city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ ഒളിംപിക് അസോസിയേഷന്റെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; സി വി നിതിന്‍, സുരേന്ദ്രന്‍ മടിക്കൈ, സന്തോഷ് ഇയ്യക്കാട് എന്നിവർക്ക് അംഗീകാരം

കാസർകോട്: (www.kasargodvartha.com 29.01.2022) ജനുവരി രണ്ട് മുതല്‍ 11 വരെ കാസർകോട്ട് വിവിധയിടങ്ങളിലായി നടന്ന ജില്ലാ തല ഒളിംപിക്‌ കായിക മേളയുടെ മികച്ച റിപോർടിങിന് ജില്ലാ ഒളിംപിക് അസോസിയേഷൻ നൽകുന്ന മാധ്യമ പുരസ്‌കാരങ്ങൾ അധികൃതർ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. മികച്ച മാധ്യമ റിപോര്‍ടര്‍ - സി വി നിതിന്‍ (മാതൃഭൂമി), മികച്ച ഫോടോഗ്രാഫെർ - സുരേന്ദ്രന്‍ മടിക്കൈ (ദേശാഭിമാനി), മികച്ച പ്രാദേശിക ചാനെൽ റിപോർടർ - സന്തോഷ് ഇയ്യക്കാട് (സി നെറ്റ്) എന്നിവർക്കാണ് പുരസ്‌കാരം. ജേതാക്കള്‍ക്ക് 7001, 5001, 3001 രൂപ വീതം തുകയും പുരസ്‌കാരവും സമ്മാനിക്കും.

   
ജില്ലാ ഒളിംപിക് അസോസിയേഷന്റെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; സി വി നിതിന്‍, സുരേന്ദ്രന്‍ മടിക്കൈ, സന്തോഷ് ഇയ്യക്കാട് എന്നിവർക്ക് അംഗീകാരം



മികച്ച മാധ്യമ റിപോര്‍ടര്‍ക്കുള്ള പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത് മാധ്യമ പ്രവര്‍ത്തകരായ വി വി പ്രഭാകരന്‍, രവീന്ദ്രന്‍ രാവണേശ്വരം എന്നിവരാണ്. മാതൃഭൂമി നീലേശ്വരം ബ്യൂറോ സ്റ്റാഫ് കറസ്‌പോണ്ടന്റായ നിതിന്‍ കാഞ്ഞങ്ങാട് സ്വദേശിയും നിലവില്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം താമസക്കാരനുമാണ്. കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് ക്യാംപസിൽ നിന്നും മാസ് കമ്യൂനികേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ 2015ല്‍ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കി. 2016ല്‍ മാതൃഭൂമി കണ്ണൂര്‍ ജില്ലാ ബ്യൂറോയില്‍ നിന്നും മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് മാതൃഭൂമി ഉദുമ ബ്യൂറോയിലും പ്രവര്‍ത്തിച്ചു. പരേതനായ വി നാരായണൻ - പി കെ ഉഷകുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ: കെ ഐശ്വര്യ. മകള്‍: ജാന്‍വി നിതിന്‍.

ഫോടോ ജേര്‍നലിസ്റ്റുകളായ രാജന്‍ കാരിമൂല, സതീശന്‍ നായര്‍ കരിച്ചേരി എന്നിവരുള്‍പെട്ട ജൂറിയാണ് മികച്ച ഫോടോഗ്രാഫെറെ തെരഞ്ഞെടുത്തത്. ജനുവരി 11 ന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച അബ്ദുർ റഹ്‌മാൻ അൽത്വാഫ് ലോംഗ് ജംപില്‍ ഒന്നാം സ്ഥാനം നേടുന്ന ചിത്രമാണ് വിധികര്‍ത്താക്കള്‍ മികച്ചതായി തെരഞ്ഞെടുത്തത്. ദേശാഭിമാനി കാസര്‍കോട് ബ്യൂറോയിലെ ഫോടോഗ്രാഫെറും മടിക്കൈ കാഞ്ഞിരപ്പൊയില്‍ സ്വദേശിയുമായ സുരേന്ദ്രന്‍ മടിക്കൈ പത്രപ്രവര്‍ത്തന രംഗത്തെ മികച്ച ഫോടോകള്‍ക്ക് നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം മികച്ച ഫോടോഗ്രാഫെര്‍, കണ്ണൂര്‍ സര്‍വകലാശാല കലോത്സവം മികച്ച ഫോടോഗ്രാഫെർ, പിആര്‍ഡി വികസന ഫോടോഗ്രാഫി അവാര്‍ഡ്, കുടുംശ്രീ ജില്ലാമിഷന്‍ ഏര്‍പെടുത്തിയ ഫോടോഗ്രാഫി അവാര്‍ഡ്, സംസ്ഥാന കുടുംബശ്രീ മിഷന്‍ ഏര്‍പെടുത്തിയ മികച്ച ഫോടോഗ്രാഫി അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. മടിക്കൈ പെരളത്തെ പരേതനായ കാനായി കൊട്ടൻ - വെള്ളച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: മടിക്കൈ പഞ്ചായത്ത് സിഡിഎസ് അകൗണ്ടന്റ് കെ ഷീബ. മക്കള്‍: ഫിദല്‍ എസ് കാനായി, നിചല്‍ എസ് കാനായി.

സന്തോഷ് ഇയ്യക്കാട് 20 വര്‍ഷത്തോളമായി സീ നെറ്റ് ചാനെലില്‍ ജോലി ചെയ്യുന്നു. പ്രദേശിക പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തൈക്കടപ്പുറം ആശാന്‍ സ്മാരക വായനശാല, തട്ടാച്ചേരി പ്രതീക്ഷ പുരുഷ സ്വയം സഹായ സംഘം, പുണ്യം പൂങ്കാവനം ജില്ലാ കമിറ്റി എന്നീ സംഘടനകളുടെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

വാര്‍ത്താസമ്മളനത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ മധുസൂദനന്‍, ജില്ലാ ഒളിംപിക് അസോസിയേഷന്‍ പ്രസിഡണ്ട് ടി വി ബാലന്‍, സെക്രടറി എം അച്യുതന്‍ മാസ്റ്റര്‍, സംഘാടക സമിതി വര്‍കിംഗ് ചെയര്‍മാന്‍ ഡോ. എം കെ രാജശേഖരന്‍, വി വി വിജയമോഹനന്‍, പള്ളം നാരായണന്‍, എം രാമകൃഷ്ണന്‍ മാസ്റ്റര്‍, കെ ഗംഗാധരന്‍, മനോജ് പള്ളിക്കര എന്നിവർ സംബന്ധിച്ചു.




Keywords:  Kasaragod, Kerala,news,Top-Headlines, President, Press meet, Video, Award, Media worker, Photography, Channel reporter, Kanhangad, District Olympic Association Media Awards announced.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia