city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് തുറമുഖം നിർമാണത്തിൽ അശാസ്ത്രീയതയെന്ന് ഫിഷറീസ് മന്ത്രി; പരിഹരിക്കാൻ 66 കോടിയുടെ പദ്ധതി

കാസർകോട്: (www.kasargodvartha.com 24.07.2021) കസബയിൽ മൂന്ന് മീൻപിടുത്ത തൊഴിലാളികൾ ഫൈബർ തോണി മറിഞ്ഞ് മരിക്കാനിടയായ സംഭവത്തിന് കാരണം തുറമുഖ നിർമാണത്തിലെ അശാസ്ത്രീയതയാണെന്ന് ഫിഷറീസ്, സാംസ്‌കാരിക, യുവജന കാര്യ മന്ത്രി സജി ചെറിയാൻ പറഞ്ഞു.
താൽകാലിക പരിഹാരത്തിന് നടക്കുന്ന പ്രവൃത്തികൾക്ക് പുറമേ ശാശ്വത പരിഹാരം ലക്ഷ്യമിട്ട് 66 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇത് സർകാർ തലത്തിൽ പഠിച്ച് നടപടി സ്വീകരിക്കും. അജാനൂർ ഫിഷറീസ് ഹാർബറിൻ്റെ പുതിയ പഠന റിപോർട് തയ്യാറാക്കാൻ ഏജൻസിയെ ചുമതലപ്പെടുത്തും. മൂന്നു മാസത്തിനകം റിപോർട് നൽകാൻ ആവശ്യപ്പെടും. പഠനം നടക്കുമ്പോൾ തന്നെ സമാന്തരമായി വിശദമായ പ്രോജെക്ട് റിപോർടും എസ്റ്റിമേറ്റും തയ്യാറാക്കാൻ ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയറിന് മന്ത്രി നിർദേശം നൽകി.

കാസർകോട് തുറമുഖം നിർമാണത്തിൽ അശാസ്ത്രീയതയെന്ന് ഫിഷറീസ് മന്ത്രി; പരിഹരിക്കാൻ 66 കോടിയുടെ പദ്ധതി



ഒരു വർഷത്തിനുള്ളിൽ നിർമാണ പ്രവർത്തനത്തിനുള്ള നടപടി ആരംഭിക്കും. മഞ്ചേശ്വരം ഹാർബറിൻ്റെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും മന്ത്രി നിർദേശം നൽകി. മഞ്ചേശ്വരം ഹാർബറിൽ ഡ്രഡ്ജിങ് പ്രശ്നത്തിന് പരിഹാരം കാണും. കോട്ടിക്കുളം ഹാർബറിനുള്ള നിർദേശവും പരിഗണനയിലാണ്. എസ്റ്റിമേറ്റ് തയാറാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കടൽക്ഷോഭത്തിൽ നിന്ന് മീൻപിടുത്ത തൊഴിലാളികളെ സംരക്ഷിക്കാൻ താമസ സൗകര്യം അർഹരായവർക്കെല്ലാം ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

രാജ് മോഹൻ ഉണ്ണിത്താൻ എം പി , എംഎൽഎ മാരായ അഡ്വ. സി എച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരൻ, എൻഎ നെല്ലിക്കുന്ന്, എ കെ എം അശ്റഫ്, എം രാജ ഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ എന്നിവർ വിവിധ പ്രദേശങ്ങളിൽ മന്ത്രിയെ അനുഗമിച്ചു. മത്സ്യ ബോർഡ് ചെയർമാൻ പി കുഞ്ഞിരാമൻ, ഹാർബർ എഞ്ചിനിയറിംഗ് ചീഫ് എഞ്ചിനിയർ ജോമോൻ ജോർജ്, സൂപ്രണ്ടിംഗ് എഞ്ചിനീയർ കുഞ്ഞി മമ്മു പറവത്ത്, ഫിഷറീസ് ഡെപ്യൂടി ഡയറക്ടർ സുരേന്ദ്രൻ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.


മഞ്ചേശ്വരത്ത് മന്ത്രിക്കരികിൽ കുതിപ്പോടെ കുഞ്ഞമ്പു; ഒപ്പം ജയാനന്തയും കെ കെയും സുബൈറും

മഞ്ചേശ്വരം: ഫിഷറീസ് മന്ത്രി സജി ചെറിയാൻ നടത്തിയ മഞ്ചേശ്വരം തുറമുഖം സന്ദർശനത്തിൽ ഉദുമ എംഎൽഎ അഡ്വ. സി എച് കുഞ്ഞമ്പുവിന്റെ സാന്നിധ്യവും സജീവതയും ശ്രദ്ധേയമായി. 2006ൽ മണ്ഡലം എംഎൽഎയായിരുന്ന കാലത്തെ അറിവും അനുഭവങ്ങളും മന്ത്രിയുമായി പങ്കുവെച്ച അദ്ദേഹത്തിന്റെ പേര് തീരദേശ വാസികളോട് സംസാരിക്കവേ മന്ത്രി എടുത്തുപറഞ്ഞു.

മഞ്ചേശ്വരം തുറമുഖത്തെ മണ്ണു നീക്കണം എന്ന ആവശ്യത്തിൽ മന്ത്രി ഉടൻ നടപടി നിർദേശിച്ചു. സിപിഎം നേതാക്കളായ കെ ആർ ജയാനന്ദ, കെകെ അബ്ദുല്ല കുഞ്ഞി, സി എ സുബൈർ എന്നിവർ കുഞ്ഞമ്പുവിനൊപ്പം മന്ത്രിയെ അനുഗമിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപിയും മണ്ഡലം എംഎൽഎ എകെഎം അശ്‌റഫും ഏറെ നേരവും പിന്നിലായി.


Keywords:  Kerala, News, Kasaragod, Fishermen, Minister, Visit, Sea, Development project, Fisheries Minister visited various places in Kasargod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia