city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുഡ്ലു സഹകരണ ബാങ്കിൽ നിന്ന് കവർച ചെയ്യപ്പെട്ട സ്വർണാഭരണങ്ങൾ ഇടപാടുകാർക്ക് നൽകിത്തുടങ്ങി; സൂക്ഷ്‌മ പരിശോധനകൾക്ക് ശേഷം ദിവസവും 20 പേർക്ക് കൈമാറ്റം; വിതരണം സംഭവം നടന്ന് ആറ് വർഷങ്ങൾക്ക് ശേഷം

എരിയാൽ: (www.kasargodvartha.com 22.11.2021) കുഡ്ലു സഹകരണ ബാങ്കിൽ നിന്ന് കവർച ചെയ്യപ്പെട്ട സ്വർണാഭരണങ്ങൾ ഇടപാടുകാർക്ക് തിങ്കളാഴ്ച മുതൽ നൽകിത്തുടങ്ങി. നീണ്ട നിയമപോരാട്ടങ്ങൾക്ക് ഒടുവിൽ സംഭവം നടന്ന് ആറ് വർഷത്തിനുശേഷമാണ് ഉടമസ്ഥർക്ക് പണയ ഉരുപ്പടികൾ ലഭിക്കുന്നത്. 905 ഇടപാടുകാരുടേതായി 1030 പണയ ഉരുപ്പടികളാണുള്ളത്. ഇതിൽ കവർ പൊട്ടിക്കാതെ തിരിച്ചുകിട്ടിയ 455 ഉപഭോക്താക്കളുടെ സ്വർണാഭരണങ്ങളാണ് ആദ്യ ഘട്ടത്തിൽ നൽകുന്നത്.

  
കുഡ്ലു സഹകരണ ബാങ്കിൽ നിന്ന് കവർച ചെയ്യപ്പെട്ട സ്വർണാഭരണങ്ങൾ ഇടപാടുകാർക്ക് നൽകിത്തുടങ്ങി; സൂക്ഷ്‌മ പരിശോധനകൾക്ക് ശേഷം ദിവസവും 20 പേർക്ക് കൈമാറ്റം; വിതരണം സംഭവം നടന്ന് ആറ് വർഷങ്ങൾക്ക് ശേഷം



രാവിലെ ഏഴ് മണി മുതൽ തന്നെ ഉപഭോക്താക്കൾ ബാങ്കിൽ എത്തി തുടങ്ങിയതോടെ നീണ്ട നിര രൂപപ്പെട്ടു. തിക്കും തിരക്കുകളും ഒഴിവാക്കാനായി എല്ലാവർക്കും ടോകെൻ നൽകി. ഇതുപ്രകാരം സൂക്ഷ്‌മ പരിശോധനകൾക്ക് ശേഷം ദിവസവും 20 പേർക്ക് സ്വർണ ഉരുപ്പടികൾ കൈമാറ്റം ചെയ്യും. നവംബർ 29 വരെയുള്ള ടോകെനുകൾ ഇതിനോടകം നൽകിയിട്ടുണ്ട്. സഹായത്തിനായി ആക്ഷൻ കമിറ്റി ഹെൽപ് ഡെസ്കും ഒരുക്കിയിരുന്നു.

കൊള്ളയടിക്കപ്പെട്ട ദിവസം വരെയുള്ള പലിശയാണ് ഈടാക്കുന്നത്. നിലവിൽ പണം കൈവശം ഇല്ലാത്തവർക്ക് പുതുക്കി നൽകും. കവർ പൊട്ടിക്കാതെ തിരിച്ചുകിട്ടിയ സ്വർണാഭരങ്ങളുടെ വിതരണത്തിന് ശേഷമായിരിക്കും പൊട്ടിച്ച 450 പാകെറ്റുകളിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ ഉടമസ്ഥർക്ക് തിരിച്ചുനൽകുക. കണ്ടുകിട്ടാത്ത 1.824 സ്വർണാഭരണങ്ങളുടെ കാര്യത്തിൽ പിന്നീട് ചർചകൾ നടത്തി തീരുമാനമുണ്ടാക്കും.

2015 സെപ്റ്റംബർ ഏഴിന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വാഹനത്തിലെത്തിയ സംഘം ജീവനക്കാരെ തോക്കുചൂണ്ടി കെട്ടിയിട്ട് കുഡ്ലു സെർവീസ് സഹകരണ ബാങ്കിന്റെ എരിയാല്‍ ശാഖയില്‍ നിന്ന് 17.684 കിലോഗ്രാം സ്വർണാഭരണങ്ങളും 12.5 ലക്ഷം രൂപയും കൊള്ളയടിച്ചത്. രണ്ടാഴ്ചയ്ക്കകം തന്നെ പൊലീസ് പ്രതികളെ പിടികൂടുകയും കൊള്ളയടിക്കപ്പെട്ട പണവും 15.860 കിലോഗ്രാം സ്വർണാഭരണങ്ങളും കണ്ടെടുക്കുകയും ചെയ്‌തിരുന്നു.



Keywords: Kasaragod, Kerala, News, Eriyal, News, Top-Headlines, Bank, Robbery, Cash, Gold, Video, Gold looted from Kudlu Co-operative Bank returns to the customers.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia