ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; ക്യാമ്പ്ഫയറിന് ഉപയോഗിച്ചിരുന്ന കുടിലുകള്‍ നശിപ്പിച്ചു, കസേരകള്‍ കടലിലെറിഞ്ഞു, വ്യാപക പ്രതിഷേധം
Mar 13, 2019, 14:01 IST
ബേക്കല്‍: (www.kasargodvartha.com 13.03.2019) ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ടൂറിസ്റ്റുകള്‍ക്ക് ക്യാമ്പ്ഫയറിനായി ഉപയോഗിച്ചിരുന്ന കുടിലുകള്‍ നശിപ്പിക്കുകയും കടയിലെ കസേരകള്‍ കടലിലെറിഞ്ഞു നശിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാരിന്റെ റെസ്‌പോണ്‍സിബിള്‍ ടൂറിസം സംരംഭകനായ ഷംസുദ്ദീന്റെ കടയ്ക്കു നേരെയാണ് സാമൂഹ്യ വിരുദ്ധരുടെ ആക്രമണമുണ്ടായത്.
ഓലമേഞ്ഞ് നിര്‍മിച്ച കട തകര്‍ക്കുകയും സ്ഥലത്തുണ്ടായിരുന്ന 25 ഓളം കസേരകള്‍ സാമൂഹ്യ വിരുദ്ധര്‍ കടലെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു. ജില്ലയിലെ വിദേശ ടൂറിസ്റ്റുകള്‍ക്കും മറ്റും ഇവിടെ ക്യാമ്പ്ഫയര്‍ നല്‍കി നവ്യാനുഭവം പകര്‍ന്നിരുന്നു. ജില്ലയുടെ ടൂറിസം വളര്‍ച്ച ഇല്ലാതാക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് അക്രമമെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Top-Headlines, Anti socials attack in Bekal Beach park
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Bekal, Top-Headlines, Anti socials attack in Bekal Beach park
< !- START disable copy paste -->