അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കാസര്‍കോട്ടുകാരി ഷിറിന്‍ കലയുടെ സയന്‍സ് ക്ലാസിന് അഭിനന്ദനവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബഷീര്‍ എം പി
Aug 6, 2020, 12:53 IST
അശ്‌റഫ് സീനത്ത്
ദുബൈ: (www.kasargodvartha.com 06.08.2020) അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കാസര്‍കോട്ടുകാരി ഷിറിന്‍ കലയുടെ സയന്‍സ് ക്ലാസിന് അഭിനന്ദനവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. കാസര്‍കോട് തളങ്കര പടിഞ്ഞാറിലെ ബഷീര്‍ കലയുടെയും തളങ്കര പട്ടേല്‍ റോഡിലെ സഫീറയുടെയും മകളായ ഷിറിന്‍ ആണ് ഒരു അധ്യാപിക ക്ലാസ് കൈകാര്യം ചെയ്യുന്നതിലും മനോഹരമായാണ് പക്വതയോടെ വിഷയം അവതരിപ്പിക്കുന്നത്.
കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായാണ് ദുബൈ ലീറ്റില്‍ ഫ്‌ലവര്‍ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷിറിന്‍ സയന്‍സ് വിഷയം പ്രാക്ടിക്കല്‍ ക്ലാസോടുകൂടി അവതരിപ്പിച്ച് ശ്രദ്ധേയമായിരിക്കുന്നത്. ദുബൈയിലെ സന്നദ്ധ സംഘടനയായ കെ.ടി.പി.ജെ ജനറല്‍ സെക്രട്ടറിയും ജീവകാരുണ്യ രംഗത്തെ നിറസാനിധ്യവുമാണ് ഷിറിന്റെ പിതാവ് കല ബഷീര്‍. ഷിറിന്‍ മനോഹരമായി ക്ലാസ് കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് മുന്‍ വിദ്യാഭ്യാസ മന്ത്രിയും എം.പി.യുമായ ഇ.ടി.മുഹമ്മദ് ബഷീര്‍ ഇത് കാണാനിടയായത്.
Keywords: Kasaragod, Kerala, News, Ashraf zeentha, Shirin, Science Class, ET Mohammed Basheer, Dubai, ET Mohammed Basheer Appreciate Shirin