Another accident | പരപ്പച്ചാലിൽ വീണ്ടും വാഹനാപകടം; സ്‌കൂടറും ഗ്യാസ് സിലിൻഡർ ലോറിയും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്; ലോറി ചാലിലേക്ക് മറിഞ്ഞു
Jun 25, 2022, 21:07 IST
ചിറ്റാരിക്കാൽ: (www.kasargodvartha.com) ശനിയാഴ്ച രാവിലെ ലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനർ മരണപ്പെട്ട പരപ്പച്ചാലിൽ വീണ്ടും വാഹനാപകടം. സ്‌കൂടറും ഗ്യാസ് സിലിൻഡർ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. പരപ്പച്ചാൽ പാലത്തിന്റെ കൈവരി തകർത്ത് പാചക വാതക സിലിൻഡർ നിറച്ച ലോറി ചാലിലേക്ക് മറിഞ്ഞു. സന്ധ്യയോടെയാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റയാളെ നീലേശ്വരം തേജസ്വിനിആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിങ്ങോം ഫയർഫോഴ്സ് യൂനിറ്റും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
സിമൻ്റ് കയറ്റിവന്ന ലോറി പാലത്തിൻ്റെ കൈവരി തകർത്ത് തോട്ടിലേക്ക് മറിഞ്ഞാണ് ശനിയാഴ്ച രാവിലെ അപകടമുണ്ടായത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് അങ്ങാടിക്കാട്ടിൽ ഹബീബ് (50) ആണ് മരിച്ചത്. ഡ്രൈവർ മണ്ണാർക്കാട്ടെ റഹീമിന് പരിക്കേറ്റിട്ടുണ്ട്. അതിന്റെ ആഘാതം മാറും മുമ്പാണ് വീണ്ടും അപകടം സംഭവിച്ചിരിക്കുന്നത്.

Keywords: News, Kerala, Kasaragod, Top-Headlines, Accident, Injured, Scooter, Lorry, Tragedy, Police, Hospital, Parappachal, Another accident in Parappachal.
< !- START disable copy paste -->