city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രുചി വൈവിധ്യങ്ങളുമായി 'കാസ്രോട്ടെ രുചിമേള 2021' നവംബർ അഞ്ച് മുതൽ തളങ്കര ബീചിൽ; ഒപ്പം കലാപരിപാടികളും അരങ്ങേറും; ഒരുക്കുന്നത് നഗരസഭയും കുടുംബശ്രീയും ചേർന്ന്

കാസർകോട്: (www.kasargodvartha.com 03.11.2021) കേന്ദ്ര, സംസ്ഥാന സര്‍കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ കുടുംബശ്രീയുടെ പിന്തുണയോടെ നഗരങ്ങളില്‍ നടപ്പിലാക്കുന്ന 'ദേശീയ നഗര ഉപജീവന ദൗത്യം' പ്രവര്‍ത്തനങ്ങളുടെ പ്രചരണത്തിനായി സംഘടിപ്പിക്കുന്ന 'നഗരശ്രീ ഉത്സവ് 2021' ന്‍റെ ഭാഗമായി ഭക്ഷ്യമേള 'കാസ്രോട്ടെ രുചിമേള 2021' എന്ന പേരിൽ തളങ്കര കോർണീഷിൽവെച്ച് നവംബർ അഞ്ച്, ആറ്, ഏഴ് തീയതികളിൽ വൈകിട്ട് മൂന്ന് മണി മുതൽ രാത്രി ഒമ്പത് മണി വരെ നടത്തുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രുചി വൈവിധ്യങ്ങളുമായി 'കാസ്രോട്ടെ രുചിമേള 2021' നവംബർ അഞ്ച് മുതൽ തളങ്കര ബീചിൽ; ഒപ്പം കലാപരിപാടികളും അരങ്ങേറും; ഒരുക്കുന്നത് നഗരസഭയും കുടുംബശ്രീയും ചേർന്ന്



കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കുന്ന വൈവിധ്യമാർന്ന രുചി ഭേദങ്ങൾ പ്രദർശനത്തിൽ ക്രമീകരിക്കും. വിവിധതരം ബിരിയാണികൾ, മലബാർ സ്നാക്സ്, ചികെൻ വിഭവങ്ങൾ, മീൻ വിഭവങ്ങൾ, വിവിധതരം അപ്പങ്ങൾ, ജ്യൂസ്, ചട്ടിപ്പത്തിരി, ഉന്നക്കായ, കിളിക്കൂട്, കോഴിചീന്തിച്ചുരുട്ടിയത്, ബീഫ് വരട്ടിയത് തുടങ്ങിയ വിഭവങ്ങൾ ഒരുക്കും. എല്ലാ ദിവസവും വിവിധ കലാപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.

സ്ത്രീകൾക്കുള്ള സ്വയം പ്രതിരോധ മാർഗങ്ങൾ, കുരുന്ന് കലാപ്രതിഭകളുടെ പ്രകടനം, കുടുംബശ്രീ അവതരിപ്പിക്കുന്ന മാർഗംകളി, കാസിനോവ സംഗീത് അവതരിപ്പിക്കുന്ന സംഗീതവിരുന്ന്, നഗരസഭാ ജനപ്രതിനിധികളുടെ കൈമുട്ട്പാട്ട്, മജീഷ്യൻ ആർ കെ കവായിയുടെ മാജിക് ഷോ, ഇസ്മാഈൽ തളങ്കരയുടെ സംഗീതനിശ തുടങ്ങിയ പരിപാടികൾ ഭക്ഷ്യമേളയോടനുബന്ധിച്ച് നടത്തും.

പരിപാടിയുടെ ഉദ്‌ഘാടനം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ നിർവഹിക്കും. എ കെ എം അശ്‌റഫ് എംഎൽഎ മുഖ്യാതിഥി ആയിരിക്കും. നഗരശ്രീ ഉത്സവത്തിന്‍റെ ഉദ്ഘാടനം ഒക്ടോബർ 23 ന് നഗരസഭാ കോൻഫറൻസ് ഹോളിൽവെച്ച് ചെയര്‍മാന്‍ അഡ്വ വി എം മുനീര്‍ നിർവഹിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി തെരുവ് കച്ചവടക്കാര്‍ക്കുള്ള സ്മാര്‍‌ട് കാര്‍ഡ്, റിവോള്‍വിംഗ് ഫൻഡ് വിതരണം, ഫോടോ എക്സിബിഷന്‍ തുടങ്ങിയവ നടത്തിയിരുന്നു.

എൻ യു എൽ എം പദ്ധതി വഴി നഗരസഭയിൽ സ്ഥിരതാമസമുള്ള ആളുകൾക്ക് സ്വയംതൊഴിൽ സംരംഭം ആരംഭിക്കുന്നതിന് വായ്പ മേളകള്‍, അയൽക്കൂട്ട അംഗങ്ങൾക്കും ഹരിത കർമ സേന അംഗങ്ങൾക്കും ഉള്ള ബാങ്ക് അകൗണ്ട്- ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്യാമ്പുകൾ, നൈപുണ്യ പരിശീലനത്തിന് താല്പര്യമുള്ളവരെ കണ്ടെത്തുന്നതിന് മൊബിലൈസെഷന്‍ ക്യാമ്പ് തുടങ്ങിയവ നടത്തും. പദ്ധതിയുടെ വിവിധ ഘടകങ്ങളെ കുറിച്ചുള്ള പ്രദർശനവും ഭക്ഷ്യമേളയോടനുബന്ധിച്ചുള്ള സ്റ്റാളുകളിൽ ക്രമീകരിക്കും.

കുടുംബശ്രീയിലേയ്ക്ക് കൂടുതല്‍ ആളുകളെ ചേര്‍ക്കുന്നതിനും ദാരിദ്ര്യൈത്തിന്‍റെ അളവ് കുറയ്ക്കുന്നതിനും സഹായകരമായ പദ്ധതികളാണ് ഇത് വഴി നടപ്പിലാക്കി വരുന്നത്. പദ്ധതിയുടെ ഭാഗമായി സംരംഭം ആരംഭിക്കുന്നതിന് വ്യക്തിഗത സംരംഭങ്ങള്‍ക്ക് രണ്ട് ലക്ഷം വരേയും ഗ്രൂപ് സംരംഭങ്ങള്‍ക്ക് 10 ലക്ഷം വരേയും കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ ലഭിക്കുന്നതാണ്. 18 മുതല്‍ 35 വയസ് വരേയുള്ള ആളുകള്‍ക്ക് വിവിധ ട്രേഡുകളില്‍ സൗജന്യമായി പരീശീലനവും നല്‍കുന്നതാണ്.

വാർത്താസമ്മേളനത്തിൽ നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീർ, വൈസ് ചെയർപേഴ്സണ്‍ ശംസീദ ഫിറോസ്, വികസനകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അബ്ബാസ് ബീഗം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സണ്‍ റീത്ത ആർ, മരാമത്ത് സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സണ്‍ സിയാന ഹനീഫ്, നഗരസഭാ സെക്രടറി ബിജു എസ്, സി ഡി എസ് ചെയർപേഴ്സണ്‍ സാഹിറ മുഹമ്മദ്, എൻ യു എൽ എം സിറ്റി മിഷൻ മാനജർ ബൈജു സി എം എന്നിവർ പങ്കെടുത്തു.


Keywords:  Kerela, Kasaragod, Thalangara, News, Press meet, Press Club, Video, Kudumbasree, Government, Food,  Food Festival 2021 from November 5 at Thalangara Beach.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia