നഗരത്തിൽ അപകടഭീഷണിയുയർത്തിയ അഞ്ച് ചതിക്കുഴികള്‍ അടച്ചു; യാത്രക്കാർക്ക് ആശ്വാസം
Jun 23, 2021, 20:29 IST
കാസർകോട്: (www.kasargodvartha.com 23.06.2021) നഗരത്തില്‍ മുന്നൂറ് മീറ്ററിനുള്ളില്‍ അപകടഭീഷണിയുയർത്തിയ അഞ്ച് ചതിക്കുഴികള്‍ അധികൃതർ അടച്ചു. ഒപ്പം മറ്റു ചെറിയ കുഴികളും അടച്ചിട്ടുണ്ട്. കെ എസ് ടി പി റോഡിലും പ്രസ് ക്ലബ് ജംഗ്‌ഷനിലും പുതിയ ബസ് സ്റ്റാൻഡ് സർകിളിനടുത്തുമായാണ് കുഴികൾ ഉണ്ടായിരുന്നത്. കെ എസ് ടി പി റോഡിൽ ഇന്റർലോക് ചെയ്തും മറ്റിടങ്ങളിൽ ടാറിട്ടുമാണ് കുഴികൾ അടച്ചിരിക്കുന്നത്.
കൂടുതൽ ശ്രദ്ധ കൊടുത്തില്ലെങ്കിൽ കുഴികൾ ജീവന് തന്നെ ഭീഷണിയായിരുന്നു. രാത്രി സമയങ്ങളില്‍ യാത്രക്കാരുടെ കണ്ണിൽ ഇവ പെട്ടെന്ന് പതിഞ്ഞിരുന്നില്ല. കുഴിയടച്ചതോടെ യാത്രക്കാർക്ക് ആശ്വാസം പകർന്നു.
അതേസമയം പ്രസ് ക്ലബ് ജംഗ്‌ഷനിൽ സർകിൾ മുതൽ പുലിക്കുന്ന് റോഡ് വരെയുള്ള പാതയിൽ ഇടതുഭാഗത്ത് പൊളിച്ച റോഡ് ഇതുവരെ പുനർ നിർമിച്ചിട്ടില്ല. രണ്ട് മാസത്തോളമായി ഇവിടെ ജില്ലിക്കല്ലുകൾ കൂട്ടിയിട്ടിരിക്കുകയാണ്. കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപിടാനാണ് കുഴിയെടുത്തത്. പൈപിടൽ പൂർത്തിയായ ശേഷമാണ് ജില്ലിക്കല്ലുകൾ പാകി ഇട്ടിരിക്കുന്നത്. ടാറിടാൻ വൈകുന്നത് അപകടത്തിന് വഴിവെക്കുമെന്നാണ് ആശങ്ക.
കെ എസ് ടി പി റോഡിൽ നഗരത്തിനടുത്തായുള്ള കുന്നിൽ മണ്ണിടിച്ചിൽ ഭീഷണിയുമുണ്ട്. ലോക് ഡൗൺ ഇളവുകൾക്ക് ശേഷം വാഹനങ്ങളുടെ എണ്ണം കൂടിവരുന്നതിനാൽ ദിവസവും ആയിരക്കണക്കിന് പേർ കടന്നുപോകുന്ന പ്രധാന പാതകളിലെ അപകടഭീഷണികൾക്ക് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.
< !- START disable copy paste -->

Keywords: Kerala, News, Kasaragod, Top-Headlines, Road, Development project, Vehicle, Five dangerous pits closed in the city; Comfort for passengers.