city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

CPM | അഡ്വ. സികെ ശ്രീധരൻ സിപിഎമിൽ; ചു​​​​വ​​​​ന്ന ഷോ​​​​ളും ര​​​​ക്ത​​​​ഹാ​​​​ര​​​​വും അ​​​​ണി​​​​യി​​​​ച്ച് സ്വീകരിച്ച് സംസ്ഥാന സെക്രടറി എംവി ഗോവിന്ദൻ മാസ്റ്റർ; 'ഇനിയും ഒട്ടേറെപ്പേർ കോൺഗ്രസ് വിടും'

കാഞ്ഞങ്ങാട്: (www.kasargodvartha.com) കോൺഗ്രസിൽ നിന്ന് രാജിവെച്ച പ്രമുഖ കോൺഗ്രസ് നേതാവ് അഡ്വ. സികെ ശ്രീധരൻ ഔദ്യോഗികമായി സിപിഎമിൽ ചേർന്നു. കാഞ്ഞങ്ങാട്ട് നടന്ന പൊതുസമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദൻ മാസ്റ്റർ ചു​​​​വ​​​​ന്ന ഷോ​​​​ളും ര​​​​ക്ത​​​​ഹാ​​​​ര​​​​വും അ​​​​ണി​​​​യി​​​​ച്ച് സ്വീകരിച്ചു. വർഗീയതയ്‌ക്കെതിരെ പൊരുതാൻ കോൺഗ്രസിന്‌ കഴിയുന്നില്ലെന്ന തിരിച്ചറിവാണ് സികെ ശ്രീധരനെ സിപിഎമിലെത്തിച്ചതെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
             
CPM | അഡ്വ. സികെ ശ്രീധരൻ സിപിഎമിൽ; ചു​​​​വ​​​​ന്ന ഷോ​​​​ളും ര​​​​ക്ത​​​​ഹാ​​​​ര​​​​വും അ​​​​ണി​​​​യി​​​​ച്ച് സ്വീകരിച്ച് സംസ്ഥാന സെക്രടറി എംവി ഗോവിന്ദൻ മാസ്റ്റർ; 'ഇനിയും ഒട്ടേറെപ്പേർ കോൺഗ്രസ് വിടും'

വർഗീയതയ്ക്കെതിരെ പൊരുതാൻ കെൽപ്പുള്ളത് സിപിഎമിനാണ്. അത് മനസിലാക്കുന്നവരെല്ലാം ഈ സിപിഎമിലേക്ക് വരും. ഇനിയും ഒട്ടേറെപ്പേർ കോൺഗ്രസ് വിട്ട് സിപിഎമിൽ ചേരും. കെപിസിസി. പ്രസിഡന്റിന് ആർഎസ്‌എസിന്റെ കാര്യം പറയുമ്പോൾ മാത്രം എങ്ങനെയാണ് നാക്കുപിഴയുണ്ടാകുന്നതെന്നും അദ്ദേഹം ചോദിച്ചു.


സി കെ ശ്രീധരനെ പോലൊരു കോണ്‍ഗ്രസ് നേതാവ് സിപിഎമിലേക്ക് വന്നത് വിപ്ലവകരമായ തീരുമാനത്തിന്റെ ഭാഗമാണ്. സുധാകരന്റെ ആര്‍ എസ് എ അനുകൂല നിലപാട് വ്യക്തിപരമായ നിലപാടായി കാണരുതെന്നും. കോണ്‍ഗ്രസില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും ബിജെപി- ആര്‍എസ്എസിലേക്ക് ചേക്കേറാന്‍ സൗകര്യമുണ്ടെന്നും എം വിഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേർത്തു.
            
CPM | അഡ്വ. സികെ ശ്രീധരൻ സിപിഎമിൽ; ചു​​​​വ​​​​ന്ന ഷോ​​​​ളും ര​​​​ക്ത​​​​ഹാ​​​​ര​​​​വും അ​​​​ണി​​​​യി​​​​ച്ച് സ്വീകരിച്ച് സംസ്ഥാന സെക്രടറി എംവി ഗോവിന്ദൻ മാസ്റ്റർ; 'ഇനിയും ഒട്ടേറെപ്പേർ കോൺഗ്രസ് വിടും'

വീക്ഷണം ദിനപത്രത്തിന്റെ മുൻ കണ്ണൂർ യൂണിറ്റ് മാനജർ കെവി സുരേന്ദ്രൻ, മുൻ ബളാൽ ബ്ലോക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അഡ്വ. കെടി ജോസഫ്, ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് മുൻ ജെനറൽ സെക്രടറി അഡ്വ. എംആർ ശിവപ്രസാദ്, ബിഡിജെഎസ് മുൻ ജില്ലാ സെക്രടറി അഡ്വ. എംഡി ദിലീഷ്‌കുമാർ എന്നിവരും സികെ ശ്രീധരനൊപ്പം സിപിഎമിൽ ചേർന്നു.

കെപി സതീഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മു​​​​ന്‍ എം​​​​പി പി ​​​​ക​​​​രു​​​​ണാ​​​​ക​​​​ര​​​​ന്‍, എം.​​​ രാ​​​​ജ​​​​ഗോ​​​​പാ​​​​ല​​​​ന്‍ എം​​​​എ​​​​ല്‍​എ, ജി​​​​ല്ലാ പ​​​​ഞ്ചായ​​​​ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബേ​​​​ബി ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍, കോ​​​​ണ്‍​ഗ്ര​​​​സി​​​​ല്‍​നി​​​​ന്നു നേ​​​​ര​​​​ത്തേ സി​​​​പി​​​​എ​​​​മി​​​​ലെ​​​​ത്തി​​​​യ കെപി​​​​ അ​​​​നി​​​​ല്‍​കു​​​​മാ​​​​ര്‍, ജി ര​​​​തി​​​​കു​​​​മാ​​​​ര്‍, സി​​​​പി​​​​എം ജി​​​​ല്ലാ സെ​​​​ക്രടറി എം.​​​വി​​ ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍, എ​​കെ നാ​​​​രാ​​​​യ​​​​ണ​​​​ന്‍, പി അ​​​​പ്പു​​​​ക്കു​​​​ട്ട​​​​ന്‍, കെ ​​​​കു​​​​ഞ്ഞി​​​​രാ​​​​മ​​​​ന്‍, വിവി​​​​ ര​​​​മേ​​​​ശ​​​​ന്‍, വികെ രാ​​​​ജ​​​​ന്‍, കെ ജ​​​​നാ​​​​ര്‍​ദ​​​​ന​​​​ന്‍, പികെ നി​​​​ഷാ​​​​ന്ത്, കെ ​​​​രാ​​​​ജ്‌​​മോ​​​​ഹ​​​​ന്‍ തുടങ്ങിയവർ പ​​ങ്കെ​​ടു​​ത്തു.

Keywords: Adv. CK Sreedharan joined CPM, Kerala,Kanhangad,Kasaragod,news,Top-Headlines,CPM,Congress,Secretary, MLA.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia