city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Football | ബേക്കലില്‍ അഖിലേന്‍ഡ്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 3 മുതല്‍

കാസര്‍കോട്: (www.kasargodvartha.com) ബ്രദേഴ്‌സ് ബേക്കല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബും ഗോള്‍ഡ് ഹില്‍ ഹദ്ദാദും സംയുക്തമായി സംഘടിപ്പിക്കുന്ന എസ്എഫ്എ അംഗീകൃത അഖിലേന്‍ഡ്യ ബേക്കല്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വെള്ളിയാഴ്ച (ഫെബ്രുവരി മൂന്ന്) രാത്രി എട്ട് മണിക്ക് കാഞ്ഞങ്ങാട് സബ് കലക്ടര്‍ സൂഫിയാന്‍ അഹ്മദ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
           
Football | ബേക്കലില്‍ അഖിലേന്‍ഡ്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 3 മുതല്‍

15 ദിവസങ്ങളിലായി ബേക്കല്‍ കോണ്‍കോര്‍ഡ് അജ്മാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫ്ലഡ് ലൈറ്റ് ടൂര്‍ണമെന്റില്‍ രാജ്യത്തെ പ്രമുഖരായ 16 ടീമുകള്‍ പങ്കെടുക്കും. ഘാന സെനഗല്‍, ഐവറികോസ്റ്റ്, സുഡാന്‍ എന്നീ രാജ്യങ്ങളിലെ വിദേശീ കളിക്കാരോടൊപ്പം കേരളത്തിലെ പ്രഗത്ഭരായ താരങ്ങളും കളിക്കാനിറങ്ങും. ഉദ്ഘാടന മത്സരത്തില്‍ മിന്ന ഡെവിള്‍സ് ചിത്താരിക്ക് വേണ്ടി അല്‍ മദീന ചെറുശ്ശേരിയും വി ഗാന്‍സ് മൊഗ്രാല്‍ പുത്തൂരിന് വേണ്ടി ഹിറ്റാചി എഫ് സി തൃക്കരിപ്പൂരും ഏറ്റുമുട്ടും.
            
Football | ബേക്കലില്‍ അഖിലേന്‍ഡ്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 3 മുതല്‍

വിവിധ ദിവസങ്ങളിലെ മത്സരങ്ങളില്‍ വിശിഷ്ഠാതിഥികളായി സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും. ടൂര്‍ണമെന്റിലൂടെ ലഭിക്കുന്ന ആദായം കൊണ്ട് അശരണര്‍ക്കും അഗതികള്‍ക്കും സാമ്പത്തിക സഹായം നല്‍കുമെന്നും പ്രാദേശിക തലത്തില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് ഫുട്‌ബോള്‍ കാംപുകള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പുകളും ടൂര്‍ണമെന്റിലൂടെ കമിറ്റി ലക്ഷ്യം വെക്കുന്നതായും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അമീര്‍ മസ്താന്‍, റാശിദ് അബൂബകര്‍, അശ്‌റഫ് ബികെ, മൊയ്തു കെ എന്നിവര്‍ പങ്കെടുത്തു.



Keywords:  Latest-News, Kerala, Kasaragod, Bekal Football, Bekal, Football Tournament, Football, Sports, Press Meet, Video, All India Sevens Football Tournament in Bekal from February 3.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia