city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ദുരിതം വിതച്ച് പള്ളം റെയില്‍വേ അടിപാത പരിസരത്തുനിന്ന് ഒഴുകിയെത്തുന്ന മലിനജലം


കാസര്‍കോട്: (www.kasargodvartha.com 10.12.2019) കാസര്‍കോട് നെല്ലിക്കുന്ന് പള്ളം റെയില്‍വേ അടിപാതയിലേക്ക് പരിസരത്തുനിന്നും ഒഴുകിയെത്തുന്ന മലിനജലം യാത്രകാര്‍ക്കും വാഹനങ്ങള്‍ക്കും പ്രയാസമുണ്ടാകുന്നു. കഴിഞ്ഞ കുറേ ദിവസമായി മലിനജലം ഒഴുകിയെത്തുന്നുണ്ട്.

ഇത് സംബന്ധിച്ച് കളക്ടര്‍ക്കും നഗരസഭാ അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടാട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. മലിനജലം ഇതുവഴി കടന്നു പോകുന്ന യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിക്കുന്നതായും അസഹ്യമായ ദുര്‍ഗന്ധത്തിന് പുറമെ പകര്‍ച്ചവ്യാധികള്‍ പകരാന്‍ ഇടയുണ്ടെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.

യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ദുരിതം വിതച്ച് പള്ളം റെയില്‍വേ അടിപാത പരിസരത്തുനിന്ന് ഒഴുകിയെത്തുന്ന മലിനജലം



നെല്ലിക്കുന്ന് ജമാഅത്ത് പള്ളി, കസബ കടപ്പുറം എന്നിവിടങ്ങളിലേക്കുള്ള നിരവധി യാത്രകാരുടെ വഴികൂടിയാണിത്. മലിനജലം കെട്ടികിടക്കുന്നതിലൂടെ കൊതുക് മുട്ടയിട്ട് പെരുകിയിട്ടുണ്ടെന്നും ചൊറി പടരുന്നുവെന്നും പറയുന്നു. തൊട്ടടുത്ത സബ്ജയില്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന മലിനജലമാണ് ഓട നിറഞ്ഞ് കവിഞ്ഞൊഴുകുന്നത്. നഗരസഭ കൃത്യമായി ഓട വൃത്തിയാക്കാത്തതാണ് ഇപ്പോള്‍ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ദുരിതം വിതയ്ക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: N ews, Kasaragod, Top-Headlines, Road, Railway, Drainage, Passengers, Vehicles, Prison, Drainage Leakage at Pallam Railway Underway < !- ST ART disable copy paste -->  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia