Conference | അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡ് കേരള 20-ാം വാർഷിക സമ്മേളനം നവംബർ 12 മുതൽ കാസർകോട്ട്
Nov 10, 2022, 19:10 IST
കാസർകോട്: (www.kasargodvartha.com) കാഴ്ചയില്ലാത്തവർക്ക് വിരൽ തുമ്പിലൂടെ ഖുർആൻ പഠനം സാധ്യമാക്കിയ അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡ് കേരളയുടെ ഇരുപതാം വാർഷിക സമ്മേളനം നവംബർ 12, 13ന് കാസർകോട് മുനിസിപൽ കോൺഫറൻസ് ഹോളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
12ന് രാവിലെ വിരൽ തുമ്പിലൂടെ ഖുർആൻ പാരായണ മഹത്വം എന്ന വിഷയത്തിൽ കണ്ണൂർ ഐനർ മആരിഫ് കോളജ് ചെയർമാൻ ഹാഫിസ് അനസ് മൗലവി നജ്മി ഉദ്ബോധന പ്രഭാഷണം നടത്തും. 11 മണിക്ക് ഇടി മുഹമ്മദ് ബശീർ എംപി ഉദ്ഘാടനം ചെയ്യും. എൻഎ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിക്കും.
മാലിക് ദീനാർ ചരിത്രം ബ്രെയിൻ പതിപ്പ് മുൻ മന്ത്രി സിടി അഹ്‌മദ് അലി പ്രകാശനം ചെയ്യും. മാലിക് ദീനാർ ഖത്വീബ് മജീദ് ബാഖവി ഏറ്റുവാങ്ങും.
12 മണിക്ക് ഖുർആൻ പാരായണ സംഗമം നടക്കും. 2.30ന് വിദ്യാർഥി യുവജന സമ്മേളനം കാസർകോട് നഗരസഭാ ചെയർമാൻ അഡ്വ. വിഎം മുനീർ ഉദ്ഘാടനം ചെയ്യും. ചെങ്കള ഗ്രാമപഞ്ചായത് പ്രസിഡൻ്റ്
ഖാദർ ബദരിയ അധ്യക്ഷത വഹിക്കും. അൻസാർ പൊന്നാനി പരിചയപ്പെടുത്തും. അത്വീഖ് റഹ് മാൻ ഫൈസി പ്രഭാഷണം നടത്തും. 4.30 ന് വനിതാ സമ്മേളനം പിപി നസീമ ഉദ്ഘാടനം ചെയ്യും. സജിന തിരുവമ്പാടി അധ്യക്ഷത വഹിക്കും. സാബിറ മണ്ണാർക്കാട് പ്രഭാഷണം നടത്തും.
വൈകുന്നേരം സർഗമേളയിൽ മാപ്പിളപ്പാട്ടിൻ്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ കവി പിഎസ് ഹമീദ് പ്രഭാഷണം നടത്തും. 13ന് രാവിലെ ഒമ്പത് മണിക്ക് ചരിത്ര സമ്മേളനം ഹംസ റഹ് മാൻ ബെംഗളൂരു ഉദ്ഘാടനം ചെയ്യും. എ അഹ്‌മദ് ഹാജി അധ്യക്ഷത വഹിക്കും. 11 മണിക്ക് സമാപന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. എകെഎം അശ്‌റഫ് എംഎൽഎ അധ്യക്ഷത വഹിക്കും. അമീർ ആലുവ പരിചയപ്പെടുത്തും. അഡ്വ. സിഎച് കുഞ്ഞമ്പു എംഎൽഎ വിശിഷ്ടാതിഥിയാകും.
കേരളത്തിൽ കാഴ്ച വെല്ലു വിളി നേരിടുന്നവർക്കായി 2002ൽ ഫറോഖ് കോളജ് ആസ്ഥാനമായി ആരംഭിച്ച കൂട്ടായ്മയാണ് അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡ്. എല്ലാ ജില്ലകളിലും ബ്രാഞ്ച് പ്രവർത്തിക്കുന്നു.
അറബി ഉൾപെടെയുള്ള ബ്രെയിൽ സാക്ഷരത, വിദ്യാർഥികൾക്കും മുതിർന്നവർക്കുമായി മത ഭൗതിക വിദ്യാഭ്യാസം, സാങ്കേതിക വിദ്യ പരിജ്ഞാനം, സർഗമേളകൾ, തൊഴിൽ സംരംഭങ്ങൾ, വിവാഹ കുടുംബ ജീവിതം എന്നീ മേഖലകളിൽ സേവനങ്ങൾ കാഴ്ച വെല്ലുവിളി നേരിടുന്നവർക്കായി നൽകിവരുന്നു. സംഘടനയ്ക്ക് കരുത്തായി യുവജന വിദ്യാർഥി, വനിതാ വിഭാഗങ്ങളും ജില്ലാ കമിറ്റികളും പ്രവർത്തിക്കുന്നു.
വാർത്താസമ്മേളനത്തിൽ ജില്ലാ കോ ഓർഡിനേറ്റർ സിദ്ദീഖ് മൗലവി, സംഘാടക സമിതി ജെനറൽ കൺവീനർ മൂസാബി ചെർക്കള, ഹംസ മൗലവി, ഉമർ കോയ കൊണ്ടോട്ടി, ഇസ്മാഈൽ പള്ളിക്കര ബസാർ എന്നിവർ സംബന്ധിച്ചു.
Video Uploading....
Keywords: Kasaragod, Kerala, News, Top-Headlines, Conference, Press meet, Video, Quran-class, Assabah Society for Blind Kerala 20th Annual Conference from November 12. < !- START disable copy paste -->