city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെരെഞ്ഞെടുപ്പ് ആവേശവുമായി ദുബൈ കെഎംസിസി - കാസർകോട് ജില്ലാ തെരെഞ്ഞെടുപ്പ് കൺവെൻഷൻ; നിയമസഭാ തെരെഞ്ഞെടുപ്പ് പ്രവാസികളെ ദ്രോഹിച്ചവർക്കെതിരെയുള്ള വിധിയെഴുത്താവണം - പി കെ അൻവർ നഹ

ദുബൈ: (www.kasargodvartha.com 22.03.2021) നിയമസഭാ തെരെഞ്ഞെടുപ്പ് പ്രവാസികളെ ദ്രോഹിച്ചവർക്കെതിരെയുള്ള വിധിയെഴുത്താവണമെന്ന് യു എ ഇ - കെ എം സി സി കേന്ദ്ര കമിറ്റി ജനറൽ സെക്രടറി പി കെ അൻവർ നഹ. ദുബൈ കെഎംസിസി - കാസർകോട് ജില്ലാ കമിറ്റി സംഘടിപ്പിച്ച തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തെരെഞ്ഞെടുപ്പ് ആവേശവുമായി ദുബൈ കെഎംസിസി - കാസർകോട് ജില്ലാ തെരെഞ്ഞെടുപ്പ് കൺവെൻഷൻ; നിയമസഭാ തെരെഞ്ഞെടുപ്പ് പ്രവാസികളെ ദ്രോഹിച്ചവർക്കെതിരെയുള്ള വിധിയെഴുത്താവണം - പി കെ അൻവർ നഹ


കോവിഡ് സമയത്ത് നാട്ടിലെത്തിയ പ്രവാസികളെ മരണത്തിന്റെ വ്യാപാരികളായി ചിത്രീകരിച്ച ഇടത് ഗവണ്മെന്റിന്റെ പ്രവാസികളോടുള്ള നിഷേധക സമീപനത്തിനെതിരെയായിരിക്കും ഈ തെരെഞ്ഞെടുപ്പിൽ മതേതര ജനാധിപത്യ കേരള സമൂഹം വോട് ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. വാഗ്ദാനപ്പെരുമഴ നൽകി പ്രവാസികളെ വഞ്ചിക്കുകയാണ് ചെയ്‌തത്‌.  തുടർഭരണത്തിനായി ബിജെപിയെയും കൂട്ട് പിടിച്ച് നടത്തുന്ന ഇടത് മുന്നണിയുടെ പൊള്ളത്തരം മതേതര കേരള സമൂഹം മനസിലാക്കിയുട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലയിലെ യു ഡി എഫ് സ്ഥാനാർഥികളായ  എകെഎം അശ്‌റഫ്, എൻഎ നെല്ലിക്കുന്ന്, ബാലകൃഷ്ണൻ പെരിയ, പി വി സുരേഷ്, എംപി ജോസഫ് എന്നിവർ വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു.

പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലാം  കന്യപ്പാടി സ്വാഗതം പറഞ്ഞു. ഗ്ലോബൽ കെഎംസിസി കോർഡിനേറ്റർ സി വി എം വാണിമേൽ മുഖ്യപ്രഭാഷണം നടത്തി. ചന്ദ്രിക മുൻ എഡിറ്റർ ടിപി ചെറൂപ്പ, ദുബൈ കെഎംസിസി സംസ്ഥാന ജ.സെക്രടറി മുസ്ത്വഫ തിരൂർ, ഓർഗനൈസിംഗ് സെക്രടറി ഹംസ തൊട്ടി, വൈസ് പ്രസിഡന്റ് ഹനീഫ് ചെർക്കള, സെക്രടറി അഡ്വ. ഇബ്രാഹിം ഖലീൽ, റശീദ് ഹാജി, കല്ലിങ്കാൽ മഹ് മൂദ് ഹാജി പൈവളിക, റാഫി പള്ളിപ്പുറം, സി എച്‌ നൂറുദ്ദീൻ, സലാം തട്ടാനിച്ചേരി, കെ പി അബ്ബാസ് കളനാട്,  ഹസൈനാർ ബീഞ്ചന്തടുക്ക, ഫൈസൽ മുഹ്സിൻ തളങ്കര, അശ്‌റഫ്‌ പാവൂർ, അശ്‌റഫ് ബായാർ, ഫൈസൽ പട്ടേൽ, ശബീർ കീഴുർ, ഹനീഫ് ബാവ നഗർ, സലാം മാവിലാടം, ഇബ്രാഹിം ബേരിക, സത്താർ ആലംപാടി, ശാജഹാൻ കാഞ്ഞങ്ങാട്, ബശീർ പാറപ്പള്ളി, അശ്‌റഫ് ബച്ചൻ, യൂസഫ് ഷേണി, സുബൈർ കുബണൂർ, സുബൈർ അബ്ദുല്ല, സഫ്‌വാൻ അണങ്കൂർ, ആരിഫ് ചെരുമ്പ മുനീർ പള്ളിപ്പുറം പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് റശീദ് ഹാജി കല്ലിങ്കാൽ പ്രാർത്ഥനയും ജില്ലാ ഓർഗനൈസിംഗ് സെക്രടറി അഫ്‌സൽ മെട്ടമ്മൽ നന്ദിയും പറഞ്ഞു.

Keywords: Dubai, News, Niyamasabha-Election-2021, Dubai-KMCC, Kasaragod, UAE, President, Secretary, Anangoor, Video, Thalangara, Dubai KMCC - Kasargod District Election Convention

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia