city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യവസായ തൊഴില്‍ മേഖലയ്ക്ക് ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തണം: എ ഐ ടി യു സി

കാസര്‍കോട്: (www.kasargodvartha.com 23.01.2020) സംസ്ഥാന സര്‍ക്കാര്‍ ഫെബ്രുവരി ഏഴിന് നിമയസഭയില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ വ്യവസായ തൊഴില്‍ മേഖല ശക്തിപ്പെടുത്തുന്നതിനു കഴിയുംവിധം കൂടുതല്‍ തുക വകയിരുത്തണമെന്ന് എ ഐ ടി യു സി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പരമ്പരാഗത വ്യവസായങ്ങളെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനായി പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കണം. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാനം സൗജന്യമായി നല്‍കിയ ഭൂമി തിരിച്ചെടുത്ത് സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര നീക്കത്തിന് തടയിടണമെന്നും എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പറഞ്ഞു.

കേരളത്തിന് അവകാശപ്പെട്ട പ്രളയ സഹായം പോലും നല്‍കാതെ കേന്ദ്രം പകപോക്കുകയാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അഞ്ചു മാസമായി കൂലി ലഭിച്ചിട്ടില്ല. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ധനകാര്യ വകുപ്പ് മന്ത്രി ട്രേഡ് യൂണിയന്‍ സംഘടനകളെ ബജറ്റ് തയ്യാറാക്കുന്നതില്‍ മുന്നോടിയായി ചര്‍ച്ചയ്ക്ക് വിളിച്ചതില്‍ നന്ദിയുണ്ടെന്നും കെ പി രാജേന്ദ്രന്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ എ ഐ ടി യു സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ടി കൃഷ്ണന്‍, സെക്രട്ടറി കെ വി കൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.

വ്യവസായ തൊഴില്‍ മേഖലയ്ക്ക് ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തണം: എ ഐ ടി യു സി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Press meet, AITUC, Kasaragod Press club, District President AITUC, AITUC demands to include more amount in Budget for Industry sector
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia