അഭിമാനച്ചിറകിലേറി ബഡ്ഡി; കറുത്ത മുത്തിന് കാസര്‍കോട് പോലീസിന്റെ ഉജ്ജ്വല സ്വീകരണം
Aug 5, 2019, 15:42 IST
കാസര്‍കോട്: (www.kasargodvartha.com 05.08.2019) ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ നടന്ന 62-ാമത് ദേശീയ പോലീസ് ഡ്യൂട്ടി മീറ്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് എക്സ്പ്ലോസീവ് വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയ കാസര്‍കോട് ജില്ലാ പോലീസ് ഡോഗ് സ്‌ക്വാഡിലെ ബഡ്ഡി എന്ന പോലീസ് നായയ്ക്ക് ഉജ്ജ്വല സ്വീകരണം. ഈ മീറ്റില്‍ ട്രാക്കര്‍ വിഭാഗത്തില്‍ മത്സരിച്ച് ഏഴാം സ്ഥാനം നേടിയ കാസര്‍കോടിന്റെ തന്നെ പോലീസ് ഡോഗ് റൂണിക്കും സ്വീകരണം നല്‍കി. പരിപാടിയില്‍ ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫ് ബഡ്ഡിക്ക് മെഡല്‍ അണിയിച്ച് അനുമോദിച്ചു. എ എസ് പി ഡി ശില്‍പയടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
അജേഷ് കെ കെ, മനു പി ചെറിയാന്‍ എന്നിവരാണ് ബഡ്ഡിയുടെ പരിശീലകര്‍. രഞ്ജിത്ത് എസ്, പ്രജേഷ് ആര്‍ എന്നിവരാണ് റൂണിയുടെ പരിശീലകര്‍. 2015ല്‍ തൃശൂര്‍ പോലീസ് അക്കാദമിയില്‍ നിന്നാണ് ഇവ പരിശീലനം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ കേരളാ സ്റ്റേറ്റ് പോലീസ് ഡ്യൂട്ടി മീറ്റില്‍ ഗോള്‍ഡ് മെഡലും ഈ വര്‍ഷത്തെ ഡ്യൂട്ടി മീറ്റില്‍ സില്‍വര്‍ മെഡല്‍ ജേതാവുമാണ് ബഡ്ഡി. റൂണി ഈ വര്‍ഷത്തെ കേരളാ സ്റ്റേറ്റ് പോലീസ് ഡ്യൂട്ടി മീറ്റിലെ സില്‍വര്‍ മെഡല്‍ ജേതാവാണ്.
ഇന്ത്യയില്‍ തന്നെ ആര്‍മി, ബിഎസ്എഫ്, ഐറ്റിബിപി തുടങ്ങിയ സേനകളിലെയും മറ്റ് ഇതര സംസ്ഥാനങ്ങളിലെയും മികച്ച പോലീസ് ഡോഗുകളോട് മത്സരിച്ചാണ് ബഡ്ഡിയും റൂണിയും ഈ നേട്ടം കൈവരിച്ചത്. കേരള ചരിത്രത്തില്‍ ആദ്യമായാണ് ദേശീയതലത്തില്‍ എക്സ്പ്ലോസീവ് സ്നിഫര്‍ വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ ലഭിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Police, Dog, Felicitation for Police dogs
< !- START disable copy paste -->