ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ എട്ടംഗ സംഘം മര്‍ദിച്ചതായി പരാതി
Jan 2, 2020, 19:02 IST
കാസര്‍കോട്: (www.kasargodvartha.com 02.01.2020) ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ എട്ടംഗ സംഘം മര്‍ദിച്ചതായി പരാതി. കളനാട് അയ്യങ്കോലിലെ അബുവിന്റെ മകന്‍ ഇര്‍ഫാദ് (23) ആണ് അക്രമിത്തിനിരയായത്. ഇര്‍ഫാദിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം.
കാഞ്ഞങ്ങാട്ടെ ആശുപത്രിക്ക് പിറകുവശത്തെ ഗ്രൗണ്ടിലായിരുന്നു ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടന്നത്. മത്സരത്തില്‍ ഇര്‍ഫാദിന്റെ കളനാട് ഫാല്‍ക്കണ്‍ ക്ലബ് ടീം, എഫ് സി പള്ളിക്കരയോട് തോറ്റിരുന്നു. ഈ സമയം ബാന്റ് മുഴക്കിയതിനും മറ്റുമാണ് എട്ടംഗ സംഘം തന്നെ മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന ഇര്‍ഫാദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Football, Assault, Youth, complaint, Assault in Football ground issue