ഓൾ കേരള പെയിന്റേഴ്‌സ് ആൻഡ് പോളിഷേഴ്സ് അസോസിയേഷൻ ജില്ലാ കമിറ്റി ഓഫീസ് ഉദ്ഘാടനവും കൻവെൻഷനും ഫെബ്രുവരി 27 ന്; ഐഡി കാർഡ് വിതരണവും നടത്തും
Feb 24, 2022, 22:39 IST
കാസർകോട്: (www.kasargodvartha.com 24.02.2022) ഓൾ കേരള പെയിന്റേഴ്‌സ് ആൻഡ് പോളിഷേഴ്സ് അസോസിയേഷൻ (എകെപിപിഎ) ജില്ലാ കമിറ്റി ഓഫീസ് ഉദ്ഘാടനവും ഐഡി കാർഡ് വിതരണവും കൻവെൻഷനും ഞായറാഴ്ച രാവിലെ 10 മണിക്ക് പൊയ്‌നാച്ചിയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 'ഒരുമിക്കാം നമുക്ക്, ഉന്നതിക്കായ് കൈകോർക്കാം ' എന്ന പ്രമേയത്തിലാണ് കൻവെൻഷൻ.
സംസ്ഥാന ജനറൽ സെക്രടറി അനീഗർ പെരിങ്ങാല ഉദ്‌ഘാടനം ചെയ്യും. ഐഡി കാർഡ് വിതരണം ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂർ നിർവഹിക്കും. ചെമ്മനാട് ഗ്രാമപഞ്ചായത് മെമ്പർമാരായ രാജൻ പൊയ്‌നാച്ചി, സുജാത രാമകൃഷ്ണൻ, രമാ ഗംഗാദരൻ, എകെപിപിഎ സംസ്ഥാന ട്രഷറർ ബാബു മലപ്പുറം, മജീദ് വയനാട്, ഷാജി സി, വാഹിദ് കോഴിക്കോട്, സുലൈമാൻ വയനാട്, ചന്ദ്രൻ മുന്നാട്, ഹാശിം മുറിയനാവി, രമേശ് കൈകൊമ്പ സംസാരിക്കും.
മതറു അമ്മ കലാസമിതി പുളിങ്കുന്ന് അവതരിപ്പിക്കുന്ന നാടൻ കലാമേളയും അരങ്ങേറും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സമീർ കടപ്പുറം, സെക്രടറി അശോകൻ ബീബുങ്കാൽ, ട്രഷറർ ലിപിൻ മാത്യു, ജോ. സെക്രടറി ശില്പി ചന്ദ്രൻ മുന്നാട് എന്നിവർ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Press meet, Video, Inauguration, District, Committee, All Kerala Painters and Polishers Association, Convention, All Kerala Painters and Polishers Association District Committee Office Inauguration and Convention on 27th February.
< !- START disable copy paste -->