city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എൻജിൻ തകരാറിലായി മീൻപിടുത്ത ബോട് തിരമാലയിൽ പെട്ടു; തൊഴിലാളികളെ പൊലീസ് രക്ഷപ്പെടുത്തി

കാസർകോട്: (www.kasargodvartha.com 17.08.2021) എൻജിൻ തകരാറിലായി മീൻപിടുത്ത ബോട് തിരമാലയിൽ പെട്ടു. ബോടിലുണ്ടായിരുന്ന 22 തൊഴിലാളികളെ ബേക്കൽ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി.

എൻജിൻ തകരാറിലായി മീൻപിടുത്ത ബോട് തിരമാലയിൽ പെട്ടു; തൊഴിലാളികളെ പൊലീസ് രക്ഷപ്പെടുത്തി


ചൊവ്വാഴ്ച രാവിലെ 10 മണിയോടെ നെല്ലിക്കുന്ന് അഴിമുഖത്ത് വെച്ചാണ് സംഭവം നടന്നത്. കോട്ടിക്കുളത്തെ ബിജുവിന്റെ ഉടമസ്ഥതയിലുള്ള സമുദ്ര എന്ന ബോടിനാണ് തകരാർ സംഭവിച്ചത്. ബേക്കൽ കോസ്റ്റൽ പൊലീസ് ഗ്രേഡ് എസ് ഐ രമേശന്റെ നേതൃത്വത്തിലുള്ള സംഘം കയർ കെട്ടിവലിച്ച് ബോടിനെയും മുഴുവൻ തൊഴിലാളികളെയും സുരക്ഷിതമായി നെല്ലിക്കുന്ന് ന്യൂ ഹാര്‍ബറിൽ എത്തിക്കുകയായിരുന്നു.

ബോട് സ്രാങ്ക് നാരായണൻ, കോസ്റ്റല്‍ വാര്‍ഡൻ വിനീത് എന്നിവരും കോസ്റ്റൽ പൊലീസിന്റെ സംഘത്തിൽ ഉണ്ടായിരുന്നു.





Keywords: Kasaragod, News, Kerala, Boat, Fish, Police, Bekal, Police, Nellikunnu,  Top-Headlines, Video, Engine of fishing boat broke down at sea; workers rescued by police. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia