കാസര്‍കോട്ട് മൊത്തവിതരണ സ്ഥാപനത്തില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം
Aug 6, 2019, 10:33 IST
കാസര്‍കോട്: (www.kasargodvartha.com 06.08.2019) നഗരത്തില്‍ മൊത്തവിതരണ സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. എം ജി റോഡിലെ റഹ് മാന്‍ സ്റ്റോറിലാണ് തീപിടുത്തമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. തളങ്കരയിലെ സലീമിന്റെയും സഹോദരങ്ങളുടെയും ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. സ്ഥാപനത്തിന്റെ മുകളിലത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്.
പുക ഉയരുന്നത് കണ്ട് പരിസരവാസികള്‍ ഉടന്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും സാധനങ്ങളില്‍ ഭൂരിഭാഗവും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പുലര്‍ച്ചെയുണ്ടായ ശക്തമായ ഇടിയിലും മിന്നിലും ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.
തീപിടുത്ത വിവരമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തിയത്. താഴത്തെ നിലയില്‍ നിന്ന് സാധനങ്ങള്‍ മാറ്റാന്‍ ഓടിയെത്തിയ വ്യാപാരികളും പരിസകവാസികളും യാത്രക്കാരും നന്നേ പാടുപെട്ടു. കാസര്‍കോട്ട് ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ മൊത്തവിതരണ സ്ഥാപനമാണ് റഹ് മാന്‍ സ്റ്റോര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, fire, Top-Headlines, Fire in Shop at MG Road
< !- START disable copy paste -->