city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ് കെ എസ് എസ് എഫ് പതാക ദിനാചരണം ഡി വൈ എഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ അലങ്കോലപ്പെടുത്തിയതായി പരാതി; കെട്ടിയ കൊടി അഴിപ്പിച്ചു

ചെറുവത്തൂർ: (www.kasargodvartha.com 27.12.2020) എസ് കെ എസ് എസ് എഫ് പതാകദിനാചരണം ഡി വൈ എഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ അലങ്കോലപ്പെടുത്തിയതായി പരാതി. കെട്ടിയ കൊടി അഴിപ്പിക്കുകയും ചെയ്തു.

ചീമേനി ചാനടുക്കത്താണ് എസ് കെ എസ് എസ് എഫ് പതാകദിനാചരണം അലങ്കോലപ്പെടുത്തി നേതാക്കളെയും പ്രവർത്തകരെയും കയ്യേറ്റം ചെയ്തത്. സംസ്ഥാന വ്യാപകമായി നടക്കുന്ന ക്യാംപയിനിന്റെ ഭാഗമായി ചാനടുക്കം ശാഖയുടെ നേതൃത്വത്തിൽ നടന്ന പരിപാടിക്കിടെ ഡി വൈ എഫ് ഐ ബ്രാഞ്ച് സെക്രടറി രാധാകൃഷ്ണൻ്റെയും മറ്റും നേതൃത്വത്തിൽ അലങ്കോലപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി.

പരിപാടിയുടെ ഭാഗമായി ഉയർത്തിയ പതാക ബലം പ്രയോഗിച്ച് അഴിപ്പിക്കുകയും പ്രമേയ പ്രഭാഷണം നടത്തുകയായിരുന്ന ചീമേനി ടൗൺ ഖതീബും എസ് എം എഫ് സംസ്ഥാന സമിതിയംഗവുമായ ജാബിർ ഹുദവി ചാനടുക്കം, എസ് കെ എസ് എസ് എഫ് ജില്ലാ സഹചാരി കോഡിനേറ്റർ റാശിദ് ഫൈസി, ശാഖാ ഭാരവാഹികളായ ഫിറോസ് ഇർശാദി, റാസിഖ് ഇർശാദി, ആശിഖ്, മുബശിർ ഇർശാദി, മുഹമ്മദലി എന്നിവരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.

എസ് കെ എസ് എസ് എഫ് പതാക ദിനാചരണം ഡി വൈ എഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ അലങ്കോലപ്പെടുത്തിയതായി പരാതി; കെട്ടിയ കൊടി അഴിപ്പിച്ചു

ചാനടുക്കം ടൗണിൽ സ്ഥാപിച്ച പതാകമരം തുടർച്ചയായി നശിപ്പിക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷം പൊലിസ് ഇടപെട്ടു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. എന്നാൽ ഇരുട്ടിന്റെ മറവിൽ പലപ്പോഴായി പതാകയും കൊടിമരവും സാമൂഹ്യ വിരുദ്ധർ പിഴുതെറിഞ്ഞിരുന്നു. രണ്ട് ദിവസം മുമ്പും ഇതാവർത്തിച്ചിരുന്നു.

കാഞ്ഞങ്ങാട് കൊലപാതകം നടത്തിയത് സമസ്തയുടെ നേതൃത്വത്തിലാണെന്ന് ആരോപിച്ച് എസ് എസ് എഫ് നേതാവ് റഫീഖും പരിപാടി തടസപ്പെടുത്താൻ ശ്രമിച്ചുവെന്നും പരാതിയുണ്ട്. സംഭവത്തിൽ ചീമേനി പൊലിസിൽ ശാഖാ കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്. പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

പതാകദിനാചരണം തടസപ്പെടുത്തി നേതാക്കളെയും പ്രവർത്തകരെയും കയ്യേറ്റം ചെയ്‌തതിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന വർക്കിംഗ് സെക്രടറി താജുദ്ദീൻ ദാരിമി, എസ് വൈ എസ് സംസ്ഥാന സമിതിയംഗം സി കെ കെ മാണിയൂർ, ജില്ലാ നേതാക്കളായ ഇബ്റാഹിം ഫൈസി പള്ളങ്കോട്, ഹംസ ഹാജി പള്ളിപ്പുഴ, മുബാറക് ഹസൈനാർ ഹാജി, മൊയ്തീൻ കുഞ്ഞി മൗലവി, എസ് കെ എസ് എസ് എഫ് നേതാക്കളായ സുഹൈർ അസ്ഹരി പള്ളങ്കോട്, മുശ്താഖ് ദാരിമി, യൂനുസ് ഫൈസി കാക്കടവ്, ഇസ്മാഈൽ അസ്ഹരി, മേഖലാ നേതാക്കളായ മൊയ്തീൻ കുഞ്ഞി മാസ്റ്റർ, മുഹമ്മദലി കോട്ടപ്പുറം, എ റഫീഖ്, എൻ മുത്വലിബ്, സ്വാദിഖ് മൗലവി, ശൗക്കതലി, ഹാരിസ് ദാരിമി തുടങ്ങിയവർ പ്രതിഷേധിച്ചു.

Keywords:  Kerala, News, Kasaragod, Cheruvathur, SKSSF, Flag Day, Flag, DYFI, Worker, Complaint, Police, Top-Headlines, Video, Complaint that SKSSF flag day celebrations were disrupted by DYFI leader; The tied flag was unfurled.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia