city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബിനോയ് അവിടെ നിന്നോട്ടെ, നാട്ടില്‍ വന്നിട്ട് വലിയ അത്യാവശ്യമൊന്നുമില്ല, ഒരു കോടി 72 ലക്ഷം രൂപക്കുള്ള കേസ് മാത്രമാണ് ബിനോയ്‌ക്കെതിരെയുള്ളത്: ബിനീഷ് കൊടിയേരി

തിരുവനന്തപുരം:(www.kasargodvartha.com 05/02/2018) ബിനോയ് അവിടെ നിന്നോട്ടെ. നാട്ടില്‍ വന്നിട്ട് വലിയ അത്യാവശ്യമൊന്നുമില്ല. ഒരു കോടി 72 ലക്ഷം രൂപക്കുള്ള കേസ് മാത്രമാണ് ബിനോയ്‌ക്കെതിരെയുള്ളത്. ബിനോയ് കോടിയേരിക്ക് ദുബൈയില്‍ യാത്രാവിലക്ക് ഏര്‍പെടുത്തിയ കാര്യം സ്ഥിരീകരിച്ച് സഹോദരന്‍ ബിനീഷ് കോടിയേരി. 13 കോടി ബിനോയ് നല്‍കാനുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഒരു കോടി 72 ലക്ഷം രൂപക്കുള്ള കേസ് മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനടപടികള്‍ ഉടന്‍ ആരംഭിക്കും. ദുബൈ നിയമമനുസരിച്ച് അവിടെ അധികൃതര്‍ എടുക്കുന്ന തീരുമാനം എന്താണൊ അത് അവന്‍ അനുസരിക്കും കേസ് കഴിയുന്നതുവരെ രാജ്യം വിട്ട് പോകരുത് എന്നാണ് ഇപ്പോള്‍ അവിടുത്തെ കോടതി പറഞ്ഞിരിക്കുന്നത് അതിന്റെ ഭാഗമായി അവന്‍ അവിടെ നിക്കുന്നു. ബിനോയ് അവിടെ നിന്നോട്ടെ, നാട്ടില്‍ വന്നിട്ട് വലിയ അത്യാവശ്യമൊന്നുമില്ല. ബിനിഷ് മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ട് പറഞ്ഞു.

താനും സഹോദരനും പ്രായപൂര്‍ത്തിയായ വ്യക്തികളാണ്. കുടുംബമുള്ളവരാണ്. തങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ നല്ലതായാലും ചീത്തയായാലും അതിന്റെ ഗുണം അനുഭവിക്കേണ്ടത് തങ്ങള്‍ തന്നെയാണ്. അച്ഛന്‍ പാര്‍ട്ടി സെക്രട്ടറിയായി പോയതുകൊണ്ട് അദ്ദേഹത്തെ അതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. ഇതൊക്കെ കുറേക്കാലമായി നടക്കുന്നതാണ്. പറയുന്നവര്‍ ഇനിയും പറഞ്ഞോട്ടെ. ഒരു മില്യണ്‍ ദിര്‍ഹത്തിനുള്ള കേസ് മാത്രമെ ഉള്ളൂവെന്നാണ് ആദ്യമേ പറയുന്നത്. എന്നാല്‍ എല്ലാവരും ചേര്‍ന്ന് പറഞ്ഞ് പരത്തിയിരിക്കുന്നത് 13 കോടി രൂപ നല്‍കാനുണ്ടെന്നാണ്. ഇതൊക്കെ കുറേക്കാലമായി നടക്കുന്നതാണ്. പറയുന്നവര്‍ ഇനിയും പറഞ്ഞോട്ടെ. ഞങ്ങളെ അറിയുന്നവര്‍ക്ക് അറിയാം അല്ലാത്തവര്‍ പറയുന്നവര്‍ പറഞ്ഞുകൊണ്ടേയിരിക്കട്ടെയെന്നും ബിനീഷ് വ്യക്തമാക്കി.

ബിനോയ് അവിടെ നിന്നോട്ടെ, നാട്ടില്‍ വന്നിട്ട് വലിയ അത്യാവശ്യമൊന്നുമില്ല, ഒരു കോടി 72 ലക്ഷം രൂപക്കുള്ള കേസ് മാത്രമാണ് ബിനോയ്‌ക്കെതിരെയുള്ളത്: ബിനീഷ് കൊടിയേരി

ദുബൈയില്‍ ബിനോയ്‌ക്കെതിരെ പരാതികൊടുത്തവര്‍ വാര്‍ത്താസമ്മേളനം നടത്തുമെന്ന് പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വാര്‍ത്താസമ്മേളനം നടത്തുമെന്ന് പറഞ്ഞവര്‍ നടത്തിക്കോട്ടെ എന്തുകൊണ്ട് അവര്‍ നടത്താത്തതെന്നും ബിനീഷ് ചോദിച്ചു. ഇപ്പോള്‍ ഈ കേസ് ഇങ്ങനെ വാര്‍ത്താപ്രാധാന്യം കൊടുക്കാന്‍ കാരണമെന്തെന്നും ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. ഞാനും ബിനോയിയും പ്രായപൂര്‍ത്തിയായവരാണ് ഞങ്ങള്‍ ചെയ്യുന്ന തെറ്റില്‍ എങ്ങനെ അച്ഛന്‍ കുറ്റകാരനാകുമെന്നും ബിനീഷ് പ്രതികരിച്ചു. ഒരു കോടി 72 ലക്ഷം രൂപ കൊടുത്താല്‍ ബിനോയിക്ക് നാട്ടിലേക്ക് തിരിച്ചു വരാന്‍ സാധിക്കുമെന്നും ബിനീഷ് വ്യക്തമാക്കി.

 


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Top-Headlines, Video, Case, Complaint, Press meet, Bineesh Kodiyeri react against Binoy Kodiyeri case

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia