city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മംഗളൂരു വിമാനത്താവളത്തില്‍ പ്രവാസി മലയാളികളെ കൊറോണയുടെ പേരിലും പീഡിപ്പിക്കുന്നു; പീഡനം തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭമെന്ന് മുസ്ലിം ലീഗ്

കാസര്‍കോട്: (www.kasargodvartha.com 19.03.2020) കൊറോണ പരിശോധനയുടെ പേരില്‍ മംഗളൂരു അന്തര്‍ദേശീയ വിമാനത്താവളത്തില്‍ എത്തുന്ന പ്രവാസി മലയാളികളെ യാതൊരു പരിശോധനയും നടത്താതെ പ്രത്യേക ബസില്‍ കയറ്റി തലപ്പാടിയില്‍ കൊണ്ട് വിടുകയാണെന്ന് മുസ്ലീം ലീഗ് നേതൃത്വം ആരോപിച്ചു. ഇത്തരമൊരു നടപടി നാട് കടത്തുന്നതിന് തുല്യമാണ്. തലപ്പാടിയില്‍ ഇറക്കി വിട്ടവര്‍ക്ക് മറ്റു സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ ജില്ലാ ഭരണകൂടം യാതൊരു സംവിധാനവും ഏര്‍പ്പെടുത്തിയില്ല. വാര്‍ത്ത മാധ്യമങ്ങളാണ് ആകെയുള്ള ഒരു ആശ്വാസം. ചില ഉദ്യോഗസ്ഥര്‍ക്ക് മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാനുള്ള അവസരമായി കൊറോണയെ ഉപയോഗിക്കുകയാണ്.

മംഗളൂരു വിമാത്താവളത്തില്‍ മലയാളി പ്രവാസികളോട് കൊള്ളക്കാരോട് പെരുമാറുന്നത് പോലെയാണ് അധികൃതര്‍ പെരുമാറുന്നത്. ഇത് അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ് മാന്‍ ആവശ്യപ്പെട്ടു. ദിനംപ്രതി ആയിരക്കണക്കില്‍ മലയാളി യാത്രക്കാര്‍ എത്തുന്ന വിമാനത്താവളത്തില്‍ മലയാളികളെ തെരഞ്ഞ് പിടിച്ച് അകാരണമായി എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകളുടെ പേരിലും ഇപ്പോള്‍ കൊറോണയുടെ പേരിലും മണിക്കൂറുകളോളം പീഡിക്കുകയാണ്. ഇത്തരം പീഡനങ്ങള്‍ ആവര്‍ത്തിച്ചാല്‍ മംഗളൂരു എയര്‍പര്‍ട്ട് ബഹിഷ്‌കരിക്കുന്നതുള്‍പെടെയുള്ള സമര പരിപാടികള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം നല്‍കുമെന്ന് അബ്ദുല്‍ റഹ് മാന്‍ കൂട്ടിച്ചേര്‍ത്തു.

മംഗളൂരു വിമാനത്താവളത്തില്‍ പ്രവാസി മലയാളികളെ കൊറോണയുടെ പേരിലും പീഡിപ്പിക്കുന്നു; പീഡനം തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭമെന്ന് മുസ്ലിം ലീഗ്

Keywords: Kasaragod, news, Kerala, Covid 19, Manglore airport, Airport, Strike, Muslim-league, Expat Keralites torture at Mangalore airport
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia