city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുഗു സെർവീസ് സഹകരണ ബാങ്കിൽ മുൻ പ്രസിഡന്റും രണ്ട് സെക്രടറിമാരും ചേർന്ന് ക്രമരഹിതമായി വായ്പകൾ നൽകിയതായി അധികൃതർ; 50 കോടിയോളം രൂപ അടയ്ക്കാൻ ബാക്കി

കാസർകോട്: (www.kasargodvartha.com 20.07.2021) മുഗു സെർവീസ് സഹകരണ ബാങ്കിൽ മുൻ പ്രസിഡന്റും രണ്ട് സെക്രടറിമാരും ചേർന്ന് ക്രമരഹിതമായി വായ്പകൾ നൽകിയതായി ബാങ്ക് പ്രസിഡന്റ് പി വെങ്കിട്ടരമണ ഭട്ട് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇതുമൂലം 50 കോടിയോളം രൂപയുടെ വായ്പകൾ തിരിച്ചടക്കാനുണ്ട്. 34 വർഷമായി ബാങ്കിന്റെ സെക്രടറിയായിരുന്ന മുഗു നാരായണ നമ്പ്യാർ, മറ്റൊരു സെക്രടറി ശങ്കര ഭട്ട്, പ്രസിഡന്റ് എസ് നാരായണ എന്നിവർ ക്രമരഹിതമായ വായ്പകൾ കൈപറ്റി തിരിച്ചടയ്ക്കാതെ വഞ്ചിച്ചു.

ഇവർ അഞ്ചര കോടി രൂപയാണ് കൈപ്പറ്റിയത്. നിയമങ്ങൾ പാലിക്കാതെയായിരുന്നു വായപ്കൾ നൽകിയത്. ഇതുമൂലം ബാങ്കിന്റെ ദൈനംദിന പ്രവർത്തനനങ്ങൾ അവതാളത്തിലായി. ബിജെപിയുടെ ഭരണസമിതിയാണ് നേരത്തേയുണ്ടായിരുന്നത്. കുടിശിക ഈടാക്കാൻ നടപടി സ്വീകരിച്ചുവരികയാണ്.

മുഗു സെർവീസ് സഹകരണ ബാങ്കിൽ മുൻ പ്രസിഡന്റും രണ്ട് സെക്രടറിമാരും ചേർന്ന് ക്രമരഹിതമായി വായ്പകൾ നൽകിയതായി അധികൃതർ; 50 കോടിയോളം രൂപ അടയ്ക്കാൻ ബാക്കി

ആക്ഷൻ കമിറ്റി രൂപീകരിച്ച് ബാങ്കിനെതിരെ ചിലർ അപവാദ പ്രചാരണം നടത്തുന്നു. ഇതിനെതിരെ നടപടികൾ സ്വീകരിക്കും. പ്രതിസന്ധികൾ ഉണ്ടായെങ്കിലും നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ല. വായപ്കൾ തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. വിജിലൻസിനും ഡി വൈ എസ് പിക്കും പരാതി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്താസമ്മേളനത്തിൽ വി വിജയൻ, കെ വി ശോഭിത, പുരുഷോത്തമ കുളാൽ, എസ് നവീൻ കുമാർ എന്നിവരും സംബന്ധിച്ചു.


Keywords:  Kerala, News, Kasaragod, Top-Headlines, Press meet, Press Club, Bank, Video, Bank Loans, Former president and two secretaries of Mugu Service Co-operative Bank given irregular loans, officials said.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia