Conference | കണ്‍സ്ട്രക്ഷന്‍ ഇക്യുപ്‌മെന്റസ് ഓണേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം ചൊവ്വാഴ്ച
Aug 27, 2022, 18:23 IST
കാസര്‍കോട്: (www.kasargodvartha.com) കേരളത്തിലെ നിര്‍മാണമേഖലയിലെയും കാര്‍ഷിക മേഖലയിലെയും മണ്ണ് മാന്തിയന്ത്രങ്ങളുടെയും മറ്റ് നിര്‍മാണ സാമഗ്രികളുടെയും ഉടമസ്ഥരുടെ സംഘടനയായ കണ്‍സ്ട്രക്ഷന്‍ ഇക്യുപ്‌മെന്റസ് ഓണേഴ്‌സ് അസോസിയേഷന്റെ (CEOA) കാസര്‍കോട് ജില്ലാ സമ്മേളനം ഓഗസ്റ്റ് 30ന് സീതാംഗോളിയിലെ ആലിയന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. കോവിഡ് കാലത്ത് ടാറ്റ ആശുപത്രിയുടെ നിര്‍മാണത്തിനായി ഭൂമി നിരപ്പാക്കുന്നതിന് വേണ്ടി സംഘടനയുടെ ചെറുതും വലുതുമായ നൂറിലേറെ വാഹനങ്ങള്‍ വിട്ട് നല്‍കിയിരുന്നു. സംഘടനയുടെ ആഭിമുഖ്യത്തില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നുണ്ട്. നിലവിലെ ഡീസല്‍, മെഷീനറി, ടാക്‌സ്, ഇന്‍ഷുറന്‍സ്, ജി എസ് ടി, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയുടെ അനിയന്ത്രിതമായ വിലക്കയറ്റം കാരണം വാടക വര്‍ധന അനിവാര്യമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രടറി മൊയ്തീന്‍ കുമ്പള, പ്രസിഡണ്ട് ചന്ദ്രന്‍ പെരമൂന്നാട്, അസ്‌കര്‍ എതിര്‍ത്തോട്, സുധാകരന്‍ പറശ്ശിനി എന്നിവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Conference, Rajmohan Unnithan, Construction Equipments Owners Association, Construction Equipments Owners Association Kasaragod District Conference 2022, Construction Equipments Owners Association Kasaragod District Conference on Tuesday.
< !- START disable copy paste -->