അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് ഒരാണ്ട്; എസ് എഫ് ഐ വര്‍ഗീയ വിരുദ്ധ ദിനമായി ആചരിച്ചു, പ്രവര്‍ത്തകരെ കായികമായി ഇല്ലാതാക്കി സംഘടനയെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമെന്ന് ജയ്ക്ക്
Jul 2, 2019, 21:04 IST
കാസര്‍കോട്: (www.kasargodvartha.com 02.07.2019) എറണാകുളം മഹാരാജാസ് കോളേജില്‍ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ ഒന്നാം രക്തസാക്ഷിദിനം എസ് എഫ് ഐ പ്രവര്‍ത്തകര്‍ വര്‍ഗീയ വിരുദ്ധ ദിനമായി ആചരിച്ചു. എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത റാലിയും കാസര്‍കോട് ഗവ. കോളേജ് പരിസരത്ത് പൊതുയോഗവും സംഘടിപ്പിച്ചു.
പൊതുയോഗം എസ് എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ജയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. എസ് എഫ് ഐ പ്രവര്‍ത്തകരെ കായികമായി ഇല്ലാതാക്കി സംഘടനയെ തകര്‍ക്കാമെന്നത് വര്‍ഗീയവാദികളുടെ വ്യാമോഹം മാത്രമാണെന്നും അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് ഒരാണ്ട് തികയുമ്പോള്‍ ഓരോ കാമ്പസിലും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് എസ്എഫ്‌ഐ പതാക നെഞ്ചേറ്റാന്‍ കടന്നുവരുന്നതെന്നും ജയ്ക്ക് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ അഭിരാം അധ്യക്ഷനായി. ശില്‍പ വര്‍ഗീയവിരുദ്ധ പ്രതിജഞ ചൊല്ലികൊടുത്തു. ജില്ലാ ജോ. സെക്രട്ടറി ജയനാരായണന്‍, വിപിന്‍രാജ് പായം എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആല്‍ബിന്‍ മാത്യു സ്വാഗതവും പ്രവീണ്‍ പാടി നന്ദിയും പറഞ്ഞു. ബുധനാഴ്ച എല്ലാ ഏരിയാ കേന്ദ്രങ്ങളിലും വര്‍ഗീയവിരുദ്ധ സദസ് സംഘടിപ്പിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, General-hospital, Abhimanyu Martyrdom day marked
< !- START disable copy paste -->