കൈയും കാലുമില്ലാതെ കരയ്ക്കടിഞ്ഞ കൂറ്റൻ കടലാമയ്ക്ക് രക്ഷകനായി വിനോദ്; പരിക്ക് പറ്റിയ മൂന്നാമത്തെ കടലാമയും നെയ്തലിന്റെ സംരക്ഷണയില്‍
Aug 6, 2021, 13:34 IST
അഴിത്തല (നീലേശ്വരം): (www.kasargodvartha.com 06.08.2021) കൈയും കാലുമറ്റ നിലയിൽ കൂറ്റൻ കടലാമ കരയ്ക്കടിഞ്ഞു. വെള്ളിയാഴ്ച രാവിലെ കടപ്പുറത്തേക്ക് പോയ അഴിത്തല സ്വദേശി വിനോദാണ് ആമയെ കടലിൽ ഒരു കൈയും കാലും നഷ്ടപെട്ട നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ ആമയെ കരയിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. കൈയും കാലും നഷ്ടപ്പെട്ടത് കൂടാതെ ആമയുടെ ശരീരം മുഴുവൻ പരിക്ക് പറ്റിയ നിലയിലായിരുന്നുവെന്ന് വിനോദ് പറഞ്ഞു.
ഉടൻ തന്നെ തൈക്കടപ്പുറത്തെ കടലാമ സംരക്ഷണ കേന്ദ്രമായ നെയ്തലിൽ വിവരമറിയിച്ച് വാഹനം വരുത്തി ആമയെ അവിടേക്ക് കൊണ്ടുപോവുകയും ചെയ്തു.
നെയ്തൽ കേന്ദ്രത്തിൽ ആമയ്ക്ക് വേണ്ടുന്ന എല്ലാ ചികിത്സയും നൽകി ഇവിടെ തന്നെ വളർത്തുമെന്ന് നെയ്തലിലെ അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ പ്രവീൺ മാസ്റ്റർ കാസർകോട് വാർത്തയോട് പറഞ്ഞു. പരിക്ക് ഭേദമായി കടലിൽ വിട്ടാൽ നീന്താൻ കഴിയാതെ വീണ്ടും ഏതെങ്കിലും കരയിൽ വന്നിടിഞ്ഞ് ആമയുടെ ജീവൻ നഷ്ടപ്പെട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു. മുറിഞ്ഞു പോയ കാലിൻ്റെ ഭാഗത്തും കൈയുടെ ഭാഗത്തും പഴുപ്പ് ബാധിച്ചിട്ടുണ്ട്. ഇത് ചികിത്സിച്ച് ഭേദമാക്കേണ്ടതുണ്ട്.
നിലവിൽ ഇതേ രീതിയിൽ അപകടം പറ്റിയ രണ്ട് ആമകളാണ് നെയ്തൽ കേന്ദ്രത്തിലുള്ളതെന്നും പ്രവീൺ മാസ്റ്റർ വെളിപ്പെടുത്തി.
കണവ എന്ന മീനിനെ കെണിയിൽ വീഴ്ത്താൻ സാധാരണയായി ചൂണ്ടക്കാർ നിർമിക്കുന്ന കെണിക്കൂടിൽ പെട്ട് ആമകൾ പലപ്പോഴും ഇത്തരത്തിലുള്ള അപകടത്തിൽ പെടാറുണ്ടെന്നാണ് വിനോദ് പറയുന്നത്.
ചകിരി, പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് വല, ചാക്ക് എന്നിവ ഉപയോഗിച്ച് കൃത്രിമമായി ഉണ്ടാക്കുന്നതാണ് ഈ കണവ കെണികൂട്. ഈ കൂടുകൾ ഉപയോഗിച്ച് കണവകളെ പിടികൂടി പിന്നീട് ഈ ചാക്ക് കടലിൽ തന്നെ ഉപേക്ഷിക്കാറാണ് പതിവ്.
എന്നാൽ മാസങ്ങൾ പിന്നിടുമ്പോൾ ഈ കൂടുകൾ പൊട്ടുകയും ഇതിൽ ഉപയോഗിച്ച പ്ലാസ്റ്റിക് വലകൾ കടലിൽ ഒഴുകി നടക്കുകയും ചെയ്യും. ഇത്തരം വലകളിൽ കുടുങ്ങിയാണ് ആമകൾ അപകടത്തിൽപ്പെട്ട് പരിക്ക് പറ്റുന്നതെന്ന് വിനോദ് പറയുന്നു.

Keywords: Kasaragod, News, Kerala, Nileshwaram, Plastic, Fish, Top-Headlines, Giant turtle found without arms and legs.
< !- START disable copy paste -->