മുസ്ലിം ലീഗ് പ്രാദേശിക നേതാവിന്റെ വീടിന് നേരെയുണ്ടായ അക്രമം; ഐ എന്‍ എല്‍ ജില്ലാ പ്രസിഡണ്ടടക്കം 6 പേര്‍ക്കെതിരെ കേസ്
May 27, 2019, 15:45 IST
കാസര്‍കോട്: (www.kasargodvartha.com 27.05.2019) ഞായറാഴ്ച ഐ എന്‍ എല്‍ ഓഫീസിനു നേരെയുണ്ടായ അക്രമസംഭവത്തിനു പിന്നാലെ കളനാട്ട് മുസ്ലിം ലീഗ് നേതാവിന്റെ വീടിന് നേരെ അക്രമം നടത്തിയതായി പരാതി. സംഭവത്തില്‍ ഐ എന്‍ എല്‍ ജില്ലാ പ്രസിഡണ്ടടക്കം ആറു പേര്‍ക്കെതിരെ മേല്‍പറമ്പ് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഐ എന്‍ എല്‍ ഓഫീസ് അക്രമിച്ചതില്‍ പ്രതികാരമായാണ് കളനാട് വാര്‍ഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കളനാട് അയ്യങ്കോലിലെ ഷബാന മഹലിലെ അഹ് മദ് കുഞ്ഞി ഹാജിയുടെ വീടിനു നേരെ ആക്രമണം നടത്തിയതെന്നാണ് ആരോപണം. അഹ് മദ് കുഞ്ഞി ഹാജി (64), ഭാര്യ ആഇശ (55) എന്നിവര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.
തിങ്കളാഴ്ച പുലര്‍ച്ചെ ആറു മണിയോടെയാണ് അക്രമമെന്ന് അഹ് മദ് കുഞ്ഞി ഹാജി പറയുന്നു. സുബ്ഹി നിസ്‌ക്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് വീട്ടിലേക്ക് കയറുന്നതിനിടയില്‍ ആറംഗ സംഘം വടി, ഇരുമ്പ് വടി എന്നിവ കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും ബഹളം കേട്ട് ഭാര്യ ആഇശ വാതില്‍ തുറന്നപ്പോള്‍ ചവിട്ടി തള്ളിയിടുകയായിരുന്നുവെന്നുമാണ് പരാതി.
കളനാട് ടൗണില്‍ ഐ എന്‍ എല്ലിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് കഴിഞ്ഞ ദിവസം ആരോ നശിപ്പിച്ചിരുന്നുവെന്നും അതിന്റെ വൈരാഗ്യത്തില്‍
ഐ എന്‍ എല്‍ നേതാവിന്റെ നേതൃത്വത്തില്‍ ഒരു സംഘം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നും അഹ് മദ്് കുഞ്ഞി ഹാജി ആരോപിച്ചു. സംഭവത്തില്‍ ഐ എന്‍ എല്‍ ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട്, കളനാട്ടെ ഷരീഫ്, നസീര്‍, മുഹമ്മദ്, കുട്ടിച്ച ഹമീദ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് മേല്‍പറമ്പ് പോലീസ് ഐ പി സി 143, 147, 148, 394, 447, 427, 506, 149 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
അഹ് മദ് കുഞ്ഞി ഹാജിയെയും ഭാര്യയെയും മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ്, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ എടനീര്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, INL, Muslim-league, case, Attack, Attack against Muslim League leader's house; Case against INL activists
< !- START disable copy paste -->