city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Investigation | അഞ്ജുശ്രീയുടെ മരണം: ചില തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി; 'രാസപരിശോധനാ ഫലം വന്ന ശേഷം ഉറപ്പിക്കും'

കാസര്‍കോട്: (www.kasargodvartha.com) പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതി (19) യുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസിന് ചില തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്ന് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു. അവയെ സംബന്ധിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും രാസപരിശോധന ഫലം വന്നതിന് ശേഷമേ ഉറപ്പിക്കാനാകൂവെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
        
Investigation | അഞ്ജുശ്രീയുടെ മരണം: ചില തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി; 'രാസപരിശോധനാ ഫലം വന്ന ശേഷം ഉറപ്പിക്കും'

'പോസ്റ്റ് മോര്‍ടം നടത്തിയ ഡോക്ടറുടെ മൊഴി അനുസരിച്ച് ഭക്ഷ്യവിഷബാധ മൂലമുണ്ടാകുന്ന സാധാരണ തെളിവിനേക്കാള്‍ മറ്റ് ചിലത് ഉണ്ടായിരുന്നു. രാസപരിശോധന വളരെ പ്രധാനമാണ്. ഇതിലൂടെ മരുന്നുകളോ രാസവസ്തുക്കളോ വിഷാംശങ്ങളോ ചെന്നിട്ടുണ്ടോയെന്ന് കണ്ടെത്താനാവും. പോസ്റ്റ് മോര്‍ടം റിപോര്‍ട് പ്രകാരം കരളിന് തകരാറുണ്ട്', ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. സാധാരണ ഭക്ഷ്യ വിഷബാധയില്‍ കാണാത്ത ലക്ഷണങ്ങള്‍ അഞ്ജുവില്‍ കണ്ടെത്തിയതായും അന്വേഷണം തുടരുകയാണെന്നും ഡോ. വൈഭവ് സക്സേന അറിയിച്ചു.
          
Investigation | അഞ്ജുശ്രീയുടെ മരണം: ചില തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി; 'രാസപരിശോധനാ ഫലം വന്ന ശേഷം ഉറപ്പിക്കും'

മരണ കാരണം ഭക്ഷ്യ വിഷബാധ മൂലമല്ലെന്നാണ് പോസ്റ്റ് മോര്‍ടം പ്രാഥമിക റിപോര്‍ടില്‍ പറയുന്നത്. അഞ്ജുശ്രീയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായും എന്നാലിത്, കഴിച്ച ഭക്ഷണത്തില്‍ നിന്നുള്ളതല്ലെന്നുമാണ് റിപോര്‍ടില്‍ വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് രാസപരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.



ALSO READ:

Keywords:  Latest-News, Kerala, Kasaragod, Investigation, Police, Video, Death, Postmortem Report, Report, Food, Died, Anjushree's death: District police chief says some evidence found.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia