city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിർമാണ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഗവ: കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ നവംബര്‍ 10 ന് കലക്‌ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തും

കാസര്‍കോട്: (www.kasargodvartha.com 08.11.2021) നിർമാണ മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ഗവ: കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ധർണയുടെ ഭാഗമായി നവംബര്‍ 10 ന് രാവിലെ 11 മണി മുതല്‍ കാസര്‍കോട് കലക്‌ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും.

  
നിർമാണ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഗവ: കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ നവംബര്‍ 10 ന് കലക്‌ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തും



ടാര്‍, കമ്പി, സിമന്റ് തുടങ്ങിയ നിര്‍മാണ വസ്തുക്കളിലുണ്ടായ വില കയറ്റം പിടിച്ച് നിര്‍ത്തുന്നതില്‍ സര്‍കാര്‍ അടിയന്തിര നടപടി സ്വീകരിക്കുക, നിലവില്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത കരാറുകാര്‍ക്ക് ഇത് മൂലം ഉണ്ടാകുന്ന നഷ്ടം നല്‍കുക. എല്‍ എസ് ജി സി യില്‍ 10 ശതമാനം എബോ അനുവദിക്കുക, കോവിഡ് കാലത്തെ നിര്‍മാണ പൂര്‍ത്തീകരണ കാലാവധി ആറ് മാസത്തെ ഇളവ് സര്‍കാര്‍ പ്രഖ്യാപിക്കുക, 2021 ഡി എസ് ആർ നടപ്പാക്കാനാവശ്യമായ നടപടി സ്വീകരിക്കുക, കേരളത്തില്‍ ഉദ്പാദിപ്പിക്കുന്ന മലബാര്‍ സിമന്റ് വില കുറച്ച് നല്‍കാന്‍ നടപടി സ്വീകരിക്കുക, കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശിക സമയബന്ധിതമായി വിതരണം ചെയ്യുക, വ്യാജ സൊസൈറ്റികള്‍ക്കും, വെല്‍ഫയര്‍ സൊസൈറ്റികള്‍ക്കും നിയന്ത്രണം ഏര്‍പെടുത്തി 10 ശതമാനം ഇളവ് നല്‍കുന്നത് നിര്‍ത്തലാക്കുക, തദ്ദേശ സ്വയം ഭരണ വകുപ്പില്‍ വിവിധ സ്ഥലങ്ങളില്‍ പ്രവൃത്തികള്‍ കൂട്ടിയോജിപ്പിച്ച് നല്‍കാനുള്ള ശ്രമം ഉപേക്ഷിക്കുക, സംസ്ഥാനത്തിന്റെ കാലാകാലങ്ങളിലുള്ള വികസന പ്രവൃത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന കരാറുകാരുടെ ക്ഷേമത്തിന് വേണ്ടുന്ന നടപടി സര്‍കാക്കാര്‍ സ്വീകരിക്കുക, നബാര്‍ഡ്- ആര്‍ ഐ ഡി എഫ് എന്‍ഡോസള്‍ഫാന്‍ പാകേജില്‍ ഉള്‍പെടുത്തി പണി പൂര്‍ത്തികരിച്ച് കമ്യൂണിറ്റി ഹെല്‍ത് സെന്റര്‍ ചെറുവത്തൂര്‍ 1.2 കോടി, ജി എച് എസ് എസ് ബെള്ളൂര്‍ 69 ലക്ഷം, നീലേശ്വരം താലൂക് ആശുപത്രി 41 ലക്ഷം, ബഡ്‌സ് സ്‌കൂള്‍ പനത്തടി 34 ലക്ഷം, ജി എച് എസ് എസ് ബളാംതോട് 75 ലക്ഷം, ബഡ്‌സ് സ്‌കൂള്‍ കള്ളാര്‍ 60 ലക്ഷം പ്രവൃത്തികളുടെ ബിലുകള്‍, ഇതേ പദ്ധതിയില്‍ ഉള്‍പെടുത്തി പ്രവൃത്തി പകുതി വഴിയിലായ കാസര്‍ക്കോട് താലൂക് ആശുപത്രിയുടെ പാര്‍ട് ബിൽ 130 ലക്ഷം എന്നിവ ഉടനെ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

സര്‍കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഡിസംബർ ഒന്ന് മുതല്‍ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ണമായും നിര്‍ത്തി വെച്ച് കൂടുതല്‍ പ്രക്ഷോഭത്തിലേക്ക് പോകുവാനും തീരുമാനിച്ചിരിക്കുകയാണെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു. കേരളത്തിലെ കരാറുകാര്‍ വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും നിര്‍മാണ വസ്തുക്കളുടെ വില കുതിച്ചുയരുമ്പോൾ സര്‍കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ മൊയ്തീന്‍ കുട്ടി ഹാജി, ജില്ലാ പ്രസിഡന്റ് ശ്രീകണ്ഠന്‍ നായര്‍, സെക്രടറി എം എ നാസര്‍, ട്രഷറര്‍ ജോയ് ജോസഫ്, ഓര്‍ഗനൈസിങ്ങ് സെക്രടറി റസാഖ് ബെദിര, സംസ്ഥാന എക്‌സിക്യൂടീവ് അംഗം ഹനീഫ് പൈവളിക, ജില്ലാ എക്‌സിക്യൂടീവ് അംഗം എം എ ഇഖ്ബാല്‍ എന്നിവർ പങ്കെടുത്തു.




Keywords:  Kasaragod, Kerala, News, Press  Meet, Press Club, Protest, Collectorate, District Collector, Contractors, Inauguration, Rajmohan Unnithan, Government, Video, All Kerala Govt. Contractors Association will hold dharna on November 10 in front of the Collectorate.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia