ഓൾ കേരള ഓടോമൊബൈല്‍ എംപ്ലോയീസ് യൂനിയൻ ഒക്ടോബർ 25 മുതൽ തൊഴിൽ സംരക്ഷണ യാത്രയും നവംബര്‍ അഞ്ചിന് രാജ്ഭവൻ ധര്‍ണയും നടത്തും
Oct 11, 2021, 22:08 IST
കാസർകോട്: (www.kasargodvartha.com 11.10.2021) ഓൾ കേരള ഓടോമൊബൈല്‍ എംപ്ലോയീസ് യൂനിയന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 25 മുതൽ നവംബർ അഞ്ച് വരെ തൊഴിൽ സംരക്ഷണ യാത്രയും നവംബര്‍ അഞ്ചിന് രാജ്ഭവന്റെ മുന്നിൽ ധര്‍ണാസമരവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്തെ ഓടോമൊബൈല്‍ മേഖലയെ ഉരുക്ക് വ്യവസായികള്‍ക്ക് അടിയറ വയ്ക്കുന്ന കേന്ദ്രസര്‍കാരിന്റെ സ്വകാര്യവല്‍ക്കരണ സ്ക്രാപേജ് നയം തിരുത്തിക്കുറിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇൻഡ്യയില്‍ ഓടോമൊബൈല്‍ മേഖലയെ അടിമുടി മാറ്റിമറിച്ചുകൊണ്ട് രാജ്യത്താകെ 10 കോടിയില്‍പ്പരം വരുന്ന ഈ മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ കവർന്നെടുക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് അന്തരീക്ഷ മലിനീകരണം ചെറുക്കുതിന്റെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പഴയ വാഹനങ്ങളില്‍ ഭാരത് സ്റ്റേജ് നിലവാരത്തിലുള്ള എൻജിൻ, സി എൻ ജി, വൈദ്യുതീകരണം എന്നിവ ആവശ്യാനുസരണം കൺവേർട് ചെയ്യാനുള്ള നിയമം നടപ്പിലാക്കുക, സി എൻ ജി, എൽ പി ജി പമ്പുകളും വൈദ്യുത വാഹനങ്ങളുടെ റീചാര്‍ജിംഗ് കേന്ദ്രങ്ങളുടെയും എണ്ണം വര്‍ധിപ്പിക്കുക, വാഹന ബോഡി നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട നയങ്ങള്‍ സുതാര്യമാക്കുക, നിലവിലുള്ള ചെറുകിട സ്‌ക്രാപേജ് യൂനിറ്റുകള്‍ തുടരുവാനും പുതിയ യൂനിറ്റുകള്‍ തുടങ്ങുതിനുമുള്ള നിയമം സുതാര്യമാക്കുക, സ്‌ക്രാപേജ് പോളിസി നടപ്പിലാക്കുന്നതിന് മുമ്പ് ഒരു സാമൂഹികാഘാത പഠനം നടത്തി റിപോർട് പ്രസിദ്ധീകരിക്കുക, കോവിഡ് കാലമായതിനാല്‍ സ്‌ക്രാപേജ് നയം നടപ്പിലാക്കുന്നത് 10 വര്‍ഷം കൂടി നീട്ടുക, സി എൻ ജി ഉപയോഗിക്കുന്ന ഓടോറിക്ഷകള്‍ ഉള്‍പെടെ ടാങ്ക് ഹൈഡ്രോടെസ്റ്റ് നടത്തുന്നതിനുള്ള യൂനിറ്റുകള്‍ കേരളത്തില്‍ ഉടന്‍ സ്ഥാപിക്കുക എന്നീ ഏഴിന ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്രയെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറല്‍ സെക്രടറി പാളയം ബാബു, സെക്രടറി ഷിബു ജോസഫ് എന്നിവർ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Press meet, Press Club, Dharna, Employees, Automobile, All Kerala Auto Mobile Employees Union will organize job protection march and Raj Bhavan dharna.
< !- START disable copy paste -->