city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാഹനപരിശോധന; പോലീസും യുവാക്കളും തമ്മില്‍ കൊമ്പുകോര്‍ക്കുന്നത് പതിവാകുന്നു, നിയമത്തിലെ സംശയം ഇനിയും തീര്‍ന്നില്ല

കാസര്‍കോട്: (www.kasargodvartha.com 23.01.2018) വാഹനപരിശോധനയുടെ പേരില്‍ പോലീസും യുവാക്കളും തമ്മില്‍ കൊമ്പുകോര്‍ക്കുന്നത് പതിവാകുന്നു. നിയമത്തിലെ സംശയം തീരാത്തതാണ് വാഹനപരിശോധനയുടെ പേരില്‍ പോലീസും യുവാക്കളും തമ്മില്‍ വാക്‌പോരിന് കാരണമാകുന്നത്. എസ് ഐ റാങ്കിന് മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ വാഹന പരിശോധന നടത്താന്‍ അധികാരമുള്ളൂവെന്ന് കാസര്‍കോട് എം എല്‍ എ എന്‍.എ നെല്ലിക്കുന്ന് നിയമസഭയില്‍ നല്‍കിയ ചോദ്യത്തിന് നക്ഷത്രചിഹ്നമിട്ടുള്ള മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ മുന്‍ ഡി ജി പി ടി.പി സെന്‍കുമാര്‍ 2016 ല്‍ ഇറക്കിയ സര്‍ക്കുലറില്‍ യൂണിഫോമിട്ട ഏതൊരു പോലീസുകാരനും വാഹനങ്ങള്‍ തടഞ്ഞ് പരിശോധിക്കാനുള്ള അധികാരമുണ്ടെന്നാണ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സര്‍ക്കുലറാണ് പോലീസ് ഇപ്പോഴും പിന്തുടരുന്നത്. തങ്ങള്‍ക്ക് മറ്റൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ പരിശോധനയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും പോലീസിന്റെ ഭാഗത്തു നിന്നും രണ്ടു തരം സമീപനം ഉണ്ടായതാണ് തര്‍ക്കങ്ങള്‍ തുടരാന്‍ കാരണമായിരിക്കുന്നത്.

തിരക്കേറിയ സ്ഥലങ്ങളിലും കയറ്റത്തിലും വളവിലും വാഹനപരിശോധന കഴിയുന്നതും ഒഴിവാക്കണമെന്ന് പോലീസിന് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് കര്‍ശനമായി വിലക്കുന്നില്ല. അടിയന്തിര ഘട്ടങ്ങളില്‍ തിരക്കുള്ള സ്ഥലങ്ങളിലും പരിശോധന നടത്താമെന്നാണ് പോലീസ് പറയുന്നത്.

ഡിജിപി തന്നെ പുതിയ സര്‍ക്കുലര്‍ ഇറക്കിയാല്‍ മാത്രമേ ഇപ്പോഴുണ്ടായിട്ടുള്ള ആശയക്കുഴപ്പം തീരുകയുള്ളൂവെന്നാണ് പോലീസ് കേന്ദ്രങ്ങളും സൂചിപ്പിക്കുന്നത്.

Watch Video

Related News:
ആരു പറയുന്നതാണ് ശരി? വാഹന പരിശോധനയ്ക്ക് എസ് ഐ റാങ്കുലള്ളവര്‍ വേണമെന്ന് മുഖ്യമന്ത്രി, യൂണിഫോമിലുള്ള ഏതു പോലീസുകാരനും പരിശോധന ആവാമെന്ന് പോലീസും, തര്‍ക്കത്തിനിടയിലും പരിശോധന ഗംഭീരം


ഹെല്‍മെറ്റ് ധരിക്കാത്തത് മാത്രമാണോ കുറ്റകൃത്യം; ഇവര്‍ തലങ്ങും വിലങ്ങും പറക്കുന്നത് ആരുംകാണുന്നില്ലേ...

വാഹനപരിശോധന; പോലീസും യുവാക്കളും തമ്മില്‍ കൊമ്പുകോര്‍ക്കുന്നത് പതിവാകുന്നു, നിയമത്തിലെ സംശയം ഇനിയും തീര്‍ന്നില്ല



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Vehicle, Top-Headlines, Video, Conflict between Police and youths over Vehicle inspection
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia