city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആശുപത്രിയില്‍ നിന്ന് ബാറിലേക്ക് പോയ കാരണം നോക്കണേ... അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ രോഗിയെ ഉടന്‍ മംഗളൂരുവിലെത്തിക്കാന്‍ ഡോക്ടറുടെ നിര്‍ദേശം, പണമില്ലാതെ അലഞ്ഞ ഭാര്യ ഒടുവില്‍ കടം വാങ്ങിയെത്തി, ആംബുലന്‍സ് എത്തിയപ്പോഴേക്കും കൂട്ടിന് വന്നയാളേയും പണവും കാണ്‍മാനില്ല! എന്തൊരു ലോകം

കാസര്‍കോട്: (www.kasargodvartha.com 13.10.2019) അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ രോഗിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാന്‍ ഡോക്ടറുടെ നിര്‍ദേശം. പണമില്ലാതെ അലഞ്ഞ ഭാര്യ ഒടുവില്‍ കടം വാങ്ങിയെത്തി. എന്നാല്‍ ആംബുലന്‍സ് എത്തിയപ്പോഴേക്കും ഇവര്‍ക്കൊപ്പം കൂട്ടിന് വന്നയാളെ കാണ്‍മാനില്ല. പണം ഇയാളുടെ പക്കലായിരുന്നത് നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് സംഭവം.

ആശുപത്രിയില്‍ നിന്ന് ബാറിലേക്ക് പോയ കാരണം നോക്കണേ... അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ രോഗിയെ ഉടന്‍ മംഗളൂരുവിലെത്തിക്കാന്‍ ഡോക്ടറുടെ നിര്‍ദേശം, പണമില്ലാതെ അലഞ്ഞ ഭാര്യ ഒടുവില്‍ കടം വാങ്ങിയെത്തി, ആംബുലന്‍സ് എത്തിയപ്പോഴേക്കും കൂട്ടിന് വന്നയാളേയും പണവും കാണ്‍മാനില്ല! എന്തൊരു ലോകം

അസഹ്യമായ വയറുവേദനയും ഛര്‍ദിയുമുണ്ടായതിനെ തുടര്‍ന്നാണ് ഗൃഹനാഥനെ വീട്ടമ്മയും മറ്റൊരാളും ചേര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാല്‍ എത്രയും പെട്ടെന്ന് മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാന്‍ ഡോക്ടര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ വീട്ടമ്മയുടെ കൈയ്യില്‍ പണമുണ്ടായിരുന്നില്ല. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ അലഞ്ഞ വീട്ടമ്മ ഒടുവില്‍ ഒരു ബന്ധുവില്‍ നിന്നും 2,000 രൂപ കടം വാങ്ങിയെത്തി. പണം ഒപ്പമുണ്ടായിരുന്നയാള്‍ക്ക് നല്‍കി ആംബുലന്‍സ് വിളിക്കാനാവശ്യപ്പെട്ട ശേഷം വീട്ടമ്മ രോഗിയുടെ അടുത്തേക്ക് ഓടി. ആംബുലന്‍സ് എത്തിയപ്പോഴേക്കും ഒപ്പമുണ്ടായിരുന്നയാളെ കാണാനില്ല. ഇയാളുടെ മൊബൈലിലേക്ക് വിളിച്ചെങ്കിലും ഫോണെടുത്തില്ല. ഇതോടെ വീട്ടമ്മ വീണ്ടും ആശങ്കയിലായി. ഇത് നാടകീയ സംഭവങ്ങള്‍ക്ക് ജനറല്‍ ആശുപത്രി പരിസരം സാക്ഷ്യം വഹിക്കാന്‍ കാരണമായി.


ഒടുവില്‍ ജനറല്‍ ആശുപത്രിയിലെ ജീവനക്കാരിയുടെ മൊബൈലില്‍ നിന്നും മുങ്ങിയ ആള്‍ക്ക് വിളിച്ചു. മറ്റൊരു നമ്പറായിരുന്നതിനാല്‍ ഫോണെടുത്തു. എവിടെയാണെന്ന് ചോദിച്ചതിന് മറുപടി കേട്ട വീട്ടമ്മ ഞെട്ടി. താന്‍ മദ്യപിച്ചു കൊണ്ടിരിക്കുകയാണെന്നും ഉടന്‍ വരാമെന്നുമായിരുന്നു അയാളുടെ മറുപടി. എത്രയും പെട്ടെന്ന് എത്തണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അയാളെത്തി. അപ്പോഴേക്കും 300 രൂപ മദ്യം വാങ്ങിയ വകയില്‍ ചിലവായിക്കഴിഞ്ഞിരുന്നു. എന്തിനാണ് ഈ സമയത്ത് മദ്യപിക്കാന്‍ പോയതെന്ന് ചോദിച്ചപ്പോള്‍ ഗൃഹനാഥനെ ഈ അവസ്ഥയില്‍ കണ്ടതിന്റെ ദു:ഖത്തിലായിരുന്നുവെന്നായിരുന്നു മറുപടി. ഇതുംകേട്ട് സഹായത്തിനായി വിളിച്ചയാള്‍ തന്നെ ഉപദ്രവകാരിയായി മാറിയതിന്റെ വേവലാതിയുമായി വീട്ടമ്മ എത്രയും പെട്ടെന്ന് ഭര്‍ത്താവിനെ മംഗളൂരുവിലേക്ക് കൊണ്ടുപോവുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, News, hospital, Bar, Patient's, Ambulance, Wife, Doctor, Cash set aside for the treatment was used for drinking.     < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia