city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രണ്ടര കോടി ചെലവില്‍ നിര്‍മിച്ച ആധുനിക മത്സ്യമാര്‍ക്കറ്റിനെ നോക്കുകുത്തിയാക്കി വീണ്ടും മറ്റൊരു മത്സ്യമാര്‍ക്കറ്റ് നിര്‍മാണം; 10 ലക്ഷത്തിന്റെ നിര്‍മാണപ്രവര്‍ത്തനം നടത്തുന്നത് രാത്രിയില്‍; നിര്‍മിക്കുന്ന കെട്ടിടമാകട്ടെ മേല്‍ക്കൂരയില്ലാത്തതും; കടുത്ത പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍

കാസര്‍കോട്: (www.kasargodvartha.com 23.03.2019) രണ്ടര കോടി ചെലവില്‍ നിര്‍മിച്ച ആധുനിക മത്സ്യമാര്‍ക്കറ്റിനെ നോക്കുകുത്തിയാക്കി വീണ്ടും മറ്റൊരു മത്സ്യമാര്‍ക്കറ്റ് നിര്‍മാണം പൊടിപൊടിക്കുന്നു. കാസര്‍കോട് നഗരസഭാ ആധുനിക മത്സ്യമാര്‍ക്കറ്റിനോട് ചേര്‍ന്നാണ് വീണ്ടും പുതിയ മത്സ്യമാര്‍ക്കറ്റ് പണിയുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ അംഗീകരിച്ച 10 ലക്ഷത്തിന്റെ പദ്ധതിയാണ് ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനം നടന്നുവരുന്നത്. ഉപേക്ഷിക്കപ്പെട്ട പഴയ ഇറച്ചി മാര്‍ക്കറ്റാണ് നവീകരിച്ച് പുതിയ മത്സ്യമാര്‍ക്കറ്റ് നിര്‍മിക്കുന്നത്.
രണ്ടര കോടി ചെലവില്‍ നിര്‍മിച്ച ആധുനിക മത്സ്യമാര്‍ക്കറ്റിനെ നോക്കുകുത്തിയാക്കി വീണ്ടും മറ്റൊരു മത്സ്യമാര്‍ക്കറ്റ് നിര്‍മാണം; 10 ലക്ഷത്തിന്റെ നിര്‍മാണപ്രവര്‍ത്തനം നടത്തുന്നത് രാത്രിയില്‍; നിര്‍മിക്കുന്ന കെട്ടിടമാകട്ടെ മേല്‍ക്കൂരയില്ലാത്തതും; കടുത്ത പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍

നിലവില്‍ ആധുനിക മത്സ്യമാര്‍ക്കറ്റ് ഉണ്ടായിട്ടും നിര്‍മാണത്തിലെ അപാകതകള്‍ കാരണം മാര്‍ക്കറ്റിനകത്ത് കച്ചവടം നടത്താന്‍ സാധിക്കുന്നില്ല. ഇതുകാരണം മത്സ്യത്തൊഴിലാളികള്‍ മാര്‍ക്കറ്റിന് പുറത്താണ് കച്ചവടം നടത്തുന്നത്. മലിനജലം ഒഴുകിപ്പോകാന്‍ സംവിധാനം ഇല്ലാത്തതും ശരിയായ രീതിയില്‍ വായുസഞ്ചാരം ലഭിക്കാത്തതും ടൈലുകള്‍ പൊട്ടിപ്പൊളിഞ്ഞതും കാരണമാണ് മാര്‍ക്കറ്റിനകത്ത് കച്ചവടം സാധ്യമല്ലാത്തതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

പുഴുക്കളും സാംക്രമിക രോഗങ്ങളും പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ വൃത്തിഹീനമായിരിക്കുന്ന ആധുനിക മത്സ്യമാര്‍ക്കറ്റ് തൊഴിലാളികള്‍ക്ക് തന്നെ ഭാരമായിരിക്കുകയാണ്. മത്സ്യമാര്‍ക്കറ്റിന്റെ 35 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച മാലിന്യസംസ്‌കരണ പ്ലാന്റും നോക്കുകുത്തിയാണ്. ഇതിന്റെ ഉപകരണങ്ങളെല്ലാം തുരുമ്പെടുത്ത് നശിച്ച് കഴിഞ്ഞു. ഇപ്പോള്‍ നിര്‍മിക്കുന്ന മത്സ്യമാര്‍ക്കറ്റിന് എസ്റ്റിമേറ്റില്‍ മേല്‍ക്കൂരയില്ലാത്തതും മത്സ്യത്തൊഴിലാളികളുടെ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മത്സ്യമാര്‍ക്കറ്റിന് പുറത്ത് വഴിയരികില്‍ കച്ചവടം നടത്തുന്നവരെ ഇവിടെ നിന്നും മാറ്റാനാണ് പുതിയ മാര്‍ക്കറ്റ് ഒരുക്കുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പുതുതായി നിര്‍മിക്കുന്ന മാര്‍ക്കറ്റില്‍ 25 ഓളം പേര്‍ക്ക് മാത്രമേ കച്ചവടം നടത്താന്‍ കഴിയുകയുള്ളൂ. മുഴുവന്‍ പേരെയും പുതിയതായി നിര്‍മിക്കുന്ന മാര്‍ക്കറ്റിലേക്ക് മാറ്റാന്‍ കഴിയാത്തതിനാല്‍ വഴിയരികിലെ മത്സ്യക്കച്ചവടം അതേപോലെ വീണ്ടും തുടരാനാണ് സാധ്യതയെന്നും പരിസരത്തെ വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നു.

ഇത് രണ്ടും കൂടാതെ വര്‍ഷങ്ങള്‍ക്ക് നിര്‍മിച്ച നിരവധി ഷട്ടറുകളോടുകൂടിയ പഴയ മാര്‍ക്കറ്റ് ഇതുവരെ മത്സ്യത്തൊഴിലാളികള്‍ക്ക് തുറന്നുകൊടുത്തിട്ടില്ല. ഇതേകുറിച്ച് ചോദിക്കുമ്പോഴെല്ലാം അധികൃതര്‍ക്ക് യാതൊരു പ്രതികരണവും ഉണ്ടാകുന്നില്ല. പഴയ മത്സ്യമാര്‍ക്കറ്റിലാണ് കോഴിക്കടകളും ഇറച്ചിക്കടകളും പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ കെട്ടുന്ന മത്സ്യമാര്‍ക്കറ്റ് കോണ്‍ക്രീറ്റ് ചെയ്ത് ടൈല്‍സ് പാകണമെന്നാണ് എസ്റ്റിമേറ്റില്‍ പറയുന്നത്. എന്നാല്‍ മുമ്പുണ്ടായിരുന്ന ഇറച്ചിമാര്‍ക്കറ്റിന്റെ തറയില്‍ സിമെന്റ് പൂശി അതിന് മുകളില്‍ നിലവാരമില്ലാത്ത ടൈല്‍സ് ആണ് പാകുന്നതെന്ന് മത്സ്യത്തൊഴിലാളികളും ഏജന്റുമാരും കുറ്റപ്പെടുത്തുന്നു. പകുതി ഭാഗത്ത് മാത്രമാണ് ഡ്രൈനേജ് സൗകര്യം ഒരുക്കുന്നത്. ഇത് മലിനജലം കെട്ടിക്കിടന്ന് വീണ്ടും പ്രശ്‌നങ്ങല്‍ സൃഷ്ടിക്കുമെന്നും ആക്ഷേപമുണ്ട്. മത്സ്യമാര്‍ക്കറ്റിന്റെ മറവില്‍ നടക്കുന്ന വ്യാപക അഴിമതിക്കെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.

നിലവില്‍  വിവിധ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി വിജിലന്‍സ് കേസുകളാണ് കാസര്‍കോട് നഗരസഭയ്‌ക്കെതിരെ ഉണ്ടായിട്ടുള്ളത്. കാര്യക്ഷമതയില്ലാത്ത പ്രവര്‍ത്തനം കാരണമാണ് പല കേസുകളും ഉണ്ടാകുന്നത്. ഇപ്പോഴത്തെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും മത്സ്യത്തൊഴിലാളികള്‍ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയായിരുന്നതിനാല്‍ സ്പില്‍ ഓവര്‍ വര്‍ക്ക് ആയാണ് പെട്ടെന്ന് ഇത് നടത്തുന്നതെന്ന് കരാറുകാരന്‍ പറയുന്നത്. പകല്‍ സമയങ്ങളില്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്നത് കൊണ്ടും ടൈല്‍സ് ഇട്ട ഭാഗത്തേക്ക് ആളുകള്‍ വരുന്നത് കൊണ്ടും നിര്‍മാണപ്രവര്‍ത്തനം സുഖമായി നടത്തുന്നതിന് വേണ്ടിയുമാണ് അനുമതിയോടെ രാത്രി പ്രവര്‍ത്തനം നടത്തുന്നതെന്ന് കരാറുകാരന്‍ പറയുന്നു.

എസ്റ്റിമേറ്റില്‍ പറഞ്ഞ രീതിയിലുള്ള നിര്‍മാണപ്രവര്‍ത്തനം തന്നെയാണ് നടത്തുന്നത്. ടൈല്‍സ് ഗുണനിലവാരം കുറഞ്ഞതാണെന്നുള്ള പരാതിയും ശരിയല്ല. ഏത് തരത്തിലുള്ള അന്വേഷണവും ഇതുമായി ബന്ധപ്പെട്ട് നടത്തുന്നതിനെ സ്വാഗതം ചെയ്യുന്നതായും കരാറുകാരന്‍ പറഞ്ഞു. എല്ലാ ദിവസവും മുനിസിപ്പല്‍ എഞ്ചിനിയറും ഓവര്‍സീയറും വിലയിരുത്തുന്നുണ്ട്. അടുത്ത പദ്ധതിയില്‍ മേല്‍ക്കൂര നിര്‍മിക്കാന്‍ ഫണ്ട് വിലയിരുത്തുമെന്നാണ് നഗരസഭ അധികൃതര്‍ സൂചിപ്പിക്കുന്നത്. കുറച്ചുപേരെ പുതിയ മാര്‍ക്കറ്റിലേക്ക് മാറ്റിയ ശേഷം ആധുനിക മാര്‍ക്കറ്റ് നവീകരിച്ച് ഉപയോഗയോഗ്യമാക്കാനും നഗരസഭ ആലോചിക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Fish-market, Top-Headlines, News, Corruption in fish market construction 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia