Tourism project | പുഴയും തോണികളിലെ യാത്രയും മീന്‍പിടിത്തവും എല്ലാം നേരിട്ട് അനുഭവിക്കാം; വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വലിയപറമ്പില്‍ വാടര്‍ സട്രീറ്റ് പദ്ധതി ഒരുങ്ങുന്നു; നാടിന്റെ മുഖച്ഛായ മാറും
Dec 9, 2022, 19:38 IST
വലിയപറമ്പ്: (www.kasargodvartha.com) തോടുകളും കനാലുകളും വിനോദസഞ്ചാരത്തിന്റെ ഭാഗമാക്കി വലിയപറമ്പ ഗ്രാമപഞ്ചായത്തില്‍ വാട്ടര്‍ സട്രീറ്റ് പദ്ധതി ഒരുങ്ങുന്നു. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനാണ് വാട്ടര്‍ സ്ട്രീറ്റ് ടൂറിസം പദ്ധതി നടപ്പാക്കുന്നത്. ഓരോ പ്രദേശത്തും ജനകീയമായി ഒരു ടൂറിസം കേന്ദ്രങ്ങള്‍ രൂപപ്പെടുത്തുന്ന സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായാണ് വാട്ടര്‍ സ്ട്രീറ്റ് എന്ന ആശയം. വിവിധ മേഖലകളില്‍ ടൂറിസത്തിന്റെ സാധ്യതകള്‍ മനസിലാക്കി വികസിപ്പിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് വാട്ടര്‍ സ്ട്രീറ്റ് പദ്ധതി ആവിഷ്‌കരിച്ചത്.
ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി പ്രാദേശിക തൊഴിലും വരുമാനവും വര്‍ധിപ്പിക്കുകയും പടിപടിയായി പ്രദേശത്തെ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ടൂറിസം മേഖലയില്‍ ജനപങ്കാളിത്തത്തോടെയുള്ള ജല സംരക്ഷണമാണ് വാട്ടര്‍ സ്ട്രീറ്റ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി കനാലുകളും വിവിധ ജലാശയങ്ങളും ആഴം കൂട്ടി വൃത്തിയാക്കി സംരക്ഷിച്ച് ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.
ജലാശയങ്ങളുടെ സംരക്ഷണത്തിനായി വശങ്ങളില്‍ കയര്‍ ഭൂവസ്ത്രം വിരിക്കുകയും ചെയ്യും. ഇത്തരത്തില്‍ സംരക്ഷിക്കുന്ന ജലാശയങ്ങള്‍ ചെറുതോണികള്‍ക്കും കയാക്കിംഗിനും അനുയോജ്യമാക്കിയെടുത്ത് ഈ മേഖലയിലുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. കരകളില്‍ പച്ചക്കറി, ഔഷധ സസ്യങ്ങള്‍ എന്നിവ നട്ടുപിടിപ്പിച്ച് സൗന്ദര്യവത്കരിക്കും. ഫുഡ്‌കോര്‍ട്ട് അടക്കമുള്ള സംവിധാനങ്ങള്‍ ആരംഭിച്ച് വിദേശ സഞ്ചാരികളയും ആഭ്യന്തര സഞ്ചാരികളെയും ഒരേപോലെ ആകര്‍ഷിക്കാനാണ് പദ്ധതി.
എക്‌സ്പീരിയന്‍സ് ടൂറിസം
പുഴയും തോണികളിലെ യാത്രയും മീന്‍പിടിത്തവും എല്ലാം നേരിട്ട് അനുഭവിക്കാനുള്ള അവസരമാണ് വാട്ടര്‍ സ്ട്രീറ്റ് പദ്ധതി സഞ്ചാരികള്‍ക്ക് നല്‍കുന്നത്. ഒപ്പം വലിയപറമ്പ ഗ്രാമപഞ്ചായത്തിന്റെ പ്രത്യേകതകളായ കല്ലുമ്മക്കായ, കക്കവാരല്‍ തുടങ്ങിയവ കാണാനും അതില്‍ ഏര്‍പ്പൊടാനും അവസരമുണ്ടാക്കും. സഞ്ചാരികള്‍ക്ക് മത്സ്യബന്ധനം നടത്താനും സൗകര്യമൊരുക്കും.
നാടന്‍ വള്ളങ്ങള്‍ സഞ്ചാരയോഗ്യമാക്കും
നാടന്‍ വള്ളങ്ങളില്‍ ആവശ്യമായ സുരക്ഷാനടപടികള്‍ സ്വീകരിച്ച് നവീകരിക്കും. ഇവ സഞ്ചാരികള്‍ യാത്രയ്ക്കായി ഉപയോഗിക്കും. പഴയ കാലത്തെ ജലഗതാഗത മാര്‍ഗത്തെ പരിചയപ്പെടാനും അവ അനുഭവിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന തോണികളിലുള്ള കച്ചവടത്തിന്റെ മാതൃകയില്‍ ചെറുവള്ളങ്ങളില്‍ ലഘുഭക്ഷവും മറ്റു വസ്തുക്കളും വില്‍ക്കുവാനുള്ള സൗകര്യവും ഒരുക്കും. വള്ളങ്ങളില്‍ യാത്ര ചെയ്യുന്ന സഞ്ചാരികളുടെ അടുത്തേക്ക് എത്തി അവര്‍ക്ക് ലഘുഭക്ഷണവും മറ്റും നല്‍കും.
പദ്ധതി മാടക്കാലില്‍
വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ മാടക്കാല്‍ പ്രദേശമാണ് വാട്ടര്‍ സ്ട്രീറ്റ് പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ക്കനുസരിച്ചുള്ള അനുബന്ധപ്രവര്‍ത്തനങ്ങളാണ് വാട്ടര്‍ സ്ട്രീറ്റ് പദ്ധതി വിഭാവനം ചെയ്യുന്നത്. അത്തരത്തില്‍ ഏറെ സവിശേഷതയുള്ള പ്രദേശമായതിനാല്‍ വാട്ടര്‍ സ്ട്രീറ്റ് പദ്ധതിയുടെ സാധ്യതകള്‍ ഏറെയാണ്. 2023 ജനുവരിയോടെ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാമെന്നാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ കണക്കൂകൂട്ടുന്നത്.
അന്താരാഷ്ട്ര പുരസ്‌കാരം നേടിയ പദ്ധതി
ഉത്തരവാദിത്ത ടൂറിസം മിഷന്റെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതിക്ക് അന്താരാഷ്ട്ര പുരസ്‌കാരവും ലഭിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ഷോയായ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റിന്റെ ജലസംരക്ഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കാറ്റഗറിയിലാണ് കേരളത്തിന്റെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതി തിരഞ്ഞെടുക്കപ്പെട്ടത്. പുഴകളെയും ചെറു തോടുകളെയും സംരക്ഷിക്കുന്നത് വഴി ജലസംരക്ഷണവും പരിസ്ഥിതി സംരക്ഷണവും പദ്ധതിയുടെ ലക്ഷ്യമാണ്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Travel&Tourism, Tourism, Water street project is being implemented in Valiyaparamba.
< !- START disable copy paste -->