city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Mahal Committee land | കൊമ്പനടുക്കം മഹൽ കമിറ്റിയുടെ സ്ഥലം കൈമാറ്റം ചെയ്യുന്നതായി ആരോപണം

കാസർകോട്: (www.kasargodvartha.com) 40 വർഷമായി കൊമ്പനടുക്കം മഹൽ കമിറ്റിക്ക് കീഴിൽ നല്ല നിലയിൽ മദ്രസ പഠനം നടന്ന് വരുന്ന കെട്ടിടമുള്ളതും ചെമ്മനാട് ജമാഅത് ഇൻഗ്ലീഷ് മീഡിയം സ്കൂളിന്റെ അനുമതി നിലനിൽക്കുന്നതുമായ സ്ഥലം ചില തൽപര കക്ഷികളുടെ ഇംഗിതത്തിന് വഴങ്ങി കൈമാറ്റം ചെയ്യാൻ ഒരുങ്ങുകയാണെന്നും ഇതിനെതിരെ ശക്തമായ ഭാഷയിൽ പ്രതിഷേധിക്കുന്നതായും കൊമ്പനടുക്കം അൻസാറുൽ ഇസ്ലാം ജുമാ മസ്ജിദ് കമിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
  
Mahal Committee land | കൊമ്പനടുക്കം മഹൽ കമിറ്റിയുടെ സ്ഥലം കൈമാറ്റം ചെയ്യുന്നതായി ആരോപണം

ചെമ്മനാട് കൊമ്പനടുക്കത്ത് മദ്രസയും, സർകാർ അധീനതയിൽ എൽപി സ്കൂളും സ്ഥാപിക്കുക എന്നുള്ളത് 50 വർഷം മുമ്പേ തന്നെ നാട്ടുകാരുടെ ആഗ്രഹമായിരുന്നു. 1982-ൽ കൊമ്പനടുക്കം മഹൽ കമിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാരെ സഹകരിപ്പിച്ച് ധനസമാഹരണവും പരിശ്രമങ്ങളും നടത്തിയിരുന്നു. പിന്നീട് മദ്രസയും സ്കൂളും സ്ഥാപിക്കുന്നതിനായി കമിറ്റിയുണ്ടാക്കുകയും ഒരേകർ സ്ഥലം വാങ്ങാൻ വേണ്ടി പ്രവർത്തിക്കുകയും ചെയ്തു. മദ്രസയോടൊപ്പം തന്നെ സ്കൂളിനും കൂടി അനുമതി ലഭിക്കത്തക്ക രീതിയിൽ ഒരേകർ സ്ഥലം വാങ്ങണമെന്ന വിദ്യാഭ്യാസ പരിഷ്ക്കർത്താക്കളുടെ ഉപദേശപ്രകാരം ഒരേകർ വാങ്ങാൻ വേണ്ടി നാട്ടുകാർ പിരിച്ച തുകയും നാട്ടിലെ പൗരപ്രമുഖനായിരുന്ന ടിഎച് അബ്ദുല്ല കടമായി നൽകിയ തുകയും ചേർത്ത് കൊമ്പനടുക്കത്ത് തന്നെ സ്ഥലം കണ്ടെത്തി.

സ്കൂൾ പെട്ടെന്ന് അനുവദിച്ച് കിട്ടും എന്ന വിശ്വാസത്തിൽ അന്നത്തെ എംഎൽഎയും നാട്ടിലെ പൊതുപ്രവർത്തകനുമായ സിടി അഹ്മദലിയുടെ പേരിൽ ആധാരം എഴുതിവെക്കുകയാണ് ചെയ്തത്. പിന്നീട് ടിഎച് അബ്ദുല്ലയും ബിഎസ് അബ്ദുല്ലയും ചെമ്മനാട് മാഹിൻ ശംനാട് ലീഗ് സൗധം നിർമിക്കാനായി ഗൾഫിൽ പോയപ്പോൾ കൊമ്പനടുക്കത്ത് മദ്രസ-സ്കൂൾ സ്ഥാപിക്കാൻ വേണ്ടിയും പണ പിരിവ് നടത്തുകയും ലഭിച്ച തുകയിൽ നിന്ന് പകുതി പണം അന്നത്തെ മഹൽ കമിറ്റി പ്രസിഡന്റിനെ ഏൽപിക്കുകയും കടമുണ്ടായിരുന്ന പണം തിരിച്ച് കൊടുത്ത് ബാക്കി തുകയിൽ മദ്രസ കെട്ടിടം പണിയുകയും മദ്രസ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

എയിഡഡ് സ്കൂളിനായി ശ്രമം നടത്തുകയും അക്കാലത്ത് വിദ്യാഭ്യാസ വകുപ്പിനും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനങ്ങൾ നൽകികൊണ്ടിരിക്കുകയും ചെയ്തിരുന്നു. 1995ൽ ചെമനാട് ജമാഅത് കമിറ്റിക്ക് കീഴിലുള്ള ചെമ്മനാട് ജമാഅത് ഇൻഗ്ലീഷ് മീഡിയം സ്കൂളിന് കൊമ്പനടുക്കത്ത് തുടക്കം കുറിക്കുകയും അൺ എയിഡഡ് ഇൻഗ്ലീഷ് മീഡിയം സ്കൂൾ ഇവിടെ വേണ്ട എന്ന നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ചെമ്മനാട് വൈഎംഎംഎ കെട്ടിടത്തിലേക്ക് ആ സ്കൂൾ മാറ്റുകയും ചെയ്തിരുന്നു. ചെമ്മനാട് ജമാഅത് ഇൻഗ്ലീഷ് മീഡിയം സ്കൂളിന് സർകാരിൽ നിന്ന് അനുമതി ലഭിച്ചപ്പോൾ കൊമ്പനടുക്കത്തുള്ള ഒരേകർ ഭൂമിയാണ് അനുമതിക്കായി ഉപയോഗിച്ചത്. പിന്നീട് ഈ സ്ഥലം സിടി അഹ്‌മദ് അലി പ്രസിഡണ്ടായ ജമാഅത് കമിറ്റിയുടെ ആസ്തിവകകളിൽ എഴുതി ചേർക്കുകയും ചെയ്തിരുന്നു.

കാലങ്ങൾക്ക് ശേഷം ഈ കാര്യത്തിൽ കൊമ്പനടുക്കത്ത് നിന്നുള്ളവർ ജമാഅത് കമിറ്റിയിൽ നിരന്തരം ചർച നടത്തുകയും ആ സ്ഥലം മഹലിന്റെ കീഴിലുള്ള മദ്രസയും നാട്ടുകാരുടെ പരിശ്രമവും ഉള്ളതിനാൽ കൊമ്പനടുക്കം മഹലിന് വിട്ടുതരണം എന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജമാഅത് കമിറ്റി രണ്ട് പ്രാവശ്യം അന്വേഷണ കമീഷനെ നിയോഗിക്കുകയും ആ കമിറ്റിയുടെ റിപോർട് പ്രകാരം സ്ഥലം വാങ്ങിയപ്പോൾ കൊമ്പനടുക്കത്തുകാർ ആദ്യം നൽകിയ തുകയ്ക്കുള്ള 33% സ്ഥലം കൊമ്പനടുക്കത്തിന്റേതാണെന്നും ബാക്കി സ്ഥലത്തിന്റെ കാര്യത്തിൽ പുതുതായി വരുന്ന കമിറ്റി, സിടി ആ സ്ഥലം ജമാഅതിന് എഴുതി നൽകുന്ന മുറയ്ക്ക് ചർച ചെയ്ത് തീരുമാനിക്കാം എന്നും കത്ത് നൽകുകയായിരുന്നു.

പിന്നീടുള്ള ജമാഅത് കമിറ്റി യോഗങ്ങളിൽ കൊമ്പനടുക്കത്ത് നിന്ന് തെരഞ്ഞടുക്കപ്പെട്ട അംഗങ്ങൾ തങ്ങൾക്ക് ആ സ്വത്തിൽ പൂർണ അവകാശം നൽകണമെന്നാവശ്യം ഉന്നയിച്ചപ്പോൾ കമിറ്റി കൊമ്പനടുക്കത്ത് മഹൽ ജനറൽ ബോഡി വിളിച്ച് കാര്യങ്ങൾ അറിയിക്കാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ജനറൽ ബോഡി വിളിച്ചപ്പോൾ യോഗത്തിൽ പങ്കെടുത്ത 95% പേരും പൂർണാവകാശം കൊമ്പനടുക്കം മഹലിന് നൽകണമെന്നാവശ്യപ്പെടുകയുമായിരുന്നു. ഈ കാര്യത്തിൽ ചർചകൾ എങ്ങുമെത്താതായപ്പോൾ മഹൽ കമിറ്റി അംഗങ്ങളെ ചർചയ്ക്ക് വിളിച്ചു.



ചർചയിൽ സി ടി അഹ്‌മദ്‌ അലി കൊമ്പനടുക്കം മഹൽ കമിറ്റിക്ക് മേൽക്കൈ നൽകിക്കൊണ്ട് കൊമ്പനടുക്കം മാഹിൻ ശംനാട് സ്കൂൾ കമിറ്റി പുനർജീവിപ്പിക്കാം എന്നംഗീകരിക്കുകയും മഹൽ കമിറ്റി വിളിക്കുന്ന ജനറൽ ബോഡിയിൽ താൻ സംബന്ധിക്കാം എന്ന് രേഖാമൂലം ഒത്ത് തീർപ്പാക്കുകയും ഉണ്ടായി. കൊമ്പനടുക്കം മഹൽ കമിറ്റി വിളിച്ച് ചേർത്ത ജനറൽ ബോഡിയോഗത്തിൽ സിടി പങ്കെടുത്തില്ല. 11 അംഗങ്ങളെ ചേർത്ത് കമിറ്റിയുണ്ടാക്കുകയും രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ചെമ്മനാട് ജമാഅതിനോ, മഹൽ കമിറ്റിക്കോ ഒരേകർ സ്വത്തിൽ യാതൊരു വിധ അവകാശവുമില്ലെന്നും പുതുതായി ഉണ്ടാക്കിയ 11 അംഗ കമിറ്റിക്കാണ് ഇതിന്റെ പൂർണ അവകാശവുമെന്നാണ് അവരുടെ ഇപ്പോഴത്തെ നിലപാട്. സ്ഥലം ചില തൽപര കക്ഷികളുടെ ഇംഗിതത്തിന് വഴങ്ങി കൈമാറ്റം ചെയ്യാൻ ഒരുങ്ങുകയാണെന്നും ഇതിനെതിരെ നടപടികൾ സ്വീകരിക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

വാർത്താസമ്മേളനത്തിൽ അൻസാറുൽ ഇസ്ലാം ജുമാ മസ്ജിദ് പ്രസിഡന്റ് ഹമീദ് ചാമക്കടവ്, ജനറൽ സെക്രടറി അബ്ദുൽ ഖാദർ ബിഎച്, സെക്രടറി അബ്ദുൽ നാസർ എന്നിവർ സംബന്ധിച്ചു.

Keywords:  Kasaragod, Kerala, News, Top-Headlines, Press meet, Video, Madrasa, Masjid, Land-Issue, Land, School, Chemnad, Allegations that Kompanadukkam Mahal Committee land is being transferred. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia