Festival | ബേഡകം വേലക്കുന്ന് മഹാശിവക്ഷേത്രത്തില്‍ കിരാതമൂര്‍ത്തി കളമെഴുത്ത് പാട്ടും പന്തീരായിരം തേങ്ങയേറും മഹോത്സവം നവംബര്‍ 12, 13 തീയതികളില്‍
Nov 9, 2022, 19:20 IST
കാസര്‍കോട്: (www.kasargodvartha.com) ഉത്തര കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ ഒന്നായ ബേഡകം വേലക്കുന്ന് മഹാശിവക്ഷേത്രത്തില്‍ നവംബര്‍ 12, 13 തീയതികളില്‍ കിരാതമൂര്‍ത്തി കളമെഴുത്ത് പാട്ടും പന്തീരായിരം തേങ്ങയേറും മഹോത്സവമായി കൊണ്ടാടുമെന്ന് ആഘോഷ കമിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നവംബര്‍ 12ന് രാവിലെ 10ന് കലവറ നിറയ്ക്കല്‍, വൈകുന്നേരം 4 മണി മുതല്‍ കൂറയിടല്‍, ഉച്ചപ്പാട്ട്, മുല്ലയ്ക്കല്‍ പാട്ട്, ഈടും കൂറും നൃത്തം, കളം പ്രദക്ഷിണം, കളംപൂജ, കളംപാട്ട് എന്നിവയും 300 നാളികേരങ്ങള്‍ എറിഞ്ഞുടയ്ക്കലും കളം മായ്ക്കലും നടക്കും.
നവംബര്‍ 13ന് രാവിലെ മഹാഗണപതി ഹോമം, നാളികേര സമര്‍പ്പണം, കളം വരയ്ക്കല്‍, 25 കലശാഭിഷേകം എന്നിവയും ഉച്ചയ്ക്ക് മഹാപൂജയും അന്നദാനവും ഉണ്ടായിരിക്കും.
വൈകുന്നേരം വിവിധ വാദ്യ മേളങ്ങളോടെ മുല്ലയ്ക്കല്‍ തറയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്തും ഈടും കൂറും നൃത്തവും താലപ്പൊലിയോടെ തിരിച്ചെഴുന്നള്ളത്തും കളത്തിലാട്ടവും കഴിഞ്ഞ് രാത്രി 10 മണിക്ക് പന്തീരായിരത്തി എട്ട് തേങ്ങ എറിഞ്ഞുടക്കല്‍ ചടങ്ങ് നടക്കും.
ഉത്തരകേരളത്തില്‍ തന്നെ ആദ്യമായാണ് പന്തീരായിരം തേങ്ങയേറ് മഹോത്സവം നടക്കുന്നത്. പ്രശസ്തനായ പന്തീരായിരശ്രേഷ്ഠന്‍ കല്ലാ മണികണ്ഠ കുറുപ്പിന്റെ കാര്‍മികത്വത്തിലാണ് കളമെഴുത്ത് പാട്ടും നാളികേരം എറിഞ്ഞുടയ്ക്കല്‍ യജ്ഞവും നടക്കുന്നത്.
മഹായജ്ഞം നടക്കുന്ന വേലക്കുന്ന് മഹാശിവക്ഷേത്രം ശിവന്റെ കിരാതാവതാരം കഥയുമായി ബന്ധപ്പെട്ട ഐതിഹ്യ പൂര്‍ണമായ പുണ്യസ്ഥലമാണ്. അര്‍ജുനനെ പരീക്ഷിക്കാനായി ശിവപാര്‍വതിമാര്‍ കാട്ടാള വേഷത്തില്‍ വേട്ടയാടിയ സ്ഥലമാണ് വേട്ടയടുക്കവും വേടകവും ബേഡകവും ബേഡഡുക്കയുമായി രൂപാന്തരപ്പെട്ടതെന്നാണ് ഐതിഹ്യം. സന്താനസൗഭാഗ്യം, വിവാഹലബ്ധി, അഭീഷ്ടസിദ്ധി എന്നിങ്ങനെയുള്ള പ്രാര്‍ഥനകളുമായി ആയിരങ്ങള്‍ എത്തുന്ന ക്ഷേത്രം കൂടിയാണിത്.
വാര്‍ത്താ സമ്മേളനത്തില്‍ ആഘോഷ കമിറ്റി ചെയര്‍മാന്‍ എ ശ്രീവത്സന്‍ നമ്പ്യാര്‍, ജനറല്‍ കണ്‍വീനര്‍ കെ വിജയകൃഷ്ണന്‍ മാസ്റ്റര്‍, ട്രഷറര്‍ പി വി സതീശന്‍ നായര്‍, വി കെ വാമനന്‍ നായര്‍, പി വി വിജയന്‍ നായര്‍, കെ മോഹനന്‍ കുട്ടിയാനം എന്നിവര്‍ സബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Temple Fest, Temple, Programme, Bedakam Velakunnu Maha Shiva Temple, Bedakam Velakunnu Maha Shiva temple festival on 12th and 13th November.
< !- START disable copy paste -->