരിയ്യയും നാട്ടുകാരും ആവശ്യപ്പെട്ടു.



Keywords: News, Kerala, Kasaragod, Top-Headlines, Video, House-robbery, Robbery, Theft, Police, Investigation, Thalangara, Arrested, Jweller-Robbery, Gold, money stolen from house.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia