ഈ അപകടമുനമ്പില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പൊലിഞ്ഞത് 15 ജീവനുകള്‍, ഒടുവിലത്തെ ഇര അഹ്‌റാസ്, അധികൃതര്‍ ഇനിയെങ്കിലും കണ്ണുതുറക്കണേ...
Apr 16, 2019, 18:51 IST
കാസര്‍കോട്: (www.kasargodvartha.com 16.04.2019) കാസര്‍കോട് കറന്തക്കാട് ദേശീയപാത അപകടമുനമ്പാകുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവിടെ പൊലിഞ്ഞത് 15 ജീവനുകളാണെന്ന് പ്രദേശവാസികള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് എരിയാല്‍ ബ്ലാര്‍ക്കോട് സ്വദേശിയായ അഹ്‌റാസ്. ചൊവ്വാഴ്ച രാവിലെ 7.15 മണിയോടെ ക്രിക്കറ്റ് പരിശീലിക്കാന്‍ പോകുന്നതിനിടെയാണ് അഹ്‌റാസ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ദിശ തെറ്റിച്ചെത്തിയ കാര്‍ ഇടിച്ചത്.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുന്ന വഴിയില്‍ കറന്തക്കാട് സര്‍ക്കിള്‍ എത്തുന്നതിന് മുമ്പായി ഇടത് വശം ചേര്‍ന്നാണ് മംഗളൂരു റോഡില്‍ കയറേണ്ടത്. എന്നാല്‍ ഇത് ദൂരദിക്കുകളില്‍ നിന്നും വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് അറിയുന്നില്ല. ഇടത് വശം ചേര്‍ന്ന് പോകാതെ ദിശ തെറ്റിച്ച് പോകുന്നതാണ് അപകടത്തിന് കാരണമാകുന്നത്. ഇത്തരത്തില്‍ മലപ്പുറത്തെ കുടുംബം സഞ്ചരിച്ച കാര്‍ ദിശ തെറ്റിച്ച് പോയതാണ് അഹ്‌റാസിന്റെ മരണത്തിനിടയാക്കിയത്.
ഈ സ്ഥലത്ത് രാത്രിയും പകലും കാണുന്ന രീതിയില്‍ വലിയൊരു ദിശാ ബോര്‍ഡ് സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഇവിടെ ഒരു ചെറിയ ദിശാബോര്‍ഡ് ഓട്ടോഡ്രൈവര്‍മാര്‍ ചേര്‍ന്ന് സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇത് പെട്ടെന്ന് ശ്രദ്ധയില്‍പെടുന്നില്ല. ഓരോ അപകടം സംഭവിക്കുമ്പോഴും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ അറിഞ്ഞ് പോകുന്നതല്ലാതെ അപകടം കുറക്കാനുള്ള യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. സ്ഥലം എം എല്‍ എയും മുനിസിപ്പല്‍ അധികാരികളും ട്രാഫിക് പോലീസും കണ്ണുതുറക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
അപകടം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുമ്പോഴും അധികൃതര്‍ നടപടി സ്വീകരിക്കാത്തതാണ് ജീവനുകള്‍ പൊലിയാനും പലരും ജീവിക്കുന്ന രക്തസാക്ഷികളാകാനും കാരണമെന്ന് 31 വര്‍ഷമായി ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന കറന്തക്കാട്ടെ ശങ്കര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
WATCH VIDEO
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Karandakkad, Accidental-Death, Eriyal, Accident prone in Karandakkad
< !- START disable copy paste -->