city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ഇന്ത്യാവിരുദ്ധ പ്രസ്താവനകള്‍ നിര്‍ത്തണം, കമ്മ്യൂണിസ്റ്റുകാരനാണെങ്കിലും അദ്ദേഹം ജീവിക്കുന്നത് ഇന്ത്യയിലാണ്, പാര്‍ട്ടി സമ്മേളനം കഴിയുന്നത് വരെ സെക്രട്ടറിയേറ്റ് പൂട്ടിയിടണം: ചെന്നിത്തല

കാസര്‍കോട്: (www.kasargodvartha.com 20.01.2018) സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ത്യാവിരുദ്ധ പ്രസ്ഥാവനകള്‍ നടത്തുന്നത് നിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ചൈനയ്ക്ക് പിന്തുണ നല്‍കുകയാണ് അദ്ദേഹം. ചൈന ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം നടത്തുമ്പോള്‍ അതിന് പിന്തുണ നല്‍കുന്ന രീതിയില്‍ കോടിയേരി സംസാരിക്കുന്നത് ശരിയല്ല. ചൈനയെ കോടിയേരി പുകഴ്ത്തുകയാണ്. ഇത് ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് വിദുദ്ധമാണ്. അദ്ദേഹം കമ്മ്യൂണിസ്റ്റുകാരനാണെങ്കിലും ജീവിക്കുന്നത് ഇന്ത്യയിലാണെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത് ഭരണം നിശ്ചലമായിരിക്കുകയാണ്. ആഴ്ചകളായി മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടറിയേറ്റിലേക്കെത്തുന്നില്ല. ഫയലുകളെല്ലാം കെട്ടിക്കിടക്കുകയാണ്. പാര്‍ട്ടി സമ്മേളനങ്ങളില്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ. പാര്‍ട്ടി സമ്മേളനം കഴിയുന്നത് വരെ സെക്രട്ടറിയേറ്റ് പൂട്ടിയിടുന്നതാണ് നല്ലതെന്ന്ും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണ്. ട്രഷറിയിലെ നിയന്ത്രണം എടുത്തുകളഞ്ഞിട്ടുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബില്ലുകള്‍ മാറാന്‍ കഴിയുന്നില്ല. 6,000 കോടി രൂപ കടമെടുത്തെങ്കിലും സാമ്പത്തിക പ്രതിസദ്ധി തുടരുകയാണ്. അനാവശ്യ ചെലവുകള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. കെടുകാര്യസ്ഥതയും അനാവശ്യചെലവുകളുമാണ് സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ഇന്ത്യാവിരുദ്ധ പ്രസ്താവനകള്‍ നിര്‍ത്തണം, കമ്മ്യൂണിസ്റ്റുകാരനാണെങ്കിലും അദ്ദേഹം ജീവിക്കുന്നത് ഇന്ത്യയിലാണ്, പാര്‍ട്ടി സമ്മേളനം കഴിയുന്നത് വരെ സെക്രട്ടറിയേറ്റ് പൂട്ടിയിടണം: ചെന്നിത്തല


സംസ്ഥാനത്ത ക്രമസമാധാന നിലയും തകര്‍ന്നിരിക്കുകയാണ്. കാസര്‍കോട് ജില്ലയില ഒരുമാസത്തിനിടെ മൂന്ന് കൊലപാതകങ്ങളാണ് നടന്നത്. ഈ കേസുകളില്‍ ഒരു പ്രതിയെ പോലും പിടികൂടാന്‍ കഴിയുന്നില്ല. വീട്ടമ്മമാര്‍ക്ക് പോലും ഒറ്റയ്ക്ക് താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. കണ്ണൂര്‍ ജില്ലയില്‍ 21 രാഷ്ട്രീയ കൊലപാതകമാണ് നടന്നത്. കണ്ണൂരില്‍ ആര്‍ എസ് എസും ബിജെപിയും സിപിഎമ്മും പരസ്പരം അക്രമം അഴിച്ചുവിടുകയാണ്. ഒരുഭാഗത്ത സമാധാന ചര്‍ച്ച നടത്തുകയും മറുഭാഗത്ത് അക്രമം അഴിച്ചുവിടുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. മെഡിക്കല്‍ കോളജുകള്‍ തന്നെ ഇല്ലാതാക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാര്‍ കൈകൊള്ളുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി

കോണ്‍ഗ്രസ് നേതാക്കളായ കെ പി കുഞ്ഞിക്കണ്ണന്‍, അഡ്വ. സി കെ ശ്രീധരന്‍, കെ നീലകണ്ഠന്‍, പി എ അഷ്‌റഫലി എന്നിവരും ചെന്നിത്തലയ്‌ക്കൊപ്പമുണ്ടായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Ramesh-Chennithala, Kodiyeri Balakrishnan, CPM, BJP, RSS, Anti-India statements should be Stopped; Chennithala against Kodiyeri Balakrishnan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia