Investigation | യുവാവിനെ കൊലപ്പെടുത്തി ഫ്ലാറ്റില്‍ പുതപ്പില്‍ പൊതിഞ്ഞ് കെട്ടിവെച്ച സംഭവത്തിന്റെ ചുരുളഴിഞ്ഞു; 'കൊലപാതകം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച അര്‍ശാദിനേയും കൂട്ടാളിയേയും മഞ്ചേശ്വരത്ത് നിന്നും പിടികൂടി'; പ്രതികളില്‍ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടിയതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും
Aug 17, 2022, 18:59 IST
കാസര്‍കോട്: (www.kasargodvartha.com) യുവാവിനെ കൊലപ്പെടുത്തി ഫ്ലാറ്റില്‍ പുതപ്പില്‍ പൊതിഞ്ഞ് കെട്ടിവെച്ച സംഭവത്തിന്റെ ചുരുളഴിഞ്ഞു. കൊലപാതകം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച കോഴിക്കോട് ജില്ലയിലെ അര്‍ശാദി (27) നേയും കൂട്ടാളി അശ്വന്തി (23) നെയും മഞ്ചേശ്വരത്ത് നിന്നും പിടികൂടിയതായി പൊലീസ് അറിയിച്ചു. പ്രതികളില്‍ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടിയതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന, ഡിവൈഎസ്പി വി വി മനോജ്, മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍, എസ്ഐ അൻസാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. മഞ്ചേശ്വരം എസ്ഐ അൻസാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെ കാക്കനാട് ഇന്‍ഫോ പാര്കിന് സമീപത്തെ ഫ്ലാറ്റില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതിയെന്ന് കരുതുന്ന അര്‍ശാദിനേയും അശ്വന്തിനെയുമാണ് പൊലീസ് പിടികൂടിയത്. കൊലപാതകവിവരം പുറത്തറിഞ്ഞതിന് പിന്നാലെ കൊച്ചിയില്‍ നിന്ന് മുങ്ങിയ അര്‍ശാദിനെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിവരുന്നതിനിടയിലാണ് ഇവര്‍ മഞ്ചേശ്വരത്ത് കുടുങ്ങിയത്. ബുധനാഴ്ച ഉച്ചയോടെയാണ് ഇവരെ പൊലീസ് പിടികൂടിയത്.
'കര്‍ണാടകയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നിനിടെയാണ് പൊലീസ് ഇവരെ റയില്‍വേ സ്റ്റേഷനില്‍ വെച്ച് പിടികൂടിയത്. പിടികൂടിയപ്പോള്‍ ഇവരുടെ കയ്യില്‍ 1560 ഗ്രാം കഞ്ചാവും 5.20 ഗ്രാം എംഡിഎംഎയും, 104 ഗ്രാം ഹാഷിഷും പിടികൂടിയിട്ടുണ്ട്. ഈ കേസില്‍ ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷമായിരിക്കും ഫ്ലാറ്റിലെ കൊലപാതക കേസില്‍ കസ്റ്റഡിയില്‍ വാങ്ങുക. അര്‍ശാദ് കൊണ്ടോട്ടിയിലെ ജ്വലറി കവര്‍ചയ്ക്ക് ശേഷം ഒഴിവില്‍ കഴിയുന്നതിനിടയിലാണ് ഫ്ലാറ്റിലെ കൊലപാതകം നടന്നത്. ഈ ഫ്ലാറ്റില്‍ ലഹരി പാര്‍ടി നടത്തി വന്നിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍', പൊലീസ് അറിയിച്ചു.
കൊച്ചിയിലെ കൊലപാതകത്തെ കുറിച്ച് സിറ്റി പൊലീസ് കമിഷണര്‍ സി എച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്: 'സജീവിന്റെ സുഹൃത്തും പയ്യോളി സ്വദേശിയുമാണ് അര്‍ശാദ്. ഇവര്‍ തമ്മില്‍ വെറും രണ്ടാഴ്ചത്തെ പരിചയം മാത്രമാണ് ഉണ്ടായിരുന്നത്. കഞ്ചാവിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതത്തിന് കാരണമെന്നാണ് ചോദ്യം ചെയ്യലില്‍ നിന്നും വ്യക്തമായത്. അര്‍ശാദിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂ.
യുവാവിനെ വെട്ടിക്കൊന്ന് മൃതദേഹം ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയ ഫ്ലാറ്റില്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്. സജീവനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ബാല്കണിയില് പൈപ് ഡക്ടില്‍ ഒളിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഫ്ലാറ്റില്‍നിന്ന് മയക്കുമരുന്നുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംശയകരമായ കാര്യങ്ങളാണ് ഇവിടെ നടന്നു വന്നിരുന്നത്. ആളുകള്‍ സ്ഥിരമായി വന്നുപോകുന്നതിന്റെയും മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെയും ലക്ഷണങ്ങള്‍ ഫ്ലാറ്റില്‍ കണ്ടെത്തിയിട്ടുണ്ട്'.
മഞ്ചേശ്വരത്ത് നിന്നും പിടികൂടുമ്പോള്‍ അര്‍ശാദ് 'നോര്‍മല്‍ കണ്ടീഷനില്‍' അല്ലായിരുന്നുവെന്ന് കമീഷണര്‍ പറഞ്ഞു. ഇയാളെ ചോദ്യംചെയ്യുന്നത് കാസര്‍കോട്ട് തുടരുകയാണ്.

Keywords: News, Kerala, Kasaragod, Top-Headlines, Crime, Murder-Case, Murder, Death, Arrested, Police, Custody, Death of young man; 2 in police custody.
< !- START disable copy paste -->