കനത്ത മഴയിൽ പുരയിടം ഇടിഞ്ഞ് വീണു
Jul 11, 2021, 19:49 IST
ചെമ്മനാട്: (www.kasargodvartha.com 11.07.2021) കനത്ത മഴയിൽ പുരയിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണു. ചിറാക്കൽ ശ്രീധരൻ്റെ പുരയിടമാണ് തകർന്നത്. താഴ്ഭാഗത്ത് താമസിക്കുന്ന അപ്പകുഞ്ഞിയുടെയും ബാലന്റെയും വീടിനും നാശനഷ്ടമുണ്ടായി. അപകട സമയത്ത് സമീപത്ത് ആൾക്കാർ ഇല്ലാത്തത് മൂലം വലിയൊരു ദുരന്തം ഒഴിവായി.
രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ചെമ്മനാട് വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു. കാലവർഷക്കെടുതിയിലുണ്ടായ നഷ്ടമായി കണക്കാക്കി കുടുംബത്തിന് ധനസഹായം നൽകണമെന്ന് സിപിഎം ചെമനാട് ലോകൽ കമിറ്റി ആവശ്യപ്പെട്ടു.
Keywords: Kerala, News, Kasaragod, Chemnad, Rain, House, Top-Headlines, Video, Backyard collapsed due to heavy rain.
< !- START disable copy paste -->