ട്രെയിനുകള്‍, പാലങ്ങള്‍, തുരങ്കങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, റെയില്‍പാളങ്ങള്‍ എന്നിവിടങ്ങളില്‍ ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പോലീസും ആര്‍പിഎഫും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി
Jun 26, 2018, 19:55 IST
കാസര്‍കോട്: (www.kasargodvartha.com 26.06.2018) ട്രെയിനുകള്‍, പാലങ്ങള്‍, തുരങ്കങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, റെയില്‍പാളങ്ങള്‍ എന്നിവിടങ്ങളില്‍ ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പോലീസും ആര്‍പിഎഫും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി. ചൊവ്വാഴ്ച രാവിലെ മുതലാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സിഐ ഫിറോസ്, എസ് ഐ സുരേഷ്, റെയില്‍വേ പോലീസ് എസ് ഐ മധൂമദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് പരിശോധന നടത്തിയത്.
ചന്തേര റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ മംഗളൂരു റെയില്‍വേ സ്‌റ്റേഷന്‍ വരെയാണ് പരിശോധന നടത്തിയത്. സംസ്ഥാനത്തൊട്ടാകെ നടന്ന പരിശോധനയുടെ ഭാഗമായാണ് കാസര്‍കോട് ജില്ലയിലും പരിശോധന നടത്തിയത്. റെയില്‍വേ എസ്പിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ജില്ലയില്‍ പരിശോധന നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. പരിശോധനയില്‍ എവിടെയും കുഴപ്പങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വര്‍ദ്ധിച്ച് വരുന്ന ട്രെയിന്‍ അപകടങ്ങള്‍ കുറക്കുക എന്ന ഉദ്ദേശം കൂടി മുന്‍നിര്‍ത്തിയാണ് മിന്നല്‍ പരിശോധനയെന്ന് അധികൃതര്‍ പറഞ്ഞു.
WATCH VIDEO
Keywords: Kasaragod, Kerala, news, Train, Investigation, Police, Railway, Railway-track, Railway station, Top-Headlines, Dog Squad, police, and RPF inspection in Railway track and stations
< !- START disable copy paste -->